തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി
പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ.
പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ.
പ്രകൃതിയോടുള്ള നമ്മുടെ സമീപനം കൂടുതൽ ഉത്തരവാദിത്വമുള്ളതാകുന്നതോടുകൂടി മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങളിലെ പ്രകൃതിയുടെ താളം നിലനിർത്താനാകു.
ജൂലൈ 1 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ ലിങ്കിംഗ് നിർബന്ധമാക്കി ഐആർസിടിസി. വെബ്സൈറ്റിലോ തൽക്കാൽ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ജൂലൈ ഒന്നു മുതൽ IRCTC ഉപഭോക്‌തൃ അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യണം.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ സെൻസർ വിവാദത്തിൽ പ്രതികരണവുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA) ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. “JSK യെക്കുറിച്ചുള്ള വിഷയത്തെക്കുറിച്ച് ഞങ്ങൾക്ക് അത്ര വ്യക്തതയില്ല, പക്ഷേ സംവിധായകനുമായുള്ള സംഭാഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായത്, നായികയായ ജാനകിയുടെ പേര് മറ്റെന്തെങ്കിലും ആക്കണമെന്ന് CBFC വ്യക്തമാക്കി എന്നാണ്. സംവിധായകന്റെ അഭിപ്രായത്തിൽ, സിനിമയിൽ മതപരമായ ഒരു പരാമർശവുമില്ല, അതിനാൽ ഈ തീരുമാനം ശരിക്കും അസ്വസ്ഥത ഉളവാക്കുന്നതും ഏകപക്ഷീയവുമാണ്. മൊത്തത്തിൽ, ഇത്തരം…
പത്മശ്രീ അവാർഡ് ജേതാവായ സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്. 2013 ൽ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പശ്ചിമ ബംഗാൾ സ്വദേശി പരാതിയിൽ ആരോപിക്കുന്നത്.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് പട്ടം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ദ മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്
തിരുവനന്തപുരം : പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നും അൽപമാത്ര വസ്ത്രം ധരിച്ചും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന് മതസംഘടനകൾ എതിർപ്പ് സജീവമാക്കി. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളുകളിൽ ഫിറ്റ്നസ് പ്രോഗ്രാം അവതരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വന്നതോടെയാണ് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പല സ്കൂളുകളിലും സൂംബാ പരിശീലനം നൽകാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. തന്റെ മകൻ ഇതിൽ പങ്കെടുക്കുകയില്ലെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷറഫ് വ്യക്തമാക്കി ….
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കെ പി സിസി രാഷ്ട്രീയകാര്യ യോഗം തിരുവനന്തപുരത്ത് ചേർന്നു.
ജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുറക്കുക. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്….