ഓണത്തിന് ന്യായവില അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

ഓണത്തിന് ന്യായവില അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 1ന് ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുൻഗണനേതര വിഭാഗത്തിലെ കുടുംബങ്ങൾക്ക് ഓണക്കാലത്ത് 5 കിലോഗ്രാം അരി വീതം നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്ന ടൈഡ് ഓവർ വിഹിതത്തിന്റെ…

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍
| | | | |

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് റദ്ദാക്കി

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് റദ്ദാക്കി

തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാരെ സസ്പെന്റ് ചെയ്ത വിസിയുടെ നടപടി പ്രത്യേക സിൻഡിക്കേറ്റ് യോഗം റദ്ദ് ചെയ്തു. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്. എന്നാൽ റദ്ദാക്കൽ തീരുമാനത്തിന് നിയമസാധുതയില്ലെന്നും തന്റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താൻ യോഗത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ…

വ്യാജ മോഷണക്കേസ്; ബിന്ദുവിന്റെ പരാതിയിൽ പോലീസ് നടപടി

വ്യാജ മോഷണക്കേസ്; ബിന്ദുവിന്റെ പരാതിയിൽ പോലീസ് നടപടി

തിരുവനന്തപുരം : പേരൂർക്കട വ്യാജ മോഷണ കേസിൽ പോലീസ് നടപടി. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതി ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയേൽ മകൾ നിഷ കസ്റ്റഡിയിൽ എടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. വ്യാജ പരാതി നൽകിയതിന് കേസെടുക്കാൻ എസ് സി, എസ് ടി കമ്മീഷൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിന്ദു നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. നേരെത്തെ…

നിപ: സമ്പർക്ക പട്ടികയിൽ 425 പേർ

നിപ: സമ്പർക്ക പട്ടികയിൽ 425 പേർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണു സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്തു 12 പേരാണു ചികിത്സയിലുള്ളത്. അഞ്ചു പേര്‍ ഐസിയുവിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായി. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യപ്രവരാണ്.പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. മാനസിക പിന്തുണ…

പന്നിക്ക് വെച്ച വൈദ്യുതകെണിയിൽ അമ്മ പെട്ടു. മകൻ അറസ്റ്റിൽ

പന്നിക്ക് വെച്ച വൈദ്യുതകെണിയിൽ അമ്മ പെട്ടു. മകൻ അറസ്റ്റിൽ

വീടിനോടു ചേർന്നുള്ള വൈദ്യുത ലൈനിൽനിന്നു പന്നിക്ക് വച്ച കെണിയിൽനിന്നു വയോധികയ്ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65)  മകൻ പ്രേംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 7ന്  സമീപത്തുള്ള സൊസൈറ്റിയിലേക്ക് പാലുമായി പോകുകയായിരുന്ന ബന്ധുവും അയൽവാസിയുമായ ഷീബയാണ് മാലതി ഷോക്കേറ്റ് പിടയുന്നത് ആദ്യം കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മോഹനൻ, വിജയകുമാർ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി ഉണങ്ങിയ…

ചുമര് തുരന്ന് ജ്വല്ലറിയിൽ മോഷണം

തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. വെള്ളി ആഭരണങ്ങൾ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളു.ലോക്കർ തുറക്കാൻ കഴിഞ്ഞിട്ടില്ല. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഹറം അവധി തിങ്കളാഴ്ചയില്ല

മുഹറം അവധി തിങ്കളാഴ്ചയില്ല

തിരുവനന്തപുരം∙ കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു ‘‘ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ…

കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമായി വി.എസ്.

ഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽപ്പെടുത്തിയതും, കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും….

മനുഷ്യ – വന്യജീവി ഏറ്റുമുട്ടൽ സർക്കാർ നിയമ നിർമാണത്തിന്

മനുഷ്യ – വന്യജീവി ഏറ്റുമുട്ടൽ സർക്കാർ നിയമ നിർമാണത്തിന്

തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘർഷത്തിൽ കേരളം നിയമനിർമ്മാണം നടത്തുംനിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും സർക്കാർ എം പിമാരുടെ യോഗത്തിൽ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം…