ക്രിസ്ത്യൻ പുരോഹിതനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി
ദക്ഷിണാഫ്രിക്ക: കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനാ യോഗം നയിക്കുന്നതിനിടെയാണ് ആയുധധാരികൾ ക്രിസ്ത്യൻ പുരോഹിതനെ തട്ടിക്കൊണ്ടു പോയത്. തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയാണ് അമേരിക്കൻ മിഷനറിയായ ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
തീരദേശ നഗരമായ ഗ്ക്വെർഹയ്ക്ക് സമീപമുള്ള മദർവെല്ലിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് പള്ളിയിലെ പുരോഹിതനാണ് ആണ് ജോഷ് സള്ളിവൻ.
പള്ളിയിൽ പ്രസംഗം നടത്തുന്നതിനിടെ, ആയുധധാരികളും മുഖംമൂടി ധരിച്ചവരുമായ നാല് അക്രമികൾ പള്ളിയിൽ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്നുവെന്ന് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പുരോഹിതനെ തട്ടിക്കൊണ്ടുപോയ ആക്രമികൾ രണ്ട് സെൽ ഫോണുകൾ കൊള്ളയടിക്കുകയും ചെയ്തു. ഭാര്യയും ആറ് മക്കളും അടങ്ങുന്ന തന്റെ കുടുംബo ഉൾപ്പെടെ 30 പേർ അടങ്ങുന്ന ഒരു മീറ്റിങ്ങിൽ പ്രസംഗിക്കുമ്പോൾ ആണ് പുരോഹിതനെ തട്ടിക്കൊണ്ടു പോയത്.