|

മരുമകൻ ഭാര്യാമാതാവിനെ കൊലപ്പെടുത്തി

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമികവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യയും…

വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്
|

വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്

കൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാന…

കാലിക്കറ്റ് സർവ്വകലാശാല വേടന്റെ പാട്ടുകൾ ഒഴിവാക്കുന്നു
|

കാലിക്കറ്റ് സർവ്വകലാശാല വേടന്റെ പാട്ടുകൾ ഒഴിവാക്കുന്നു

യുവതലമുറയെ വലിയ തോതില്‍ സ്വാധീനിക്കുന്ന മലയാളം റാപ്പ് സംഗീതത്തിജ്ഞനാണ് വേടന്‍. ജാതി വിവേചനത്തിനെതിരെയാണ് വേടന്‍ തന്റെ പാട്ടുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അടുത്തിടെ പുലിപ്പല്ല് കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തത് ഉള്‍പ്പെടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം റാപ്പര്‍ വേടന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ നീക്കം നടക്കുകയാണ്. വൈസ് ചാന്‍സിലര്‍ നിയോഗിച്ച വിദഗ്ധസമിതി വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ബിഎ…

അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP
|

അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ട്രാക്ടർ യാത്രയെക്കുറിച്ച് എ.ഡി.ജി.പി.യോട് ഡിജിപി വിശദീകരണം തേടിയതായി സർക്കാർ വക്കീൽ കോടതിയെ അറിയിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി നിയമവിരുദ്ധമായി യാത്ര നടത്താൻ പാടില്ലെന്നും ഹൈക്കോടതി…

പോലീസ് ചമഞ്ഞ് വ്യാജൻമാർ യുവാവിനെ തട്ടിക്കൊണ്ടു പോയി

കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് പോലീസ് എന്ന വ്യാജേന എത്തിയ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പാളയം എംഎം അലി റോഡില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് ബിജുവിനെ സംഘം കടത്തിക്കൊണ്ടുപോയത്. ഇവിടെ ഓഫീസില്‍ എത്തിയതായിരുന്നു ബിജു. ആ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവര്‍ ബിജുവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് പരാതി നല്‍കുകയായിരുന്നു. കസബ പോലീസ് അന്വേഷണം…

വൈദ്യുതാഘാതമേറ്റ കുഞ്ഞ് കുരങ്ങനെ വനപാലകൻ രക്ഷപ്പെടുത്തി
|

വൈദ്യുതാഘാതമേറ്റ കുഞ്ഞ് കുരങ്ങനെ വനപാലകൻ രക്ഷപ്പെടുത്തി

തിരുവനന്തപുരത്തെ ഗോൾഡൻ വാലി ചെക്ക്‌പോസ്റ്റിനു സമീപം വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിൽ കിടന്ന ഒരു കുഞ്ഞ് കുരങ്ങിനെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രക്ഷപ്പെടുത്തി. ഒരു കൂട്ടം കുരങ്ങന്മാർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. കുഞ്ഞ് കുരങ്ങൻ അബദ്ധത്തിൽ ഒരു ലൈവ് വയറിൽ തൊട്ട് കുഴഞ്ഞുവീഴുകയായിരുന്നു. പൊന്മുടിയിലെ ഗോള്‍ഡന്‍ വാലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍ അരുണ്‍ ഉടന്‍ തന്നെ രക്ഷക്കായെത്തി. ഓഫീസര്‍ കുരങ്ങിനെ ശ്രദ്ധാപൂര്‍വ്വം എടുത്ത് സ്ഥലത്തുവെച്ചുതന്നെ കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സി.പി.ആര്‍) നടത്തി. ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന…

രാഹുൽ മാങ്കൂട്ടത്തിലും വി.ടി.ബൽറാമും എ.എ റഹീമിനോട് ഒരു ചോദ്യം…….
|

രാഹുൽ മാങ്കൂട്ടത്തിലും വി.ടി.ബൽറാമും എ.എ റഹീമിനോട് ഒരു ചോദ്യം…….

വയനാട് ദുരിതാശ്വാസത്തിനായി ഡിവൈഎഫ്ഐ പിരിച്ചെടുത്ത തുകയെ കുറിച്ച് എഎ റഹീമിനോട് ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിലും വിടി ബൽറാമും രംഗത്ത് .യൂത്ത് കോൺഗ്രസ് പിരിച്ചത് 88 ലക്ഷം മാത്രമാണെന്നും അത് ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയുടെ അത്രയേ ഉളളൂ എന്നും എഎ റഹീം പരിഹാസ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിരിച്ച തുകയിൽ ഒരു ഭാഗം ഡിവൈഎഫ്ഐ മുക്കിയോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ 210 ബ്ലോക്ക് കമ്മറ്റികൾ…

പാൽ വില കൂടില്ല
|

പാൽ വില കൂടില്ല

അഭ്യൂഹത്തിനിടെ പാൽവില കൂട്ടേണ്ടെന്ന് തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാനാണ് മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ്…

ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍നിന്ന് തിരിച്ചെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. അമേരിക്കയിൽ നിന്നും ദുബായി വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും മടങ്ങിയെത്തിയത്. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി…

വിപഞ്ചികയുടെ അമ്മ കുണ്ടറ പോലീസിൽ പരാതി നൽകി
|

വിപഞ്ചികയുടെ അമ്മ കുണ്ടറ പോലീസിൽ പരാതി നൽകി

ഷാർജയിൽ തന്റെ കൈക്കുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന തൻ്റെ മകൾക്കായി അമ്മയുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തതു. കൊല്ലം കുണ്ടറ പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ജൂലൈ 8 ന് ഷാർജയിലെ അൽ നഹ്ദയിൽ 32 കാരിയായ വിപഞ്ജിക മണിയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയായി കണക്കാക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. കേസിൽ ഒന്നാം പ്രതിയായി വിപഞ്ജികയുടെ ഭർത്താവ് നിധീഷ്,…