മഴക്കെടുതിയും ദുരിതങ്ങളും , മൂന്ന് മരണം
|

മഴക്കെടുതിയും ദുരിതങ്ങളും , മൂന്ന് മരണം

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തില്‍ ശക്തമായ മഴക്കുള്ള കാരണം. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനിടെ ശക്തമായ മഴയിലും കാറ്റിലും പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെതുടര്‍ന്ന് കണ്ണൂരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു….

|

ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് റെജിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും പ്രശോഭയെ അടുക്കളയിൽ രക്തം വാർന്ന് മരിച്ചനിലയിലും കണ്ടത്. റബർ ടാപ്പിംഗ് തൊഴിലാളികളായിരുന്നു ഇരുവരും. ഇന്ന് പലതവണ മകൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ ഭർത്താവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് റെജി തൂങ്ങി നിൽക്കുന്നത് കണ്ടത്. പ്രദേശവാസികളെ കൂട്ടി കതക് തുറന്ന് നോക്കിയപ്പോൾ…

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; നിലപാടിലുറച്ച് സർക്കാർ
|

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; നിലപാടിലുറച്ച് സർക്കാർ

തിരുവനന്തപുരം: ഹൈസ്കൂള്‍ സമയമാറ്റത്തില്‍ നിലപാടില്‍ ഉറച്ച് സർക്കാർ. തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാനാകില്ലെന്ന് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളോടും എയ്ഡഡ് മാനേജ്മെന്റുകളോടും സർക്കാർ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ എതിര്‍പ്പില്‍നിന്ന് സമസ്ത തത്കാലം പിന്‍വാങ്ങി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന മന്ത്രിയുടെ നിലപാടും സമസ്തയുടെ പിന്‍വാങ്ങലിനെ സ്വാധീനിച്ചു. നിലവിൽ…

മിഥുന്റെ മരണം: സ്കൂൾ മാനേജ്മെന്റിനെ പിരിച്ചു വിട്ടു; സർക്കാർ ഏറ്റെടുത്തു
|

മിഥുന്റെ മരണം: സ്കൂൾ മാനേജ്മെന്റിനെ പിരിച്ചു വിട്ടു; സർക്കാർ ഏറ്റെടുത്തു

എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽതേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ മാനേജ്മെന്‍റിനെ പിരിച്ച് വിട്ട് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്കായിരിക്കും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍ക്കാലിക ചുമതല. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് സ്‌കൂളുകളിൽ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി….

മഴ;  കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ അവധി
|

മഴ; കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ അവധി

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം. എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാകും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ
|

ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ

നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ തളാപ്പിലെ ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഗോവിന്ദച്ചാമി പിടികൂടിയത്. ഇവടെയുള്ള കിണറിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. ഇയാൾക്കെതിരെയുള്ള നാട്ടുകാരുടെ ആക്രമണം ഒഴിവാക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നാണ് സൂചന. കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ…

കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടി
|

കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടി

കണ്ണൂര്‍:  സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴു മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. സൗമ്യ കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്. കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി സെല്‍ കമ്പികള്‍ മുറിച്ച്, വസ്ത്രങ്ങള്‍ ഉപയോഗിച്ച് മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ അനുമാനം. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍ക്ക് തനിയെ ചാടാന്‍…

|

10-ാം ക്ലാസ്സ് വിദ്യാർഥിനി പ്രസവിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. സംശയമുള്ള ചിലരെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ്…

വിവരക്കേടേ….നിന്റെ പേരോ, വിനായകൻ
|

വിവരക്കേടേ….നിന്റെ പേരോ, വിനായകൻ

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെയും മുന്‍ ഭരണകര്‍ത്താക്കളുടേയും മരണത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച നടന്‍ വിനായകനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് ഡി ജി പിക്ക് പരാതി കൊടുത്തിരിക്കുന്നത്. വിനായകനെ നിലയ്ക്ക് നിര്‍ത്തണം എന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചു എന്നാണ് സിജോ പരാതിയില്‍ പറയുന്നത്. ഇന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ…

നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം
|

നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 571 പേരെ നിപ വൈറസ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള 62 പേരും, പാലക്കാട് നിന്നുള്ള 418 പേരും, കോഴിക്കോട് നിന്നുള്ള 89 പേരും, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഇതിൽ ഉൾപ്പെടുന്നു. മലപ്പുറത്ത് നിലവിൽ പതിമൂന്ന് പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് ഒരാളും ഐസൊലേഷനിൽ ചികിത്സയിലാണ്. അതേസമയം, ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം…