സഞ്ജു വിലയേറിയ താരം
കേരള പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസണിലെ താരലേലം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇന്ത്യൻ താരം സഞ്ജു സാംസണാണ് ഈ വർഷത്തെ ലീഗിൻ്റെ താരം. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി സഞ്ജു മാറി.
മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു.ഒരു ടീമിന് 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുവാദമുണ്ട്.
കെപിഎല്ലിലെ ശമ്പള പരിധി ഒരു ടീമിന് 50 ലക്ഷമായി നിശ്ചയിച്ചിരിക്കുന്നതിനാൽ, സഞ്ജുവിൻ്റെ കരാർ തുക ബജറ്റിന്റെ പകുതിയിലധികം എടുത്തിട്ടുണ്ട്, ഇത് കൊച്ചി ഫ്രാഞ്ചൈസി അദ്ദേഹത്തെ എത്രമാത്രം വിലമതിക്കുന്നുവെന്ന് കാണിക്കുന്നു.