സ്കൂൾ ബസ്സുകൾ കേരളത്തിൽ പേടി സ്വപ്നമാകുന്നു

Spread the News

കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഒരു കുട്ടി മരിക്കുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കേരളത്തിലെ എല്ലാ മാതാ പിതാക്കളെയും ദുഃഖത്തിൽ ആക്കി. പ്രതീക്ഷയോടെ വളർത്തുന്ന കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി അയക്കുമ്പോൾ ഓരോ മാതാപിതാക്കൾക്കും ഇന്ന് ചങ്കിടിപ്പ് ഏറുകയാണ്.

റോഡ് അപകടങ്ങൾ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. പല സ്കൂൾ മാനേജ്‌മെന്റുകളും ബിസിനസ്സിൽ മാത്രം ശ്രദ്ധിക്കുകയും, കുട്ടികളുടെ സുരക്ഷിതത്വത്തിന് യാതൊരു വിലയും കൊടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

കേരള സംസ്ഥാനത്ത് 12,644 സ്‌കൂളുകളുണ്ട്. അതിൽ 4504 സർക്കാർ സ്‌കൂളുകളും 7277 എയ്ഡഡ് സ്‌കൂളുകളും 863 അൺ എയ്ഡഡ് സ്‌കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് 2024 -25 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്കൂൾ വാഹന പരിശോധനയിൽ 3,400 ബസുകൾക്ക് നിശ്ചിത ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇവയുടെ ഫിറ്റ്നസ് ടെസ്റ്റുകൾ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എത്ര വാഹനങ്ങൾ അത് നടത്തി എന്ന് സർക്കാർ പരിശോധിക്കണം.

അതോടൊപ്പം സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം കൊണ്ടുവരണം. സ്കൂൾ ബസുകളിൽ സിസി ക്യാമറകൾ സ്ഥാപിക്കണം. ഈ വിഷയത്തിൽ പി. ടി. എ. കമ്മറ്റികൾ ശക്തമായി ഇടപെടുകയും ഡ്രൈവർമാർ പരിചയവും പക്വതയും ഉള്ളവരാണ് എന്ന് ഉറപ്പുവരുത്തുകയും വേണം.

Author

  • Deepu L Raj

    A commerce graduate and tech enthusiast, he has been shaping computer-aided design and development since the early 2000s. Also a writer, poet, and political observer, his multifaceted interests bring depth and insight to his creative and analytical pursuits.

Similar Posts

  • നവോദയ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

    Spread the News

    Spread the Newsആലപ്പുഴയിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ വ്യാഴാഴ്ച പുലർച്ചെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിനിയായ നേഹ എന്ന വിദ്യാർത്ഥിനിയെ ഹോസ്റ്റൽ കുളിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ ഷിജുവിന്റെയും അനിലയുടെയും മകളായ നേഹയെ, ചെന്നിത്തലയിലെ നവോദയ സ്കൂൾ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിനിയാണ് പുലർച്ചെ നാല് മണിയോടെ കുളിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ കണ്ടെത്തി. സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നേഹ…

  • പോലീസ് ചമഞ്ഞ് വ്യാജൻമാർ യുവാവിനെ തട്ടിക്കൊണ്ടു പോയി

    Spread the News

    Spread the Newsകോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പാളയം എംഎം അലി റോഡില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് ബിജുവിനെ സംഘം കടത്തിക്കൊണ്ടുപോയത്. ഇവിടെ ഓഫീസില്‍ എത്തിയതായിരുന്നു ബിജു. ആ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവര്‍ ബിജുവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. കസബ…

  • |

    അഞ്ച് ജില്ലകളിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; മഴ മുന്നറിയിപ്പിൽ മാറ്റം

    Spread the News

    Spread the Newsകാസര്‍കോഡ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ജൂലൈ 17) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോഡ് , കണ്ണൂർ, കോഴിക്കോട് , വയനാട്,ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറിയ നിലയിലാണ്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍…

  • |

    മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്

    Spread the News

    Spread the Newsതിരുവനന്തപുരം: താന്‍ ജെ ഡി എസ് വിട്ട് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് തിരുവല്ല എം എല്‍ എ മാത്യൂ ടി തോമസ്. രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെന്നും അതില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. പല…

  • |

    പോലീസ് പീഡനങ്ങൾ ന്യായീകരിച്ച് LDF, പ്രതിഷേധിച്ച് UDF

    Spread the News

    Spread the Newsസംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്ന് എൽഡിഎഫ് ആരോപണം. സംസ്ഥാനത്തുടനീളം നടന്ന നിരവധി പോലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന കേസുകൾ ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നു എന്നാണ് എൽഡിഎഫിൻ്റെ നിലപാട്. രണ്ട് വർഷം മുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതിനെത്തുടർന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ആഭ്യന്തര വകുപ്പ്കൂടി വഹിക്കുന്ന മുഖ്യമന്ത്രി…

  • കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

    Spread the News

    Spread the Newsകോഴിക്കോട്: സംസ്ഥാന എൻജിനീയറിങ് – ഫാർമസി പ്രവേശപരീക്ഷയുടെ (കീം2025) ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോടാണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ് ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് സ്വന്തമാക്കി. രണ്ടാം റാങ്ക് ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ്. കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു (മൂന്നാം റാങ്ക്).അഖിൽ സായാൻ (നാലാം റാങ്ക്, മലപ്പുറം), ജോഷ്വാ ജേക്കബ് തോമസ് (അഞ്ചാം റാങ്ക്, തിരുവനന്തപുരം), എമിൽ ഐ സക്കറിയ (ആറാം…

Leave a Reply

Your email address will not be published. Required fields are marked *