ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു
തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഗൂണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. മരത്തംകോട് സ്വദേശി അക്ഷയ് കൂത്തൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരുമ്പിലാവിൽ വെച്ചാണ് അക്ഷയ്യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പിലാവിൽ ലഹരി മാഫിയ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിരവധി കേസുകളിൽ പ്രതിയായ ‘കൂത്തൻ’ എന്ന് വിളിക്കുന്ന അക്ഷയ് ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയായ അക്ഷയ് നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ പെരുമ്പിലാവ് ആൽത്തറ നാല് സെന്റ് കോളനിയിലാണ് സംഭവം. അക്ഷയ്യുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭാര്യയോടൊപ്പം ലിഷോയ്യുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയ്യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയ്. ലിഷോയിയും ബാദുഷയും കൂട്ടുകച്ചവടക്കാരാണ്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ലിഷോയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.