ചൈന രാഹുലിന് സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു: വിദേശകാര്യമന്ത്രി
ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാനും ചൈനയും ഒരേ നെക്സസ് ആണെന്ന് രാഹുൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക് അധിനിവേശ കാശ്മീർ കോൺഗ്രസ് സർക്കാർ വിട്ട് കൊടുത്തതിനാലാണ് ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ ‘ചൈന ഗുരു’ എന്നും മന്ത്രി പരിഹസിച്ചു. യു പി എ ഭരണകാലത്ത് സംഭവിച്ച തെറ്റുകൾക്ക് രാജ്യം ഇന്ന് വില നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം…