വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ തസ്തികകൾ; അനുമതി നൽകി മന്ത്രി സഭാ.

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ആറോളം തസ്തികൾക്ക് അനുമതി നൽകി ഗവൺമെൻറ്.
കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്കി.
25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത്