|

10-ാം ക്ലാസ്സ് വിദ്യാർഥിനി പ്രസവിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. സംശയമുള്ള ചിലരെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ്…

വിവരക്കേടേ….നിന്റെ പേരോ, വിനായകൻ
|

വിവരക്കേടേ….നിന്റെ പേരോ, വിനായകൻ

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെയും മുന്‍ ഭരണകര്‍ത്താക്കളുടേയും മരണത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച നടന്‍ വിനായകനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് ഡി ജി പിക്ക് പരാതി കൊടുത്തിരിക്കുന്നത്. വിനായകനെ നിലയ്ക്ക് നിര്‍ത്തണം എന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചു എന്നാണ് സിജോ പരാതിയില്‍ പറയുന്നത്. ഇന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ…

നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം
|

നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 571 പേരെ നിപ വൈറസ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള 62 പേരും, പാലക്കാട് നിന്നുള്ള 418 പേരും, കോഴിക്കോട് നിന്നുള്ള 89 പേരും, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഇതിൽ ഉൾപ്പെടുന്നു. മലപ്പുറത്ത് നിലവിൽ പതിമൂന്ന് പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് ഒരാളും ഐസൊലേഷനിൽ ചികിത്സയിലാണ്. അതേസമയം, ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം…

ചരിത്രം സൃഷ്ടിച്ച് സി.പി.ഐ മാതൃകയാവുന്നു
|

ചരിത്രം സൃഷ്ടിച്ച് സി.പി.ഐ മാതൃകയാവുന്നു

 കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാളെ ദേശീയ സെക്രട്ടറിയാക്കിയതും സിപിഐ . പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ്  വനിതാ ജില്ലാ സെക്രട്ടറിയായി മാറിയ സുമലത മോഹന്‍ദാസ്  അകത്തേത്തറ  തോട്ടപ്പുര സ്വദേശിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജിന് പകരമായാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കേരള…

തരൂരിന് ഊര് വിലക്കുമായി കെ.മുരളീധരൻ
|

തരൂരിന് ഊര് വിലക്കുമായി കെ.മുരളീധരൻ

ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷാ വിഷയത്തിൽ തന്റെ നിലപാട് മാറ്റുന്നതുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയിലേക്കും തരൂരിനെ ക്ഷണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗം കൂടിയായ തരൂരിനെ ഇനി ഞങ്ങളിൽ ഒരാളായി കണക്കാക്കുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. തരൂരിനെതിരെ എന്ത് നടപടി വേണമെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹം നിലപാട് മാറ്റുന്നതുവരെ, തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി…

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം: പ്രതിഷേധങ്ങൾ
|

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം: പ്രതിഷേധങ്ങൾ

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാണിക്കണം എന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. മലപ്പുറത്തെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി പറഞ്ഞ വര്‍ഗീയ പ്രസ്താവനയ്ക്ക് സിപിഎം നേതാക്കള്‍ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായത് എന്ന് അദ്ദേഹം…

വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി
|

വേടന്റെ പാട്ടുകൾ ഒഴിവാക്കിയത് സംഘ പരിവാർ അജണ്ട: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പാഠ്യ പദ്ധതിയില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ നീക്കണമെന്ന ശുപാര്‍ശക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമിതിയുടെ ശുപാര്‍ശയെ അപലിപ്പിച്ച അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്നും വിമര്‍ശിച്ചു. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഏപ്രിലിലാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്….

മുഖ്യമന്ത്രി – ഗവർണർ കൂടിക്കാഴ്ച്ച ഇന്ന്
|

മുഖ്യമന്ത്രി – ഗവർണർ കൂടിക്കാഴ്ച്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. രാജ് ഭവനിൽ വൈകുന്നേരം മൂന്നരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാല പ്രതിസന്ധി ചർച്ചയിൽ പ്രധാന വിഷയമാകും. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. സർക്കാർ അനുനയത്തിൻ്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഗവർണർ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മഞ്ഞുരുകാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം…

മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ
|

മാധ്യമങ്ങളുടെ അരങ്ങ് വാഴ്ച്ച ; പൊട്ടിത്തെറിച്ച് ഹണി ഭാസ്കർ

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനെ അവസാന നോക്ക് കാണാൻ ഇന്ന് രാവിലെയോടെയാണ് വിദേശത്ത് നിന്ന് അമ്മ എത്തിയത്. അതീവ ദുഃഖകരമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. അടുത്ത ബന്ധുക്കളും അന്‍വര്‍ സാദത്ത് എംഎല്‍എയുമാണ് ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. മാധ്യമങ്ങളുടെ നീണ്ട നിരയും അവിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ മാധ്യമങ്ങൾ ഈ സമയത്ത് മര്യാദ കാണിച്ചില്ലെന്ന് വിമർശിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്കർ. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവർ…

|

ആയൂരിൽ കടയുടമയും ജീവനക്കാരിയും തൂങ്ങി മരിച്ചു

കൊല്ലം :ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു….