ശബരിമലയിൽ അഖില ലോക ഭക്ത സംഗമം
|

ശബരിമലയിൽ അഖില ലോക ഭക്ത സംഗമം

തിരുവനന്തപുരം: അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്റ്റംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സംസ്ഥാന സർക്കാർ അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സി.പി.എം.നേതൃയോഗങ്ങൾ തുടങ്ങി; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം.
| |

സി.പി.എം.നേതൃയോഗങ്ങൾ തുടങ്ങി; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം.

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ . മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദൻ റെ ആർഎസ്എസ് ബാന്ധവം സംബന്ധിച്ച പ്രസ്താവന അനൗചിത്യവും അനവസരത്തിലും ആണെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയും സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ് യോഗത്തിൽ തുറന്നടിച്ചു. കെ എൻ ബാലഗോപാലും എം ബി രാജേഷും രൂക്ഷമായ വിമർശനം നടത്തിയെന്നാണ് അറിയുന്നത്. എഡിജിപി എം ആർ…

പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്
| |

പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ സംസ്ഥാനസർക്കാർ നിർദ്ദേശിച്ച മനോജ് എബ്രഹാമും എം ആർ അജിത് കുമാറും ഇടം നേടിയില്ല. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെയാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത് . ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. ഇതിലെ ആദ്യത്തെ മൂന്നു പേരുകളാണ് കേന്ദ്രം പരിഗണിച്ചത്. ഡൽഹി യുപിഎസ് സി  ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രം മൂന്നംഗ പട്ടിക തയ്യാറാക്കിയത് . സംസ്ഥാനം സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്ന എഡിജിപി…

ഫയൽ അദാലത്തുകൾ; ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ.

ഫയൽ അദാലത്തുകൾ; ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ.

സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്.

മന്ത്രിസഭാ തീരുമാനങ്ങൾ

മന്ത്രിസഭാ തീരുമാനങ്ങൾ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയിൽ അടിഞ്ഞു കൂടിയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികൾ അംഗീകരിച്ചു. ഇതിന് ഊരാളുങ്കല്‍ ലേബര്‍ കൊണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തി. 195.55ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയത്. കൊല്ലം താമരക്കുളം ഈസ്റ്റ് വില്ലേജിൽ കോർപ്പറേഷൻ നിർമ്മിച്ച നാല് നില വാണിജ്യ കെട്ടിടത്തിൻ്റെ ഒരു നിലയിൽ വർക്ക് നിയർ ഹോം സ്പെയ്സ് ആരംഭിക്കാൻ കൊല്ലം കോർപ്പറേഷന് അനുമതി നൽകി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താമരക്കുളം (ആണ്ടാമുക്കം), കൊല്ലം ഈസ്റ്റ്…

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ തസ്തികകൾ; അനുമതി നൽകി മന്ത്രി സഭാ.

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ തസ്തികകൾ; അനുമതി നൽകി മന്ത്രി സഭാ.

വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ആറോളം തസ്തികൾക്ക് അനുമതി നൽകി ഗവൺമെൻറ്. കൊട്ടാരക്കര വാളകം മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ കോമേഴ്സ് ബാച്ചിൽ എച്ച്.എസ്.എസ്.റ്റി ജൂനിയറിന്റെ രണ്ട് തസ്തികകൾ, എച്ച്.എസ്.എസ്.റ്റി.യുടെ മൂന്ന് തസ്തികകൾ എന്നിവ സൃഷ്ടിക്കുന്നതിനും എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) ജൂനിയറിന്റെ ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യുന്നതിനും അനുമതി നല്‍കി. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത്

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം
|

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം

കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ് കമ്മിറ്റിയില്‍ നിയമ-വ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി ,വനം വന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണ, കൃഷി, പരിസ്ഥിതി,ഫിഷറീസ്, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും ജലവിഭവ വകുപ്പ് അഡീഷണൽ…

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ്
|

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ്

ഇന്‍സ്റ്റിറ്റ്യൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ തീരുമാനിച്ചു. 25 തീയതി പുറത്തിറക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുള്ള പത്രക്കുറിപ്പിൽ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇക്കാര്യം അറിയിച്ചത് കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരം കേരള നദീതട സംരക്ഷണ മാനേജ്മെന്‍റ് ചട്ടക്കൂടിന് അംഗീകാരമായി. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. മുഖ്യമന്ത്രി അധ്യക്ഷമായ അപക്സ്…

വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വീണ്ടും ന്യൂനമർദ്ദം,കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് വൈകിട്ട് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. ഇടുക്കി,മലപ്പുറം,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . കോട്ടയം,പത്തനംതിട്ട, എറണാകുളം, തൃശൂർ,പാലക്കാട് ,കോഴിക്കോട്, കണ്ണൂർ ,…

പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

പോലീസ് സ്റ്റേഷനിൽ വീട്ടിലെ ഊണ്…

തീൻ മേശയിൽ സ്നേഹം വിളമ്പി കാക്കി കൂട്ടുകാർ. ഓരോ ദിവസവും കൈകാര്യം ചെയ്യുന്നതു കൊലപാതകവും പിടിച്ചുപറിയും കത്തിക്കുത്തുമൊക്കെയാണെങ്കിലും ഊൺമേശയിൽ സ്നേഹം വിളമ്പുന്ന കാക്കിക്കൂടാരമാണു ചവറ പൊലീസ് സ്റ്റേഷൻ.