|

മഴയോ,……. മഴ നാളെ പാലക്കാട് ജില്ലയിൽ സ്കൂളുകൾക്ക് അവധി

Spread the News

പാലക്കാട്: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആണ് തീരുമാനം. ജില്ലയിലെ അംഗനവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.

അതേസമയം കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍, നവോദയ വിദ്യാലയം, റെസിഡന്‍ഷ്യല്‍ രീതിയില്‍ പഠനം നടത്തുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. സ്‌കൂള്‍ പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കും. ഇന്ന് വൈകീട്ട് നാല് മണി മുതല്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.

കനത്ത മഴയും കാറ്റും കാരണം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവധിക്കാലത്ത് കുട്ടികള്‍ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടില്‍ സുരക്ഷിതമായി ഇരിക്കാന്‍ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ ടര്‍ഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം നിന്ന് സെല്‍ഫിയെടുക്കുന്നതില്‍ നിന്നും വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവൃത്തി ദിവസങ്ങള്‍ ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണം എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Author

  • Pradeep Raman

    Pradeep Raman is a seasoned journalist, writer, and media professional from Kollam, Kerala. He holds a Master's in Political Science, a Master's in Mass Communication & Journalism, and has submitted his Ph.D. thesis. Pradeep has authored three acclaimed Malayalam books, exploring diverse social and political themes. Over the years, he has worked with major Malayalam dailies such as Madhyamam, Deshabhimani, Kerala Kaumudi, Janayugam, and Mangalam. He has also served as a panelist on Doordarshan, a news editor with All India Radio, and a regular columnist. Currently, he is the Chief Editor of Maulikam - Malayalam online news portal, continuing his active engagement in the media landscape of Kerala.

Similar Posts

  • |

    പാൽ വില കൂടില്ല

    Spread the News

    Spread the Newsഅഭ്യൂഹത്തിനിടെ പാൽവില കൂട്ടേണ്ടെന്ന് തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാനാണ് മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം….

  • |

    ചെന്നൈ ശുചീകരണ തൊഴിലാളികൾ സമരം തുടരുന്നു

    Spread the News

    Spread the Newsപ്രതിഷേധിക്കുന്ന ചെന്നൈയിലെ ശുചിത്വ തൊഴിലാളികൾക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപാദ. ഈ തൊഴിലാളികളിൽ പലരും അവിവാഹിതരായ അമ്മമാരും അവരുടെ കുടുംബത്തിലെ ഏക വരുമാനക്കാരുമാണ്. “അവർ വാഗ്ദാനം ചെയ്ത ജോലി മാത്രമാണ് ആവശ്യപ്പെടുന്നത്. അവർ ജോലിക്കും ശമ്പളത്തിനും അർഹരാണ്,” മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചിന്മയി പറഞ്ഞു. വെള്ളവും ബിസ്‌ക്കറ്റും നൽകിയാണ് താൻ പ്രതിഷേധ സ്ഥലം സന്ദർശിച്ചതെന്ന് അവർ പറഞ്ഞു, “അവരുടെ ശബ്ദങ്ങൾ വർദ്ധിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശ്യം” എന്ന് കൂട്ടിച്ചേർത്തു. ഇപ്പോൾ…

  • |

    വിവാഹമേചനം; നയൻതാരയുടെ മറുപടി

    Spread the News

    Spread the Newsവിവാഹമോചനത്തെയും പ്രൊഫഷണൽ തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടിയായി നടി നയൻതാര ഒരു രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രംഗത്ത് വന്നു. അടുത്തിടെ, താനും ഭർത്താവ് സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജാനി മാസ്റ്ററോടൊപ്പം അവരുടെ വരാനിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതിന് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇരുവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഭർത്താവും ചലച്ചിത്ര നിർമ്മാതാവുമായ വിഘ്‌നേഷ് ശിവനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നടി ഈ വിവാഹമോചന…

  • |

    വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: ബി.ജെ.പി ഇലക്ഷൻ കമീഷനുമായി ഒത്തുകളിച്ചു – രാഹുൽ

    Spread the News

    Spread the News2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് കോൺഗ്രസ് എംപിയുടെ ആരോപണം. കർണാടക വോട്ടർ പട്ടിക കാണിച്ച് വ്യാജ വോട്ടർമാരെ ചേർക്കാൻ ശ്രമിച്ചുവെന്ന് ഒരു പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ” ഭയങ്കർ ചോറി ” (വൻതോതിലുള്ള വോട്ട് മോഷണം) നടന്നതായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി അവകാശപ്പെട്ടു. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ…

  • |

    റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും

    Spread the News

    Spread the Newsന്യൂഡല്‍ഹി: റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് എംപിസി യോഗങ്ങളിലായി ആര്‍ബിഐ 25 ബേസിസ് പോയിന്റ് വീതവും 50 ബേസിസ് പോയിന്റും വീതം മൂന്ന് തവണ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണ് തല്‍സ്ഥിതി നിലവില്‍ വന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കാണ്…

  • |

    വെടി നിർത്തൽ ചർച്ച പുരോഗമിക്കുന്നു; സമ്പൂർണ്ണ ബന്ദി മോചനവും ലക്ഷ്യം

    Spread the News

    Spread the Newsഗാസയിൽ നിലവിലുള്ള ബന്ദികളെ മുഴുവൻ മോചിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിനായി വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചന നൽകി. നേരത്തെ, ഘട്ടംഘട്ടമായുള്ള മോചനത്തിനാണ് ശ്രമിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ ഒരു പുതിയ കരാറിന് രൂപം നൽകിയിരുന്നു. അതിൽ എല്ലാ ബന്ദികളെയും ഒറ്റയടിക്ക് മോചിപ്പിക്കുക, സ്ഥിരമായ വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം എന്നിവ ഉൾപ്പെട്ടിരുന്നു. 22 മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നതിൻ്റെ സൂചനയായി ഹമാസ് പ്രതിനിധി…

Leave a Reply

Your email address will not be published. Required fields are marked *