കലാഭവൻ നവാസ്: അസ്വഭാവിക മരണം
|

കലാഭവൻ നവാസ്: അസ്വഭാവിക മരണം

കലാഭവൻ നവാസിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പോലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ  നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. നവാസിൻ്റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ…

ദേശീയ ചലച്ചിത പുരസ്കാരം: റാണി മുഖർജി മികച്ച നടി, ഷാരുഖ് ഖാനും വികാന്ത് മാസിയും മികച്ചനടൻമാർ
|

ദേശീയ ചലച്ചിത പുരസ്കാരം: റാണി മുഖർജി മികച്ച നടി, ഷാരുഖ് ഖാനും വികാന്ത് മാസിയും മികച്ചനടൻമാർ

ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചു. 2023 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാളം സിനിമ. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും (പൂക്കാലം) മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) നേടി. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ്…

ജഗദീഷ് പിൻമാറി, ശ്വേതക്ക് സാധ്യത
|

ജഗദീഷ് പിൻമാറി, ശ്വേതക്ക് സാധ്യത

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി നടൻ ജഗദീഷ്. വനിതകൾ നേതൃത്വത്തിൽ വരുമെന്ന ഉറപ്പിനെ തുടർന്നാണ് ജഗദീഷിന്റെ പിന്മാറ്റം. ഇന്ന് പ്രത്യേക ദൂതൻ വഴി നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ അമ്മയുടെ ആസ്ഥാനത്ത് ജഗദീഷ് എത്തിക്കും. ഇന്നാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം.മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇത് സംബന്ധിച്ച് ജഗദീഷ് നേരത്തെ സംസാരിച്ചിരുന്നു. ജഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ അധ്യക്ഷപദവിയിലെത്താൻ മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്…

‘അമ്മ’ തെരഞ്ഞെടുപ്പ്: കലഹം , കാഹളം…….
|

‘അമ്മ’ തെരഞ്ഞെടുപ്പ്: കലഹം , കാഹളം…….

പൊതുതെരഞ്ഞെടുപ്പിനെ ഓർമ്മപ്പെടുത്തുന്നതുപോലെ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചൂടുളള ചർച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ മത്സരരംഗത്തുളളവർ അമ്മയെ നയിക്കാൻ അത്ര പോരെന്ന് കരുതുന്ന താരങ്ങളുണ്ട്. മോഹൻലാൽ തന്നെ വേണം പ്രസിഡണ്ടാകാൻ എന്നതിൽ അമ്മയ്ക്കുളളിൽ രണ്ടഭിപ്രായമില്ല. എന്നാൽ ഇപ്പോൾ മത്സരരംഗത്തുളളത് ജഗദീഷിനേയും ശ്വേതാ മേനോനെയും പോലുളളവരാണ്. പഴയ നേതൃത്വമാണ് മികച്ചതെന്നാണ് ചിലരുടെ നിലപാട്. നേരത്തെ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഇടവേള ബാബു ഉളളപ്പോൾ സംഘടനയിൽ അച്ചടക്കമുണ്ടായിരുന്നു എന്നാണ് നടി മാലാ പാർവ്വതി പറയുന്നത്. ഇടവേള ബാബുവിന്റെ ‘അച്ചടക്കം’ എന്തായിരുന്നുവെന്ന്…

‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത
|

‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത

താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണുള്ളത്. അമ്മയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ്…

വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത
|

വഞ്ചനാ കുറ്റം: നിവിൻ പോളിയും എബ്രിഡ് ഷൈനും അറസ്റ്റിലാകാൻ സാധ്യത

കോട്ടയം: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് പിന്നാലെ നിവിന്‍ പോളിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. സാമ്പത്തിക തട്ടിപ്പും വഞ്ചനാ കുറ്റവും ആരോപിച്ച് നിര്‍മ്മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. സംവിധായകന്‍ എബ്രിഡ് ഷൈനെയും നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് തീരുമാനം. ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. തിയറ്ററിലും ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമാണിത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത്, നിവിന്‍ പോളി…

ഇവിടെ വരാൻ ഇതാണ് ഉചിതമായ വേഷം; പർദ്ദ ധരിച്ച് സാന്ദ്ര തോമസ്
|

ഇവിടെ വരാൻ ഇതാണ് ഉചിതമായ വേഷം; പർദ്ദ ധരിച്ച് സാന്ദ്ര തോമസ്

കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് എത്തിയത് പര്‍ദ ധരിച്ച്. ഇവിടെ വരാന്‍ ഈ വസ്ത്രമാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് പര്‍ദ ധരിച്ചതെന്നും തന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണിത് എന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഓഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തിരഞ്ഞെടുപ്പ്. രണ്ടാം തിയ്യതി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന നാലിനാണ്. തന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്ന് സാന്ദ്ര തോമസ് പറയുന്നു….

‘അമ്മ’ ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു
|

‘അമ്മ’ ട്രേഡ് യൂണിയനല്ല; ചാരിറ്റി സംഘടന: ജോയ് മാത്യു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജോയ് മാത്യു. ഓഗസ്‌റ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച താരം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ സംഘടനയുടെ നെടുംതൂണായി എല്ലാക്കാലവും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനൽ കേസുകളിൽ പ്രതികളായി എന്നത് കൊണ്ട് ആരോടും മത്സരിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും സംഘടനയിൽ അങ്ങനെയൊരു നിയമം ഇല്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. ‘മത്സരിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആരും മാറി…

ഷൂട്ടിംഗിനിടെ ഷാരുഖ് ഖാന് പരിക്ക്, സുഖംപ്രാപിക്കുന്നു
|

ഷൂട്ടിംഗിനിടെ ഷാരുഖ് ഖാന് പരിക്ക്, സുഖംപ്രാപിക്കുന്നു

കിംഗ് എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടൻ ഷാരൂഖ് ഖാന് നടുവിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നും നടൻ സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.  ഈ സംഭവം നിർമ്മാണ ഷെഡ്യൂളിനെ ബാധിച്ചുവെങ്കിലും സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കിനെത്തുടർന്ന് ഷാരൂഖ് അമേരിക്കയിലേക്ക് പോയി, തുടർന്ന് യുകെയിലേക്ക് താമസം മാറി, അവിടെ അദ്ദേഹം കുടുംബത്തോടൊപ്പം സുഖം പ്രാപിച്ചുവരികയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ നെറ്റ്ഫ്ലിക്സിന്റെ ‘ദി ആർക്കീസ്’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച സുഹാന ഖാന്റെ…

വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
|

വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസ്. തലയോലപ്പറമ്പ് പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് ഷംനാസ് തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം…