സദാനന്ദനോട് ജനാർദ്ദനൻ ചോദിക്കുന്നു……..
|

സദാനന്ദനോട് ജനാർദ്ദനൻ ചോദിക്കുന്നു……..

കണ്ണൂര്‍: സദാനന്ദന് അര്‍ഹിക്കുന്ന അംഗീകാരമെന്ന് പറഞ്ഞ് ബിജെപി അണികള്‍ ആവേശഭരിതരാകുമ്പോള്‍ മറുവശത്ത് കണ്ണൂരിലെ ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരനെയാണ് രാജ്യസഭയിലേക്ക് അയക്കുന്നതെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. . സിപിഎമ്മിന്റെ പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായ പിഎം ജനാര്‍ദ്ദനനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ബന്ധു കൂടിയായ സദാനന്ദന്‍. ദേശാഭിമാനിക്ക്…

ശ്രീചിത്ര പുവർ ഹോമിലെ മൂന്ന് അന്തേവാസികൾ ആത്മഹത്യക്ക് ശ്രമിച്ചു

ശ്രീചിത്ര പുവർ ഹോമിലെ മൂന്ന് അന്തേവാസികൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികൾ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന കുട്ടികൾ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. നിലവിൽ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച മുമ്പാണ് ഈ മൂന്ന്…

കൊച്ചിയിൽ വൻ തീപിടുത്തം; ആളപായമില്ല

കൊച്ചിയിൽ വൻ തീപിടുത്തം; ആളപായമില്ല

കൊച്ചി നഗരത്തിൽ വൻ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. സമീപത്തായി രണ്ട് ഫ്ലാറ്റുകളും ഒരു വീടുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്ത് പെട്രോൾ പമ്പുകളുള്ളത് ആശങ്ക…

ഭാരതാംബയും ഗുരുപൂജയും നമ്മുടെ സംസ്കാരമെന്ന് ഗവർണർ
|

ഭാരതാംബയും ഗുരുപൂജയും നമ്മുടെ സംസ്കാരമെന്ന് ഗവർണർ

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ…

കാല് കഴുകലും കാല് പിടിക്കലും കേരളത്തിന്റെ സംസ്കാരമല്ല – മന്ത്രി

കാല് കഴുകലും കാല് പിടിക്കലും കേരളത്തിന്റെ സംസ്കാരമല്ല – മന്ത്രി

ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ചില സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് വിശദീകരണം തേടാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ജില്ലയിലെ സരസ്വതി വിദ്യാലയവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാധിരാജ…

വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം
|

വീണ്ടും നിപമരണം: ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും നിപ മരണമുണ്ടായതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച അമ്പതുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. രോഗിയുമായി അടുത്ത…

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു

കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. ഇതിൽ അമ്മ എൽസിയുടെ നില ഗുരുതരമാണ്. അപകടത്തിൽ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് എൽസി. അസുഖം ബാധിച്ചതിനെ തുടർന്ന്  ശസ്ത്രക്രിയ നടത്തിയതിനാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ…

യു.എസ് വിസ: നിരന്തര നിരീക്ഷണം
|

യു.എസ് വിസ: നിരന്തര നിരീക്ഷണം

ന്യൂഡൽഹി: വിസഅനുവദിച്ചതിനുശേഷവും പരിശോധന തുടരുമെന്നും നിയമങ്ങൾ ലംഘിച്ചാൽ അസാധുവാക്കൽ നടത്തുമെന്നും വിസ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികളുടെ വിസ റദ്ദാക്കപ്പെടുമെന്നും അവർ നാടുകടത്തൽ നേരിടേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ എംബസി എടുത്തുപറഞ്ഞു വിസ നൽകിയതിനു ശേഷവും യുഎസ് വിസ പരിശോധന അവസാനിക്കുന്നില്ല. വിസ ഉടമകൾ എല്ലാ യുഎസ് നിയമങ്ങളും ഇമിഗ്രേഷൻ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവരെ നിരന്തരം നിരീക്ഷിക്കുന്നു…

2026-ൽ കേരളം പിടിക്കുമെന്ന് അമിത് ഷാ

2026-ൽ കേരളം പിടിക്കുമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരെന്ന് അമിത് ഷാ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അണികളുടെയും ബിജെപി നാടിൻ്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.