മഴയ്ക്ക് ശമനo; ഒറ്റപ്പെട്ട ഇടിമിന്നലിനും കാറ്റിനും സാധ്യത

മഴയ്ക്ക് ശമനo; ഒറ്റപ്പെട്ട ഇടിമിന്നലിനും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 40 മുതൽ 50…

നിപ : കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത സുരക്ഷ

നിപ : കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത സുരക്ഷ

പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയായ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ ഇവരെ പ്രവേശിപ്പിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള 99പേരിൽ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർസ് അറിയിക്കുന്നത് സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്….

സംസ്ഥാനത്ത് മഴ തുടരും………. ജാഗ്രത നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് മഴ തുടരും………. ജാഗ്രത നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് നിലയ്ക്കാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകൾക്കായി മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത  മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24…

ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്

ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഈ ആഴ്ച മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് 05/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.06/07/2025: കണ്ണൂർ, കാസർഗോഡ്.09/07/2025: കണ്ണൂർ,…

സഞ്ജു വിലയേറിയ താരം

സഞ്ജു വിലയേറിയ താരം

കേരള പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസണിലെ താരലേലം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇന്ത്യൻ താരം സഞ്ജു സാംസണാണ് ഈ വർഷത്തെ ലീഗിൻ്റെ താരം.  26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് സ്വന്തമാക്കിയത്. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി സഞ്ജു മാറി. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. സഞ്ജുവിനെ സ്വന്തമാക്കാൻ തുടക്കം മുതൽ കൊച്ചി രംഗത്തുണ്ടായിരുന്നു.ഒരു ടീമിന് 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുവാദമുണ്ട്. കെപിഎല്ലിലെ ശമ്പള പരിധി ഒരു ടീമിന്…

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

തുടർചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് തിരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുലർച്ചെ നാല് മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. ദുബായ് വഴിയാണ് അദ്ദേഹത്തിന്റെ യാത്ര. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് യാത്ര. പത്ത് ദിവസത്തോളമാകും മുഖ്യമന്ത്രി യുഎസിൽ തങ്ങുക.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാന ഭരണ നിയന്ത്രണത്തിന് മറ്റ് മന്ത്രിമാരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മിനിയോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചതിലുൾപ്പെടെ ആരോഗ്യ…

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകൽസ്വദേശിനിയായ 40 കാരിയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ…

ബംഗ്ലൂരു വിജയാഘോഷം; അപകടത്തിന് ഉത്തരവാദി RCB യെന്ന് ട്രൈബ്യൂണൽ

ബംഗ്ലൂരു വിജയാഘോഷം; അപകടത്തിന് ഉത്തരവാദി RCB യെന്ന് ട്രൈബ്യൂണൽ

ജൂൺ 4 ന് ബെംഗളൂരുവിൽ ഒത്തുകൂടിയ വൻ ജനക്കൂട്ടത്തിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ക്രിക്കറ്റ് ടീമാണ് പ്രഥമദൃഷ്ട്യാ ഉത്തരവാദിയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി‌എ‌ടി) നിരീക്ഷിച്ചു. ജൂൺ 4 ന് ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “അതിനാൽ, പ്രഥമദൃഷ്ട്യാ മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ ആളുകളുടെ ഒത്തുചേരലിന് ആർ‌സി‌ബി ഉത്തരവാദിയാണെന്ന് തോന്നുന്നു. പോലീസിൽ നിന്ന് ആർ‌സി‌ബി ഉചിതമായ അനുമതിയോ സമ്മതമോ വാങ്ങിയിരുന്നില്ല. പെട്ടെന്ന്, അവർ…

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറി സ്ഫോടനം; 10 പേർ മരിച്ചു

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറി സ്ഫോടനം; 10 പേർ മരിച്ചു

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 10 തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പട്ടാഞ്ചരുവിലെ സിഗാച്ചി കെമിക്കൽസ് പ്ലാന്റിലാണ് സംഭവം നടന്നത്, പതിവ് പ്രവർത്തനങ്ങൾക്കിടെ ഒരു റിയാക്ടർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് ഫാക്ടറി വളപ്പിൽ വൻ തീപിടുത്തമുണ്ടായി, അടിയന്തര പ്രതികരണ സംഘങ്ങൾ (RAF )സ്ഥലത്തേക്ക് കുതിച്ചു. സംഭവത്തിൽ കുറഞ്ഞത് പത്ത് പേരെങ്കിലും മരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു….

രാജ്യമെമ്പാടും മൺസൂൺ നേരത്തെ എത്തി; ഉത്തരാഖണ്ഡിൽ റെഡ് അലർട്ട്

രാജ്യമെമ്പാടും മൺസൂൺ നേരത്തെ എത്തി; ഉത്തരാഖണ്ഡിൽ റെഡ് അലർട്ട്

ഞായറാഴ്ച, ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചു. ജൂൺ 29 വരെ, രാജസ്ഥാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ കാലവർഷം എത്തിയതായി ഐഎംഡി അറിയിച്ചു. ജൂലൈ 8 എന്ന പതിവ് സമയക്രമം മറികടന്നാണ് ജൂൺ 29 തന്നെ മൺസൂൺ എത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും ഡൽഹി-എൻസിആറിൽ നേരിയതും മിതമായതുമായ മഴ പെയ്തിരുന്നു. രോഹിണി, പിതംപുര, കരവാൽ നഗർ, രജൗരി ഗാർഡൻ, ദ്വാരക, ഐജിഐ…