കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
|

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ച തീവ്ര മഴ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.

ലൈവ് പ്രസവം; ദിയാ കൃഷ്ണ മനസ്സ് തുറക്കുന്നു
|

ലൈവ് പ്രസവം; ദിയാ കൃഷ്ണ മനസ്സ് തുറക്കുന്നു

കേരളത്തില്‍ ഒരു വ്‌ളോഗര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. പ്രസവം മുതലുള്ള ദിയ കൃഷ്ണയുടെ വീഡിയോകള്‍ക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്. ചെറിയൊരു പക്ഷം നെഗറ്റീവ് കമന്റുകള്‍ ഇടുമ്പോഴും ഭൂരിപക്ഷം പേരും കൃഷ്ണയുടെ പ്രസവം ചിത്രീകരിക്കുന്ന വീഡിയോയെ പോസിറ്റീവ് ആയാണ് സമീപിക്കുന്നത്. ദിയയുടെ വീഡിയോ പ്രസവത്തെക്കുറിച്ച് പല രീതിയിലുള്ള പുതിയ അറിവുകള്‍ നല്‍കിയെന്നാണ് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അഭിപ്രായപ്പെടുന്നത്. പ്രസവ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്ന കടുത്ത…

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു
|

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു

തിരുവനന്തപുരം: പാദപൂജ എന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും. കാസര്‍ക്കോട്ടെയും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലാണ് വിവാദ സംഭവം. പൊതുവിദ്യാഭ്യാസ ഡയക്ടറോട് സംഭവം പരിശോധിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കേസെടുത്തെന്നും ബേക്കല്‍ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ സ്‌കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കാല്‍…

ഇന്ത്യൻ സൂപ്പർ ലീഗ് നിർത്തി വെച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് നിർത്തി വെച്ചു

നിലവിലെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) കാലാവധി അവസാനിക്കുന്നതിന് മുമ്പ് കരാർ ഘടനയെക്കുറിച്ച് വ്യക്തത വരുന്നതുവരെ 2025-26 സീസണുമായി മുന്നോട്ട് പോകാനാവില്ലെന്ന് ക്ലബ്ബുകളോടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോടും ലീഗ് അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ISL) നിർത്തിവച്ചു. 2025–26 ലെ ഐ എസ് എൽ ടൂർണമെന്റിനെ എ.ഐ.എഫ്.എഫ് പട്ടികയിൽ നിന്ന് ഒഴിവാക്കിയപ്പോഴാണ് വരാനിരിക്കുന്ന സീസണിൽ അനിശ്ചിതത്വം ഉണ്ടെന്ന സൂചനകൾ ആദ്യം ഉയർന്നുവന്നത്. ഫുട്ബോൾ ഗവേണിംഗ് ബോഡി വരാനിരിക്കുന്ന വർഷത്തേക്കുള്ള കലണ്ടർ പുറത്തിറക്കിയിരുന്നു, എന്നാൽ 2014 മുതൽ നിലവിലുണ്ടായിരുന്നതിനാൽ…

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

സാർക്ക് നെറ്റ് സിൻഡിക്കേറ്റ്; മലയാളി എഞ്ചിനീയറെ അറസ്റ്റ് ചെയ്തു
|

സാർക്ക് നെറ്റ് സിൻഡിക്കേറ്റ്; മലയാളി എഞ്ചിനീയറെ അറസ്റ്റ് ചെയ്തു

കെറ്റാമെലോൺ” എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് നടത്തിയിരുന്ന കേരളത്തിൽ നിന്നുള്ള 35 കാരനായ മെക്കാനിക്കൽ എഞ്ചിനീയറായ എഡിസൺ ബാബുവിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അറസ്റ്റ് ചെയ്തു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ് ഇയാൾ. ‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് എഡിസൺ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. എൻ‌സി‌ബിയുടെ കണക്കനുസരിച്ച്, ‘കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്നെറ്റ് വെണ്ടർ ആയിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പ്രവർത്തിച്ച്…

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി
|

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി

കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കൈകഴുകി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും ഇതു നൽകാനാവില്ലെന്നും കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം…

തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ നദിയിൽ പതിച്ചു;9 മരണം

തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ നദിയിൽ പതിച്ചു;9 മരണം

വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന ഗംഭീരാ പാലം തകർന്നതിനെത്തുടർന്ന് ഗുജറാത്തിലെ വഡോദര ജില്ലയിൽ അഞ്ച് വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. കുറഞ്ഞത് അഞ്ച് വാഹനങ്ങളെങ്കിലും നദിയിൽ വീണതായി പ്രാഥമിക വിവരമുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവും മന്ത്രിയുമായ ഋഷികേശ് പട്ടേൽ പറഞ്ഞു.   ഗംഭീരാ പാലത്തിന്റെ നിർമ്മാണം 1981 ൽ ആരംഭിച്ചു, 1985 ൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 2017 ൽ, പാലത്തിന്റെ മോശം അവസ്ഥ കാരണം ഭാരമേറിയ വാഹനങ്ങൾക്ക്…

അപകടമുണ്ടായ ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു; തെരച്ചിൽ രാത്രിയും തുടരും

അപകടമുണ്ടായ ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു; തെരച്ചിൽ രാത്രിയും തുടരും

പാറയിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ച, പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉൾപ്പെടെ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ ക്വാറിയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. പാറമടയിൽ പാറ ഇടിഞ്ഞു വീണ് കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി. ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളികളിൽ ഒരാളുടെ…

കേരള തീരത്തടിഞ്ഞ കപ്പൽ പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്

കേരള തീരത്തടിഞ്ഞ കപ്പൽ പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്

മെയ് 24 ന് സംസ്ഥാന തീരത്ത് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി അകികെറ്റ II അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ മൂലമുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. സംസ്ഥാന സർക്കാർ ഏകദേശം 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണത്തിനും പരിഹാര നടപടികൾക്കുമുള്ള ചെലവും, സംഭവത്തെത്തുടർന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടായ ഉപജീവനമാർഗ്ഗ…