|

മെഡി സെപ് : അടിസ്ഥാന പരിരക്ഷ 3 – ൽ നിന്ന് 5ലക്ഷം രൂപയാക്കും

Spread the News

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.

സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും. നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.

തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.

പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും. ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.

കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ‘വോട്ട് മോഷണം’ രാഹുലിനെ വിരട്ടി ഇലക്ഷൻ കമ്മീഷൻ

    Spread the News

    Spread the News“വോട്ട് മോഷണം” ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.  ഏഴ് ദിവസത്തിനകം രാഹുൽ ഗാന്ധി തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. “ഒരു സത്യവാങ്മൂലം നൽകേണ്ടിവരും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. മൂന്നാമതൊരു വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അർത്ഥം,”…

  • |

    നാല് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപതിടങ്ങളിൽ മഞ്ഞ

    Spread the News

    Spread the Newsസംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം: വയനാട് ഉൾപ്പടെ നാല് ജില്ലകൾക്ക് റെഡ് അലർട്ട്; ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.നാല് ജില്ലകൾക്ക് റെഡ് അലർട്ടും 5 ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത പ്രവചനംകേരളത്തിൽ…

  • മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും; 4 മരണം, 50 പേരെ കാണാതായി

    Spread the News

    Spread the Newsഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാല് മരണം. അപകടത്തിൽ 50 ഓളം പേരെ കാണാതായതായി റിപ്പോർട്ട്. ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ച വെള്ളം വിടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകി. വിനോദസഞ്ചാരികൾ പകർത്തിയ പ്രളയത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് വലിയ തോതിൽ വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഭയന്നു നിലവിളിക്കുന്ന ആളുകളേയും ചെളിയിൽ നിന്ന് പുറത്തുവരാൻ പാടുപെടുന്നവരേയും ദൃശ്യങ്ങളിൽ…

  • ഭാര്യയുടെ പങ്കാളി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി

    Spread the News

    Spread the Newsകൊല്ലം നെടുവത്തൂരിൽ ഭാര്യയുടെ ലിവ്-ഇൻ ടുഗതർ പാർട്ണറുടെ കുത്തേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. നെടുവത്തൂരിലെ കുഴിക്കാട്ട് ജംഗ്ഷനിലെ ശ്യാംസുന്ദറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇരയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി ധനേഷ് (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശ്യാംസുന്ദറിന്റെ ഭാര്യയും കുട്ടിയും കഴിഞ്ഞ നാല് വർഷമായി ധനേഷിനൊപ്പം താമസിക്കുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച (രാത്രി 10 മണിയോടെ) ധനേഷ് ഭാര്യയുടെയും കുട്ടിയുടെയും സഹായത്തോടെ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ശ്യാംസുന്ദർ ആരോപിച്ചതിനെത്തുടർന്ന്…

  • |

    സെർച്ച് കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് സ്ഥാനമില്ല; ഗവർണർ സുപ്രീം കോടതിയിൽ

    Spread the News

    Spread the Newsഎപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലേക്കും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലേക്കുമുള്ള വൈസ് ചാൻസലർമാരുടെ തിരഞ്ഞെടുപ്പിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് സർവകലാശാലകളുടെയും ചാൻസലർ കൂടിയായ ഗവർണർ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മുഖ്യമന്ത്രിക്ക് ഒരു പങ്കും വിഭാവനം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. രണ്ട് സർവകലാശാലകളിലേക്കും വിസിമാരെ നിയമിക്കുന്നതിനുള്ള മുഴുവൻ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയുടെ പങ്കിനെ ഹർജി എടുത്തുകാണിക്കുകയും “പശ്ചിമ ബംഗാൾ സംസ്ഥാനം vs. ഡോ….

  • |

    മരണാസന്ന ‘സമ്പദ്‌വ്യവസ്ഥ ‘ രാഹുലും തരുരും ഏറ്റുമുട്ടി

    Spread the News

    Spread the Newsഇന്ത്യയെ “നിർജ്ജീവ സമ്പദ്‌വ്യവസ്ഥ” എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരായ രാഷ്ട്രീയ നീക്കത്തിൽ കോൺഗ്രസ് എംപി ശശി തരൂർ വെള്ളിയാഴ്ച പങ്കുചേർന്നു, ആ അവകാശവാദം അസത്യമാണെന്ന് അദ്ദേഹം വാദിച്ചു. ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി , യുഎസ് പ്രസിഡന്റ് വസ്തുതകൾ പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തിരുവനന്തപുരം എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു, “ഇത് അങ്ങനെയല്ല, നമുക്കെല്ലാവർക്കും…

Leave a Reply

Your email address will not be published. Required fields are marked *