ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ
|

ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ

ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്. ആരോഗ്യവകുപ്പിന് പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പണം വെട്ടികുറയ്ക്കുന്ന തീരുമാനം വന്നിട്ടില്ല. 2021- 22 കാലയളവ് നോക്കുമ്പോൾ ഇപ്പോൾ 137 ശതമാനം അധികം പണം നൽകുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങൾക്കും വെട്ടിക്കുറവ് സംഭവിക്കുന്നില്ല. ബജറ്റിൽ വെക്കുന്ന തുകയെക്കാളും അധികമാണ് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലാൻ…

രവത ചന്ദ്രശേഖർ സ്ഥാനമേറ്റു

രവത ചന്ദ്രശേഖർ സ്ഥാനമേറ്റു

ഡിജിപി റവാഡ എ. ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്‌. എഡിജിപി മാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസിൽ വെച്ച് അധികാരക്കൈമാറ്റ നടപടി നടന്നു. മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. എന്നാൽ കേന്ദ്ര ഡെപ്യൂട്ടേഷനിലായതിനാൽ പുതിയ ഡി.ജി.പിക്ക് ഇന്നലെ എത്തി നേരിട്ട്…

pinarayi-vijayan-kerala-chief-minister

സയണിസ്റ്റുകളും ആർ.എസ്.എസും ഇരട്ടപെറ്റ മക്കളെന്ന് പിണറായി വിജയൻ

ബിജെപി സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ  പാർട്ടിയല്ലെന്നും  ആർഎസ്എസ് നേതൃത്വം അംഗീകരിച്ച അവരുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ബാധ്യതപ്പെട്ട പാർട്ടിയാണെന്നുമുള്ള വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സയണിസ്റ്റുകളുടെ എല്ലാ ഭീകരവാദത്തിനും ഒപ്പം നിൽക്കുന്നവരാണ് ആർഎസ്എസുകാർ. ആർഎസ്എസ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല. അവരുടേത് മുസോളിനിയുടെയും ഹിറ്റ്‌ലറുടേയും  ഫാസിസ്റ്റ് നയമാണ്. അവരുടെ വിചാരധാരയിൽ എഴുതി വച്ചിരിക്കുന്ന മൂന്ന് ശത്രുക്കൾ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ എന്നിവരാണ്. ഇത് ഭാരതത്തിന്റെ പൈതൃകങ്ങളിൽ നിന്നോ…

കോട്ടയത്ത് ഭർത്താവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് ഭർത്താവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള വാടക വീട്ടിൽ തിങ്കളാഴ്ച രാവിലെ ഒരു ഭർത്താവിനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയായിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടായ രശ്മി (35), കരാർ തൊഴിലാളിയായ ഭർത്താവ് വിഷ്ണു (36) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി പനയപ്പലത്ത് വാടക വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മയ്ക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അയൽക്കാർ നടത്തിയ അന്വേഷണത്തിൽ, ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ…

വി എസിന്റെ നില അതീവ ഗുരുതരം; സ്ഥിതി വിലയിരുത്തുന്നതിനായി ഡോക്ടർമാരുടെ വിദഗ്ധ സംഘം

വി എസിന്റെ നില അതീവ ഗുരുതരം; സ്ഥിതി വിലയിരുത്തുന്നതിനായി ഡോക്ടർമാരുടെ വിദഗ്ധ സംഘം

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

kerala-becomes-child-labour-free-strong-action-by-women-and-child-development-department

സംസ്ഥാനം ബാലവേല വിമുക്തമാകുന്നു; ശക്തമായ നടപടികൾ സ്വീകരിച്ച് വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം: ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്. ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകി.കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു. ബാലവേലയിൽ ഏർപ്പെടുവാൻ…

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി
|

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി

പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പൊലീസ് സ്റ്റേഷനിൽ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചിൽ.

വീണ്ടും മേഘവിസ്ഫോടനം; ഹിമാലയൻ മേഖല അപകടത്തിലോ?
| | |

വീണ്ടും മേഘവിസ്ഫോടനം; ഹിമാലയൻ മേഖല അപകടത്തിലോ?

പ്രകൃതിയോടുള്ള നമ്മുടെ സമീപനം കൂടുതൽ ഉത്തരവാദിത്വമുള്ളതാകുന്നതോടുകൂടി മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങളിലെ പ്രകൃതിയുടെ താളം നിലനിർത്താനാകു.

ഇനി തത്കാൽ ബുക്കിങ്ങിന് ആധാർ നിർബന്ധം; ജൂലായ് 1 മുതൽ  പ്രാബല്യത്തിൽ
| |

ഇനി തത്കാൽ ബുക്കിങ്ങിന് ആധാർ നിർബന്ധം; ജൂലായ് 1 മുതൽ പ്രാബല്യത്തിൽ

ജൂലൈ 1 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ ലിങ്കിംഗ് നിർബന്ധമാക്കി ഐആർസിടിസി. വെബ്സൈറ്റിലോ തൽക്കാൽ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ജൂലൈ ഒന്നു മുതൽ IRCTC ഉപഭോക്‌തൃ അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യണം.

ജാനകീ ജാനേ… അസ്വസ്ഥത ഉളവാക്കുന്ന തീരുമാനം ;  ബി . ഉണ്ണികൃഷ്ണൻ
| |

ജാനകീ ജാനേ… അസ്വസ്ഥത ഉളവാക്കുന്ന തീരുമാനം ; ബി . ഉണ്ണികൃഷ്ണൻ

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ സെൻസർ വിവാദത്തിൽ പ്രതികരണവുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA) ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. “JSK യെക്കുറിച്ചുള്ള വിഷയത്തെക്കുറിച്ച് ഞങ്ങൾക്ക് അത്ര വ്യക്തതയില്ല, പക്ഷേ സംവിധായകനുമായുള്ള സംഭാഷണത്തിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായത്, നായികയായ ജാനകിയുടെ പേര് മറ്റെന്തെങ്കിലും ആക്കണമെന്ന് CBFC വ്യക്തമാക്കി എന്നാണ്. സംവിധായകന്റെ അഭിപ്രായത്തിൽ, സിനിമയിൽ മതപരമായ ഒരു പരാമർശവുമില്ല, അതിനാൽ ഈ തീരുമാനം ശരിക്കും അസ്വസ്ഥത ഉളവാക്കുന്നതും ഏകപക്ഷീയവുമാണ്. മൊത്തത്തിൽ, ഇത്തരം…