ദുരന്ത സ്മൃതികളും പേറി പുതുവർഷത്തെ വരവേൽക്കാൻ മലയാളി
മലയാളിയുടെ ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ ആവാത്ത മുറിവുകളാണ് പ്രകൃതി ഉരുൾ പൊട്ടലിന്റെ രൂപത്തിൽ 2024 – ൽ കേരളത്തിന് നൽകിയത്. കഴിഞ്ഞ 2024 ഓഗസ്റ്റിൽ വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് നൂറുകണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കുമാണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന എത്രയോ ചിത്രങ്ങൾ… ഒരിക്കലും അവ ഓര്മകളിൽനിന്നും മാഞ്ഞുപോകില്ല. അത്രയേറെ ദൈന്യതയും വേദനയും ഹൃദയത്തിൽ നിറച്ചാണ് വയനാട്ടിൽ നിന്ന് വന്ന വാർത്തകളും വാർത്ത ചിത്രങ്ങളും കടന്നുപോയത്. നദിയിൽ ഒഴുകി നടന്ന തിരിച്ചറിയാനാകാത്ത മനുഷ്യ ശരീരങ്ങളും, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ,…