ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് ജോലിയും

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് ജോലിയും

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാനും വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. കോട്ടയം കളക്ടറുടെ റിപോർട്ട് പരിഗണിച്ചാണ് ബിന്ദുവിൻെറ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 12.5ലക്ഷം രൂപയാണ് വീടിനായി ചെലവിടുക….

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍
| | | | |

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു

സപ്ലൈകോയിൽ  കെ. റൈസ്; ഈ മാസം മുതൽ എട്ട് കിലോ വീതം
| |

സപ്ലൈകോയിൽ കെ. റൈസ്; ഈ മാസം മുതൽ എട്ട് കിലോ വീതം

സപ്ലൈകോയിൽ ഈ മാസം മുതൽ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. റേഷൻകാർഡ് ഉടമകൾക്കു രണ്ട് തവണയായി എട്ട് കിലോ അരി വീതം കൈപറ്റാം. നിലവിൽ അഞ്ച് കിലോയാണ് നല്കുന്നത്. കെ റൈസും പച്ചരിയുമായി 10 കിലോ നല്കിയിരുന്നത് തുടരും. കെ റൈസ് പരമാവധി അഞ്ചു കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയില് നേരത്തെയുണ്ടായിരുന്നത്. മട്ട, ജയ, കുറുവ ഇവയില് ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്. കിലോയ്ക്ക് 42-47 രൂപ നിരക്കിൽ…

പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും
|

പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പ്; അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും

പിഴയടച്ചില്ലെങ്കില്‍ വണ്ടിപിടിക്കും, സൂക്ഷിക്കാന്‍ സ്വകാര്യവ്യക്തിക്കക്ക് കൈമാറുമെന്ന് മോട്ടോർ വാഹന വകുപ്പ് . നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ മോട്ടോർവാഹനവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. തുടർച്ചയായി നിയമം ലംഘിക്കുന്നതും, പിഴ അടയ്ക്കാൻ തയാറാകാത്തതുമായ വാഹനങ്ങളും പിടിച്ചെടുക്കും. മോട്ടോർവാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും ഇവ സൂക്ഷിക്കുന്നതിൽ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനാണ് ഈ നീക്കം. മോട്ടോർവാഹനവകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികൾക്ക് വാഹന കണ്ടുകെട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാം. ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം….

വരുന്ന നാല് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
| |

വരുന്ന നാല് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത്  ഇന്ന് മുതൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം

പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം

2025 ജൂലൈയിലെ നിരവധി സാമ്പത്തിക സംഭവവികാസങ്ങൾ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാധീനിക്കും. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള സമയപരിധി നീട്ടുകയും ചെയ്യും. അതേസമയം, എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി, ഐ‌സി‌ഐ‌സി‌ഐ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബാങ്കുകൾ കാർഡുകൾ, എ‌ടി‌എമ്മുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള നിരക്കുകൾ പുനഃക്രമീകരിക്കും. പുതിയ പാൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകരെ പരിശോധിക്കാൻ ഇന്ന് മുതൽ ആധാർ ഉപയോഗിക്കുമെന്ന്…

ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ
|

ആരോഗ്യ വകുപ്പിന് പണം വെട്ടിക്കുറച്ചിട്ടില്ല;മന്ത്രി ബാലഗോപാൽ

ആരോഗ്യ വകുപ്പിന് നൽകുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മരുന്നിനും മറ്റ് കാര്യങ്ങൾക്കും നൽകുന്ന പണം അധികമാണ്. ആരോഗ്യവകുപ്പിന് പണം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പണം വെട്ടികുറയ്ക്കുന്ന തീരുമാനം വന്നിട്ടില്ല. 2021- 22 കാലയളവ് നോക്കുമ്പോൾ ഇപ്പോൾ 137 ശതമാനം അധികം പണം നൽകുന്നു. മരുന്നിനും മറ്റ് ആരോഗ്യ ഉപകരണങ്ങൾക്കും വെട്ടിക്കുറവ് സംഭവിക്കുന്നില്ല. ബജറ്റിൽ വെക്കുന്ന തുകയെക്കാളും അധികമാണ് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലാൻ…

അതിർത്തി തർക്കo; ചർച്ചക്ക് തയ്യാറെന്ന് ചൈന
| |

അതിർത്തി തർക്കo; ചർച്ചക്ക് തയ്യാറെന്ന് ചൈന

ഇന്ത്യയുമായുള്ള ദീർഘകാല അതിർത്തി തർക്കം സങ്കീർണ്ണമാണെന്നും അത് പരിഹരിക്കാൻ സമയമെടുക്കുമെന്നും ചൈന തിങ്കളാഴ്ച പറഞ്ഞു

മാലിന്യത്തിൽ നിന്നുള്ള ഊർജ ഉൽപ്പാദനം; പുതിയ മാർഗ നിർദ്ദേശവുമായി ഊർജ്ജ മന്ത്രാലയം
|

മാലിന്യത്തിൽ നിന്നുള്ള ഊർജ ഉൽപ്പാദനം; പുതിയ മാർഗ നിർദ്ദേശവുമായി ഊർജ്ജ മന്ത്രാലയം

ദേശീയ ജൈവ ഊർജ്ജ പരിപാടിയ്ക്ക് (National Bioenergy Programme) കീഴിൽ മാലിന്യത്തിൽ നിന്ന് ഊർജ്ജം (Waste-to-Energy -WtE) ഉത്പാദിപ്പിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പുറപ്പെടുവിച്ചു.

രവത ചന്ദ്രശേഖർ പുതിയ DGP

രവത ചന്ദ്രശേഖർ പുതിയ DGP

രവത ചന്ദ്രശേഖര്‍ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയാകും. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന രവത ചന്ദ്രശേഖർ നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറാണ്. 1991 കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അതേസമയം നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് പറഞ്ഞു. കേരള പോലീസ് മികച്ച…