H1N1 പനി ബാധ; കുസാറ്റ് ക്യാമ്പസ് അടച്ചു
|

H1N1 പനി ബാധ; കുസാറ്റ് ക്യാമ്പസ് അടച്ചു

വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും. അഞ്ച്‌ വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു.പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്. 5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും. ശേഷം ക്യാമ്പസിലെ സാഹചര്യങ്ങൾ…

ഓപ്പൺ സർവകലാശാല വിദ്യാർഥികൾക്ക് ‘കേരള’യിൽ തുടർ പഠനം
|

ഓപ്പൺ സർവകലാശാല വിദ്യാർഥികൾക്ക് ‘കേരള’യിൽ തുടർ പഠനം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് അനുമതി. കേരള സര്‍വകലാശാല ഡീന്‍സ് കൗണ്‍സില്‍ യോഗത്തിലാണ് അംഗീകാരം. വിദ്യാര്‍ഥികളുടെ പ്രതിഷേധം ട്വന്റിഫോര്‍ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരിക്കുന്നത്. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക വിദൂര വിദ്യാഭ്യാസ സര്‍വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല. എന്നിട്ടും അവിടെ നിന്ന് പാസായ കുട്ടികള്‍ കേരള സര്‍വകലാശാലയില്‍ തഴയപ്പെട്ടു. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി കേരള സര്‍വകലാശാല വിസിയെ ആശങ്ക…

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ തീർക്കണമെന്ന് ഹൈക്കോടതി
|

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ തീർക്കണമെന്ന് ഹൈക്കോടതി

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. എസ്പി എസ്.ശശീധരന്‍ തന്നെ കേസ് അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശശീധരന്‍ വിജിലന്‍സ് എറണാകുളം എസ്പിയായിരുന്ന ഘട്ടത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസില്‍ ശശീധരനെ കോടതി ഇന്ന് നേരിട്ട് കേട്ടതിന് ശേഷമാണ് അദ്ദേഹം തന്നെ…

വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു
|

വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് വെളിച്ചെണ്ണ വില വർദ്ധനവിൽ സർക്കാർ ഇടപെടുന്നു. ഓണത്തോടനുബന്ധിച്ച് വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കം….

വയനാട് ദുരന്തം: ഇന്ന് വാർഷികം, അനുസ്മരണവും പ്രതിഷേധവും
|

വയനാട് ദുരന്തം: ഇന്ന് വാർഷികം, അനുസ്മരണവും പ്രതിഷേധവും

കഴിഞ്ഞ വർഷം, ഇന്നേ ദിവസം കേരളം ഉണര്‍ന്നത് വയനാട് ദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്ന ഭാരവുമായിട്ടായിരുന്നു.കേരളത്തിന്റെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വയനാട് ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ വര്‍ഷം അര്‍ധരാത്രിയിലാണ് മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചു നീക്കിയ ദുരന്തമുണ്ടായത്. ആര്‍ത്തലച്ചെത്തിയ ഉരുളിനൊപ്പം ഒഴുകിപ്പോയത് 298 ജീവനുകളാണ്. കാണാമറയത്ത് ഇപ്പോഴും 32 പേര്‍. ജൂലൈ 29 ന് അര്‍ധരാത്രിയില്‍ പുഞ്ചിരിമട്ടം മേഖലയിലാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയായിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കാത്തിരിപ്പിനും…

മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്
|

മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്

തിരുവനന്തപുരം: താന്‍ ജെ ഡി എസ് വിട്ട് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് തിരുവല്ല എം എല്‍ എ മാത്യൂ ടി തോമസ്. രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെന്നും അതില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. പല തവണ പൊതു…

മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ
|

മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ വനവാസമെന്ന് വി.ഡി.സതീശൻ

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നെ നിങ്ങള്‍ എന്നെ കാണില്ലെന്നും സതീശന്‍ വിശദീകരിച്ചു. പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ പരിപാടിക്കിടെയാണ് വിഡി സതീശനെതിരെ വെള്ളാപ്പള്ളി നടേശന്‍ കടന്നാക്രമിച്ച് സംസാരിച്ചത്. സതീശന്‍ ഈഴവ വിരോധിയാണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുള്ള മറുപടിയും സതീശന്‍ നല്‍കി. വെള്ളാപ്പള്ളി ആര്‍ക്ക് വേണ്ടിയാണ്…

|

വള്ളം മറിഞ്ഞ് അപകടം , ഒരാളെ കാണാനില്ല

കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. സംഭവസ്ഥലത്ത് തെരച്ചിൽ തുടരുന്നു. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇതിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. കരയ്ക്ക് നിന്ന് അധികം ദൂരെയായിട്ടല്ല വള്ളം മറിഞ്ഞിരിക്കുന്നത്….

|

മൊബൈൽ ഫോൺ കൊടുത്തില്ല; കുട്ടി തൂങ്ങി മരിച്ചു

ആലപ്പുഴ: മാതാപിതാക്കള്‍ മൊബൈല്‍ ഫോൺ നല്‍കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ – അനിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദവ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ലുലു വരുന്നു , പത്തനാപുരത്തേക്ക്
|

ലുലു വരുന്നു , പത്തനാപുരത്തേക്ക്

കേരളത്തിൽ വീണ്ടുമൊരു ഹൈപ്പാർമാർക്കറ്റ് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊല്ലം പത്തനാപുരത്താണ് ഹൈപ്പർ മാർക്കറ്റ് വരുന്നത്. മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലി തുടങ്ങിയതിന് പിന്നാലെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു തന്റെ മണ്ഡലത്തിലേക്ക് ലുലുവിനെ എത്തിക്കാനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്….