നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ
|

നിപ: സമ്പർക്കപ്പട്ടികയിൽ 648 പേർ

സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ്. മലപ്പുറത്ത് 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത്…

നാല് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപതിടങ്ങളിൽ മഞ്ഞ
|

നാല് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപതിടങ്ങളിൽ മഞ്ഞ

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം: വയനാട് ഉൾപ്പടെ നാല് ജില്ലകൾക്ക് റെഡ് അലർട്ട്; ഒൻപത് ജില്ലകൾക്ക് മുന്നറിയിപ്പ്കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.നാല് ജില്ലകൾക്ക് റെഡ് അലർട്ടും 5 ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത പ്രവചനംകേരളത്തിൽ അതിതീവ്ര മഴയ്ക്ക്…

അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ…..
|

അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ…..

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു . അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ…

|

വേശ്യാവൃത്തിക്ക് വിസമ്മതിച്ച സ്ത്രീയെ പങ്കാളി കൊലപ്പെട്ടുത്തി

ആന്ധ്രാപ്രദേശിലെ അംബേദ്കർ കൊണസീമ ജില്ലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് 22 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രാജോലു മണ്ഡലത്തിലെ ബി സവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഒലേട്ടി പുഷ്പ, ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി 22 വയസ്സുള്ള ഷെയ്ഖ് ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അവർ ഗ്രാമത്തിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന്…

ഹരിയാനയിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം
|

ഹരിയാനയിൽ എട്ട് ദിവസത്തിനിടെ നാലാമത്തെ ഭൂചലനം

ഹരിയാനയിലെ റോഹ്തക്കിൽ വ്യാഴാഴ്ച പുലർച്ചെ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. പുലർച്ചെ 12:46 നുണ്ടായ ഭൂചലനത്തിൽ റോഹ്തക് നഗരത്തിന് 17 കിലോമീറ്റർ കിഴക്കായി ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഹരിയാനയിലുണ്ടാകുന്ന നാലാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 11 ന്, ജജ്ജാർ ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു, തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ കൂടുതൽ…

നടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്….. ദിലീപിന്റെ വിധിയെന്താകും
|

നടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്….. ദിലീപിന്റെ വിധിയെന്താകും

നടി ആക്രമിക്കപ്പെട്ട കേസിൽ  വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വൈകാതെ തന്നെ വിധിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ ഇപ്പോഴിതാ പ്രോസിക്യൂഷന്റെ സുപ്രധാന ആവശ്യത്തിന് അവസാന ഘട്ടത്തിൽ കോടതി അനുമതി നൽകിയിരിക്കുകയാണ്. കോടതിയിൽ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന പ്രോസിക്യൂഷന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയാണ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. വിചാരണക്കിടയിൽ വാദിഭാഗവും പ്രതിഭാഗവും നിരവധി ഹർജികളുമായി മേൽ കോടതികളെ സമീപിച്ചതോടെ കേസ് നീണ്ട് പോകുകയായിരുന്നു. പ്രതിഭാഗമാണ് കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്നായിരുന്നു…

ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പുകൾ

ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പുകൾ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 20 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം…

ഇന്ന് വ്യാപകമായ കനത്ത മഴക്ക് സാധ്യത

ഇന്ന് വ്യാപകമായ കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ  തിരുവനന്തപുരം, കൊല്ലം,  ആലപ്പുഴ, എറണാകുളം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം…

ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4:30 ന് ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ നിന്ന് ഇറങ്ങും. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഒരു നാഴികക്കല്ല് ദൗത്യം പൂർത്തിയാക്കിയാണ് ശുഭാൻഷുവിൻ്റെ തിരിച്ചു വരവ്. ശുക്ലയും മൂന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും ഉൾപ്പെടുന്ന ആക്സിയം-4 (ആക്സ്-4) സംഘത്തിന്റെ മടക്കയാത്ര ജൂലൈ 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കാലിഫോർണിയ തീരത്ത് അവസാനിക്കും….

നിപ: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
|

നിപ: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം . ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് 57 വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്…