|

തലയിൽ പാലു കാച്ചി; പാലിൽ കുളിച്ച് വിവാഹ മോചിതൻ

Spread the News

ദിസ്പുർ ∙ വിവാഹമോചനത്തിനു പിന്നാലെ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്.
‘

‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ പാലിൽ കുളിക്കുന്നു’’ – മാനിക് അലി പറഞ്ഞു. നാലു ബക്കറ്റ് പാലാണ് കുളിക്കാനായി മാനിക് അലി ഉപയോഗിച്ചത്.

മകളെ ഓർത്ത് വിവാഹബന്ധം തുടരാൻ ആത്മാർഥമായി ശ്രമിച്ചിരുന്നെന്ന് മാനിക് വിഡിയോയിൽ പറയുന്നു. എന്നാൽ ഭാര്യ വിവാഹേതര ബന്ധം തുടരുകയും പലതവണ കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്തു. ആവർത്തിച്ചുള്ള അനുരഞ്ജനങ്ങൾക്കിടയിലും ബന്ധം തകർച്ചയുടെ വക്കിലെത്തി. ഒടുവിൽ, നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം നേടുകയായിരുന്നെന്ന് മാനിക് പറഞ്ഞു.

‘‘നേരത്തെ, അവൾ പോയി, പക്ഷേ ഇത്തവണ അവൾ ഞങ്ങളുടെ മകളെയും കൂടെ കൊണ്ടുപോയി. അത് എന്നെ തകർത്തു. നിയമപരമായ വേർപിരിയലിനുശേഷം, ഞാൻ വീണ്ടും ജനിച്ചതുപോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഒരു പുതിയ തുടക്കം കുറിക്കാൻ ഞാൻ പാലിൽ കുളിച്ചത്.’’– മാനിക് പറ‍ഞ്ഞു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    നിർമ്മാണത്തിനിടെ പാലം തകർന്നു; തൊഴിലാളി മരിച്ചു

    Spread the News

    Spread the Newsമാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി. പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ…

  • |

    പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്

    Spread the News

    Spread the Newsപ്രശസ്തരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്. വിവാദ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആയിരുന്നു കൊച്ചി സൈബര്‍ പൊലീസ് നടനെ ചോദ്യം ചെയ്തത്. അധിക്ഷേപമല്ല, ആധുനിക കവിതയാണ് താന്‍ എഴുതിയത് എന്നാണ് ഏതോ വക്കീലിന്റെ കുബുദ്ധിയെ ആസ്പദമാക്കി വിനായകന്റെ വിചിത്രവാദം. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം…

  • |

    പെട്രോൾ പമ്പിലെ ശുചി മുറി എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം -ഹൈക്കോടതി

    Spread the News

    Spread the Newsപെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. മറ്റ് ഇടങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു…

  • |

    ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

    Spread the News

    Spread the Newsകൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് റെജിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും പ്രശോഭയെ അടുക്കളയിൽ രക്തം വാർന്ന് മരിച്ചനിലയിലും കണ്ടത്. റബർ ടാപ്പിംഗ് തൊഴിലാളികളായിരുന്നു ഇരുവരും. ഇന്ന് പലതവണ മകൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ ഭർത്താവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് റെജി തൂങ്ങി നിൽക്കുന്നത് കണ്ടത്. പ്രദേശവാസികളെ കൂട്ടി കതക്…

  • |

    ബാങ്കിൽ ബീഫ് നിരോധിച്ച് മാനേജർ , ഫെസ്റ്റ് നടത്തി ജീവനക്കാരുടെ പ്രതിഷേധം

    Spread the News

    Spread the Newsകൊച്ചിയിലെ കാനറ ബാങ്ക് ശാഖയിൽ ബീഫ് നിരോധിച്ച് ബാങ്ക് മാനേജർ. ബിഹാർ സ്വദേശിയായ മാനേജറാണ് ബാങ്കിന്റെ ഓഫീസിലും കാന്റീനിലും ബീഫ് നിരോധിച്ചത്. സംഭവത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി)യുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയായിരുന്നു പ്രതിഷേധം. അടുത്തിടെയാണ് മാനേജർ ചുമതലയേറ്റെടുത്തത്. മാനേജർ തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെതിരെ ബെഫിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജീവനക്കാർ. ഇതിനിടയിലാണ് കാന്റീനിൽ ബീഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാർ അറിയുന്ന്. തുടർന്ന്…

  • രാഷ്ട്രപതി ഇന്ന് ശബരിമല ദർശനം നടത്തും

    Spread the News

    Spread the Newsരാഷ്ട്രപതി ദ്രൗപദി മുർമു വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് കേരളത്തിലെത്തി. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി രാജ്ഭവനിലേക്ക്‌ പോയി. 22 ന് രാവിലെ ഹെലികോപ്റ്ററിൽ നിലയ്ക്കലേക്കും തുടർന്ന് ശബരിമലയിലേക്കും പോകും. വൈകിട്ട്…

Leave a Reply

Your email address will not be published. Required fields are marked *