മൊബൈൽ ഫോൺ കൊടുത്തില്ല; കുട്ടി തൂങ്ങി മരിച്ചു
ആലപ്പുഴ: മാതാപിതാക്കള്‍ മൊബൈല്‍ ഫോൺ നല്‍കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ – അനിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദവ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്. രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.