പരിസര ബോധമില്ലാത്ത പരിസരപഠനം: പുസ്തകം തയ്യാറാക്കിയവരെ മാറ്റി നിർത്തും- മന്ത്രി
|

പരിസര ബോധമില്ലാത്ത പരിസരപഠനം: പുസ്തകം തയ്യാറാക്കിയവരെ മാറ്റി നിർത്തും- മന്ത്രി

നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ പിഴവ് ഉണ്ടായതില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്‌സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ ചില പിശകുകള്‍ സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞുവെന്ന് മന്ത്രി കുറിച്ചു….

ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ
|

ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ

കാലം മാറുന്നതിനനുസരിച്ച് കോലവും മാറാനൊരുങ്ങി സപ്ലൈകോയും . വ്യാപാര മേഖലയിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. മത്സരം കടുത്തതോടെ അനുദിനം വ്യത്യസ്തമായ വ്യാപാര തന്ത്രങ്ങളുമായാണ് കച്ചവട സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്. ഉത്സവ കാലങ്ങളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒക്കെയായി വലിയ കച്ചവട സ്ഥാപനങ്ങളാണ് കൂടുതലും കളം നിറയുന്നത്. ഇത്തരം ഓഫറുകളുടെ കാര്യത്തില്‍ പലപ്പോഴും ഷോപ്പിംഗ് മാളുകളാണ് ഗോളടിക്കുന്നത്. അടുത്തകാലം വരെ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇത്തരം കച്ചവട തന്ത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കാനുള്ള തീവ്രശ്രമത്തിലാണ് സപ്ലൈകോയും കുടുംബശ്രീയും…

അജിത് കുമാറിനു വേണ്ടി എന്തും ചെയ്യാൻ സർക്കാർ രംഗത്ത്; ഹൈക്കോടതിയെ സമീപിക്കും
|

അജിത് കുമാറിനു വേണ്ടി എന്തും ചെയ്യാൻ സർക്കാർ രംഗത്ത്; ഹൈക്കോടതിയെ സമീപിക്കും

എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ നീക്കം. ഭരണത്തലവനെതിരായ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചേക്കുക. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന വാദം ഉന്നയിക്കും. അപ്പീൽ പോകണമെന്ന അഭിപ്രായം വിജിലൻസിനുമുണ്ട്. ഇക്കാര്യം വിജിലൻസിലെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചതായാണ് സൂചന. എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നുവെന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത്…

|

രണ്ട് വർഷത്തെ പ്രണയം, രണ്ട് മാസത്തെ ജീവിതം, ദമ്പതികൾ ജീവനൊടുക്കി

മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാജേഷിനെ വീട്ടിനുള്ളിലെ സോഫയില്‍ മരിച്ചു കിടക്കുന്ന നിലയിലും അമൃതയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. രണ്ടാളുടെയും കഴുത്തില്‍ കയര്‍ കുരുങ്ങിയതിന്റെ പാടുകള്‍ ഉണ്ട്.രാജേഷ് വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ രാജേഷ് തൂങ്ങി മരിച്ചത്…

ഓണക്കിറ്റ് വരും; 26 മുതൽ 14 ഇനങ്ങളുമായി
|

ഓണക്കിറ്റ് വരും; 26 മുതൽ 14 ഇനങ്ങളുമായി

സംസ്ഥാന സർക്കാറിന്റെ ഓണ്ണക്കിറ്റ് വിതരണത്തിന് ഓഗസ്റ്റ് 26 മുതല്‍ തുടക്കമാകും. എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ.) റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യും. ഓഗസ്റ്റ് 26 മുതൽ എഎവൈ കാർഡുടമകൾക്ക് ന്യായ വില കടകൾ വഴി (റേഷൻ കടകൾ) ഭക്ഷ്യകിറ്റുകൾ കൈപ്പറ്റാം. എ എ വൈ കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണമെന്നും എല്ലാ വിഭാഗം കാർഡുകൾക്കും (എ എ വൈ, പി എച്ച് എച്ച്, എൻ പി എൻ എസ്, എൻ…

അനയ മരിച്ചത് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം
|

അനയ മരിച്ചത് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം

താമരശ്ശേരി കോരങ്ങാട് ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് വേഗത്തില്‍ എത്തിക്കാതെ ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍, ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി…

സ്വാതന്ത്ര്യം നേടാൻ പട പൊരുതിയ പെൺസാന്നിദ്ധ്യം
|

സ്വാതന്ത്ര്യം നേടാൻ പട പൊരുതിയ പെൺസാന്നിദ്ധ്യം

ഒരാളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്പത്താണ് സ്വാതന്ത്ര്യം. സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം….. എന്ന് കുമാരനാശാന്‍ കുറിച്ചത് വെറുതെയല്ല. അതിന്റെ മൂല്യം അറിഞ്ഞിട്ടു തന്നെയാണ്. സ്വാതന്ത്ര്യത്തിന്റെ മൂല്യം ഏറ്റവും കൂടുതല്‍ തിരിച്ചറിയാനാവുക ഒരു സ്ത്രീക്ക് തന്നെയാവും. ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പലപ്പോഴും വിലങ്ങുതടിയായിരുന്നു. ഇന്ന് സാമ്പത്തികമായും സാമൂഹികമായും സ്ത്രീകള്‍ ഏറെ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തിലേക്കും ശാക്തീകരണത്തിലേക്കുമുള്ള പാത ഒരിക്കലും എളുപ്പമായിരുന്നില്ല. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്ത്രീകള്‍ നടത്തിയ പോരാട്ടം സവിശേഷ…

സ്കുളിലെത്താൻ മൂന്ന് മിനിട്ട് വൈകി; രണ്ട് റൗണ്ട് ഓട്ടം, ഇരുട്ട് മുറിയിൽ പൂട്ടിയിട്ടു
|

സ്കുളിലെത്താൻ മൂന്ന് മിനിട്ട് വൈകി; രണ്ട് റൗണ്ട് ഓട്ടം, ഇരുട്ട് മുറിയിൽ പൂട്ടിയിട്ടു

തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വൈകി എത്തിയതിന് ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് പൂട്ടിയിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. മൂന്ന് മിനിറ്റ് വൈകിയെത്തിയ വിദ്യാർത്ഥിയെ ആദ്യം രണ്ട് റൗണ്ട് ഗ്രൗണ്ടിൽ ഓടിക്കാൻ നിർബന്ധിച്ചു, തുടർന്ന് ഒരു ഇരുണ്ട മുറിയിൽ അടച്ചു. പിന്നീട് വിദ്യാർത്ഥി പറഞ്ഞു, “ഞാൻ സ്കൂളിൽ എത്തി, 2-3 മിനിറ്റ് വൈകി. അവർ ഞങ്ങളെ രണ്ട് റൗണ്ട് ഓടിക്കാൻ നിർബന്ധിച്ചു. എന്റെ മാതാപിതാക്കൾ വന്ന്…

ആർ.സി.സി യിൽ സൗജന്യ റോബോട്ടിക് സർജറി
|

ആർ.സി.സി യിൽ സൗജന്യ റോബോട്ടിക് സർജറി

നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്. 2025 – 26 വർഷത്തിൽ 100 രോഗികൾക്ക് സൗജന്യ ശസത്രക്രിയ നൽകും. ഇതിനായി 1.25 കോടി രൂപ എൽഐസിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർസിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക…

വായ്പ എഴുതി തള്ളുന്ന തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി
|

വായ്പ എഴുതി തള്ളുന്ന തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു…