ഇന്തോ-യു.എസ് വ്യാപാര കരാർ: എതിർപ്പുമായി രാഹുൽ ഗാന്ധി
ഇന്ത്യ- യു.എസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ പ്രാബല്യത്തിൽ വരാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വ്യാപാര കരാറിൽ മോദി സൗമ്യമായി വഴങ്ങുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെടുന്നത് തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചാൽ മാത്രമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വാദിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ചോളം, സോയാബീൻ തുടങ്ങിയ അമേരിക്കൻ കാർഷിക ഇറക്കുമതികളുടെ തീരുവ കുറയ്ക്കാത്തതിലുള്ള ഇന്ത്യയുടെ കടുത്ത നിലപാടാണ് ഒരു പ്രധാന തടസ്സം. ഇന്ത്യയിൽ 80 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ക്ഷീരമേഖലയിലേക്ക് കൂടുതൽ പ്രവേശനം നൽകണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യവും തർക്കവിഷയമാണ്.