|

അനയ മരിച്ചത് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം

Spread the News

താമരശ്ശേരി കോരങ്ങാട് ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്.

സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് വേഗത്തില്‍ എത്തിക്കാതെ ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്നാല്‍, ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താമരശ്ശേരി പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് കുട്ടിയെ എത്തിച്ചത്.

അതസമയം, പനി-ഛർദി ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    ട്രാൻസ് ജെൻഡർ ഭവന പദ്ധതിയുമായി സർക്കാർ

    Spread the News

    Spread the Newsട്രാൻസ്ജെൻഡർ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ട്രാൻസ്‌ജെൻഡർ ഭവന പദ്ധതിക്ക് തുടക്കമിടുന്നു. പാർപ്പിട പ്രശ്‌നങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. സ്വന്തമായി ഭൂമിയുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വീടു നിർമ്മിക്കാൻ ധനസഹായം നൽകുക, ഭൂരഹിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ധനസഹായം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭവനനിർമ്മാണത്തിനായി വിവിധ സർക്കാർ –…

  • |

    പ്രധാനമന്ത്രി ഷാങ്ഹായ് ഉച്ചകോടിയിൽ

    Spread the News

    Spread the Newsപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനയിൽ എത്തി. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.  ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.  ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും നടക്കുന്ന വാർഷിക ഉച്ചകോടിയിൽ 10 അംഗ എസ്‌സി‌ഒ ബ്ലോക്കിലെ നേതാക്കളോടൊപ്പം പ്രധാനമന്ത്രി മോദിയും പങ്കെടുക്കും. ഇന്ത്യ-ചൈന ബന്ധത്തിൽ അടുത്തിടെയുണ്ടായ ഉരുകൽ കണക്കിലെടുക്കുമ്പോൾ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള അദ്ദേഹത്തിന്റെ ഉഭയകക്ഷി കൂടിക്കാഴ്ചയും സൂക്ഷ്മമായി…

  • |

    സി.വി. പത്മരാജൻ; നിശ്ചയദാർഢ്യവും സൗമ്യതയും കൈമുതലാക്കിയ നേതാവ്

    Spread the News

    Spread the Newsദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാന സംസ്കാരത്തിന്റെയും ഏറ്റവും നല്ല മൂല്യങ്ങളുൾക്കൊണ്ട നേതാവായിരുന്നു സി.വി പത്മരാജൻ. വ്യക്തമായ കാഴ്ചപ്പാടും സുദൃഢമായ നിലപാടുകളുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതേസമയം ആദർശങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്ത അദ്ദേഹം ഏതു പ്രതികൂല സാഹചര്യത്തിലും സൗമ്യത കൈവെടിഞ്ഞിരുന്നില്ല. നിയമത്തിൽ നല്ല അവഗാഹമുണ്ടായിരുന്ന മികച്ച അഭിഭാഷകനും ധനകാര്യമന്ത്രി എന്ന നിലയിൽ കഴിവു തെളിയിച്ച ധനകാര്യ വിദഗ്ധനുമായിരുന്നു. പി.രവീന്ദ്രനെയും ഇ.ചന്ദ്രശേഖരൻ നായരെയുംപോലെ കൊല്ലം ജില്ലയിൽ കരുത്തുറ്റ സഹകരണപ്രസ്ഥാനം പടുത്തുയർത്തുന്നതിൽ പത്മരാജനും വലിയ പങ്കു വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലും ധനകാര്യമന്ത്രി…

  • |

    വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ

    Spread the News

    Spread the Newsവർഷകാല സമ്മേളനത്തിൽ ‘രോഹിത് വെമുല’ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിയമലംഘനം കണ്ടെത്തിയാൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും അടക്കമുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പട്ടികജാതി (എസ് സി), പട്ടികവർഗ്ഗം (എസ് ടി), പിന്നാക്ക (ഒ ബി സി), ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ് ബിൽ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനo നിഷേധിക്കുകയോ…

  • ഭാര്യയുടെ പങ്കാളി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി

    Spread the News

    Spread the Newsകൊല്ലം നെടുവത്തൂരിൽ ഭാര്യയുടെ ലിവ്-ഇൻ ടുഗതർ പാർട്ണറുടെ കുത്തേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. നെടുവത്തൂരിലെ കുഴിക്കാട്ട് ജംഗ്ഷനിലെ ശ്യാംസുന്ദറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇരയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി ധനേഷ് (37) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശ്യാംസുന്ദറിന്റെ ഭാര്യയും കുട്ടിയും കഴിഞ്ഞ നാല് വർഷമായി ധനേഷിനൊപ്പം താമസിക്കുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച (രാത്രി 10 മണിയോടെ) ധനേഷ് ഭാര്യയുടെയും കുട്ടിയുടെയും സഹായത്തോടെ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ശ്യാംസുന്ദർ ആരോപിച്ചതിനെത്തുടർന്ന്…

  • |

    നയൻതാരയും നിവിൻ പോളിയും ‘ഡിയർ സ്റ്റുഡന്റ്സ്’ ടീസർ പുറത്ത്

    Spread the News

    Spread the Newsനയൻതാരയും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഡിയർ സ്റ്റുഡന്റ്സ്’ എന്ന മലയാള സിനിമയുടെ ടീസർ വെള്ളിയാഴ്ച പുറത്തിറങ്ങി. കോമഡി രംഗങ്ങളോടൊപ്പം ദുരൂഹതയും നിറഞ്ഞ കഥയാണ് ചിത്രത്തിനുള്ളതെന്ന് ടീസർ സൂചന നൽകുന്നു. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയ്ക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ, സിനിമയ്ക്കായുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്. നിവിൻ പോളിയുടെ കഥാപാത്രമായ ഹരി, ഒരു റെസ്റ്റോറന്റ് ഉടമയാണ്. ഹരിയും നയൻതാരയുടെ കഥാപാത്രവും തമ്മിലുള്ള തമാശ സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഹരി തൻ്റെ മടിയിൽ…

Leave a Reply

Your email address will not be published. Required fields are marked *