യുഎസ് സുപ്രീം കോടതി അനുമതി നൽകി; താഹവൂർ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടും
മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ താഹവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്കുന്നതിനു യുഎസ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നു. റാണ നൽകിയ റിവ്യൂ ഹർജി തള്ളിയ കോടതിയുടെ പുതിയ ഉത്തരവ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ് കനേഡിയൻ പൗരനും പാക്കിസ്ഥാൻ സ്വദേശിയുമായ റാണ മുൻ സൈനിക ഡോക്ടറാണ്. 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കർ-ഇ-തോയ്ബയ്ക്ക് സഹായം നൽകിയെന്ന കുറ്റത്തിന് റാണയെ നേരത്തേ യു.എസ്. ഫെഡറൽ കോടതിയിൽ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ജില്ലൻഡ്‌സ്-പോസ്റ്റൻ പത്രത്തിനെതിരായ ആക്രമണ പദ്ധതിയിലും റാണയുടെ പങ്കാളിത്തം കണ്ടെത്തപ്പെട്ടിരുന്നു….