കീം: കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിപ്രകാരം പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്. ഇതിനോടൊപ്പം സിബിഎസ് ഇ വിദ്യാർത്ഥികളും തടസ്സ ഹർജിയുമായി മുന്നോട്ട് . പുതുക്കിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ 27 മാർക്ക് ആണ് കേരള സിലബസ് വിദ്യാർഥികൾക്ക് നഷ്ടമായത്.ഇതേസമയം 20 മാർക്ക് സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് കൂട്ടിക്കൊടുക്കുകയും ചെയ്തു. ഇത് സ്വാഭാവിക നീതിയുടെ നിഷേധം ആണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു .
നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാക്കാനായി സംസ്ഥാന സർക്കാർ കേസിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. ഉപരിപഠനത്തിനായുള്ള പ്രവേശന കാലാവധി നീട്ടിവയ്ക്കണമെന്ന് എഐസിടി ഇ യോട് സർക്കാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയതിന് പിന്നിൽ സർക്കാരിന്റെ ദുഷ്ടലാക്ക് ഉണ്ടായിരുന്നതായി പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. തിടുക്കത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടികയാണ് പ്രശ്നം ഉണ്ടാക്കിയത് . വിദ്യാർത്ഥികളുടെ ഭാവി ലക്ഷ്യമാക്കി മുൻകൂട്ടി തന്നെ പരിഷ്കരണ നടപടികൾ ആരംഭിക്കേണ്ടിയിരുന്നുവെന്ന് മുൻമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു . ഭരണമുന്നണിയിൽ നിന്ന് അദ്ദേഹം മാത്രമാണ് ഇത്രയെങ്കിലും പ്രതികരണം നടത്തിയത്. കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്നാണ്ട് വിവരം.