സദാനന്ദനോട് ജനാർദ്ദനൻ ചോദിക്കുന്നു……..
കണ്ണൂര്‍: സദാനന്ദന് അര്‍ഹിക്കുന്ന അംഗീകാരമെന്ന് പറഞ്ഞ് ബിജെപി അണികള്‍ ആവേശഭരിതരാകുമ്പോള്‍ മറുവശത്ത് കണ്ണൂരിലെ ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരനെയാണ് രാജ്യസഭയിലേക്ക് അയക്കുന്നതെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. .
സിപിഎമ്മിന്റെ പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായ പിഎം ജനാര്‍ദ്ദനനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ബന്ധു കൂടിയായ സദാനന്ദന്‍. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പിഎം ജനാര്‍ദനന്‍ തന്നെ അന്ന് നടന്ന ക്രൂരത ഓര്‍ത്തെടുക്കുന്നു. തന്റെ ജീവിതം തകര്‍ത്തത് സദാനന്ദന്‍ ആണെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു.
1993 സെപ്റ്റംബര്‍ 21ന് ആണ് ജനാര്‍ദ്ദനന്‍ ആക്രമിക്കപ്പെട്ടത്. ജോലി ചെയ്ത് കുടുംബം നോക്കാന്‍ സാധിക്കാത്ത വിധത്തിലാണ് തന്നെ വെട്ടി നുറുക്കിയതെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു. ഊന്നുവടിയുടെ സഹായത്തോടെ ആയിരുന്നു മാസങ്ങളോളം തന്റെ ജീവിതം. ഇപ്പോഴും ദേഹം മുഴുവന്‍ അസഹ്യമായ വേദന അനുഭവിച്ചാണ് താന്‍ ജീവിക്കുന്നതെന്നും ജനാര്‍ദ്ദനന്‍ പറയുന്നു
കല്ലുകൊത്ത് തൊഴിലാളി കൂടിയാണ് ജനാര്‍ദ്ദനന്‍. അദ്ദേഹത്തിന്റെ വല്യമ്മാവന്റെ മകന്റെ മകനാണ് ആര്‍എസ്എസുകാരനായ സദാനന്ദന്‍. ആക്രമണത്തിന് പ്രകോപനമായത് എന്താണെന്നും ജനാര്‍ദ്ദനന്‍ വെളിപ്പെടുത്തുന്നു. അന്ന് ബാലഗോകുലത്തിന്റെ ഘോഷയാത്രയ്ക്ക് തന്റെ മക്കളെ അവര്‍ അനുവാദം ഇല്ലാതെ പങ്കെടുപ്പിച്ചിരുന്നു. മാത്രമല്ല പരിപാടിക്ക് ശേഷം കുട്ടികളെ വീട്ടില്‍ എത്തിക്കാതെ സ്‌കൂളില്‍ ഇറക്കി വിട്ടു. ഇത് ചോദ്യം ചെയ്തതാണ് തന്നോടുളള വൈരാഗ്യത്തിന് കാരണമായതെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു.
മാഷായ സദാനന്ദന്‍ ചെയ്യേണ്ട പണിയാണോ ഇതെന്ന് പരസ്യമായി താന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവദിവസം ജനാര്‍ദ്ദനന്‍ തന്റെ ജോലി സ്ഥലത്തേക്ക് പോകാന്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുകയായിരുന്നു. 7 പേര്‍ അടങ്ങിയ ആക്രമി സംഘമാണ് ജനാര്‍ദ്ദനനെ വെട്ടിയത്. ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി. വെട്ടേറ്റ് ജനാര്‍ദ്ദനന്റെ എല്ലുകള്‍ നുറുങ്ങി. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജനാര്‍ദ്ദനന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നത്.