മുല്ലപ്പെരിയാർ: ഇന്ന് ഷട്ടർ തുറക്കും
| |

മുല്ലപ്പെരിയാർ: ഇന്ന് ഷട്ടർ തുറക്കും

ജലനിരപ്പ് 136 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുറക്കുക. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്….

വരുന്നു……. വാർഷിക ഫാസ്റ്റ് ടാഗ് പാസുകൾ

ന്യൂഡൽഹി : ഉപരിതല ഗതാഗത മേഖലയിൽ വമ്പൻ പരീക്ഷണങ്ങളിൽ ഏറ്റവും പ്രായോഗികമായ ഫാസ്റ്റ് ടാഗ് ഇനിമുതൽ വാർഷിക ടോൾ പാസായി പരിവർത്തിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 മുതൽ ഈ പുതിയ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരും . രാജ്യത്തിനകത്ത് സ്ഥിരം യാത്രക്കാർക്ക് ഇത് വൻ നേട്ടം ആകാം ഉണ്ടാക്കുക. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ ആശയം മുന്നോട്ട് വെച്ചത് . സ്വകാര്യ വാഹന ഉടമകൾക്ക് എല്ലാ ദേശീയപാതകളിലും എക്സ്പ്രസ് വേ കളിലും ഈ പാസുകൾ ഉപയോഗിക്കാൻ കഴിയും…

ആക്സിയo – 4 ദൗത്യം; ഡോക്കിഠഗ് വിജയം
| | | |

ആക്സിയo – 4 ദൗത്യം; ഡോക്കിഠഗ് വിജയം

ആക്‌സിയം 4 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതോടെ ചരിത്രപരമായ ഒരു വിജയനിമിഷം കൈവരിച്ചു. ബഹിരാകാശ നിലയത്തിൽ പേടകത്തിൻ്റെ ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം 4 ദൗത്യം, ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30 ഓടെയാണ് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തത്, ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്രയോടെ, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമായി. ഈ ദൗത്യത്തിൽ…

നടൻ ശ്രീകാന്തിന്റെ അറസ്റ്റ്, -ചെന്നൈ ബിഗ് റാക്കറ്റ് – പുറത്ത് വരും

നടൻ ശ്രീകാന്തിന്റെ അറസ്റ്റ്, -ചെന്നൈ ബിഗ് റാക്കറ്റ് – പുറത്ത് വരും

ലഹരിക്കേസിൽ നടൻ ശ്രീകാന്തിന്റെ അറസ്റ്റ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്.

Income-Tax-Department

ആദായനികുതി; വാർഷിക വരുമാനം കുറച്ചു കാണിച്ചാൽ നിരീക്ഷണം

ന്യൂഡൽഹി: ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ പലരും വരുമാനം മുഴുവൻ ആദായനികുതി റിട്ടേണുകളിൽ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. ഒരുകോടി രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവർ 7 ലക്ഷത്തിൽ കൂടുതലുണ്ട് . നിലവിൽ നാല് ലക്ഷത്തോളം പേരാണ് ഒരുകോടി രൂപയുടെ വരുമാനം കാണിച്ച് ആദായനികുതി റിട്ടേൺ നൽകുന്നത് . 2022 -23 സാമ്പത്തിക വർഷത്തിൽ 7.97 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്തത്. ഇതിൽ 3.50…

VS-Achuthanandan
| | |

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. പക്ഷാഘാതത്തെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായ് മകൻ അരുൺ കുമാറിന്റെ വസതിയിൽ താമസിച്ചു വരികയായിരുന്നു വി.എസ്.

നിലമ്പൂർ; തിരിച്ചുപിടിച്ച് ആര്യാടൻ; ജന്മനാട്ടിൽ അടിതെറ്റി സ്വരാജ്.
| | |

നിലമ്പൂർ; തിരിച്ചുപിടിച്ച് ആര്യാടൻ; ജന്മനാട്ടിൽ അടിതെറ്റി സ്വരാജ്.

ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 69932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു 59140 വോട്ടും പി വി . അൻവറിന് 17873 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. സ്വതന്ത്രനും സിറ്റിംഗ് എംഎൽഎയും ആയിരുന്ന പി വി അൻവർ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മോശമില്ലാത്ത നിലയിൽ തന്റെ സ്വാധീനം നിലനിർത്തി. യുഡിഎഫും കോൺഗ്രസ് മുസ്ലിം…

ഡൽഹി മലയാളി അസോസിയേഷൻ, അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
| | | |

ഡൽഹി മലയാളി അസോസിയേഷൻ, അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി വൈദ്യരത്നം ഔഷധശാലയും കേരള ആയുർവേദ ലൈഫും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായി യോഗാ ദിനം ആചരിച്ചു. 2014 സെപ്റ്റംബർ 27ന് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ആണ് സംയുക്തരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം അവതരിപ്പിച്ചത്. 2014 ഡിസംബറിൽ ആണ് 177 രാജ്യങ്ങളുടെ പിന്തുണയോടെ കൂടി ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. വടക്കേ അർധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആയ ജൂൺ 21…

കേരളീയര്‍ സുരക്ഷിതര്‍; എംബസികളിൽ ഹെല്‍പ്പ് ഡെസ്‌ക്ക്
| | |

കേരളീയര്‍ സുരക്ഷിതര്‍; എംബസികളിൽ ഹെല്‍പ്പ് ഡെസ്‌ക്ക്

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ഇറാനിലെ ടെഹ്‌റാനിലും സാഹചര്യം ഗുരുതരമായി തുടരുകയാണ്. ഇറാനിലെ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസ് പഠിക്കുന്ന 12 കേരളീയ വിദ്യാര്‍ത്ഥികളും, ബിസിനസ് ആവശ്യത്തിനു ടെഹ്റാനിലേയ്ക്ക് പോയ കേരളീയ സംഘവുമാണ് നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുള്ളത്. വിദ്യാർത്ഥികൾ ഇപ്പോൾ അവരുടെ ഡോർമെറ്ററിയിൽ സുരക്ഷിതരാണ്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ടെഹാറാനിലെ ഇന്ത്യന്‍…