സ്വർണ്ണം നാണയമായി വാങ്ങുന്നവർ ഇനി ശ്രദ്ധിക്കുക
കൊച്ചി: സ്വര്‍ണം ആഭരണമായി മാത്രമല്ല ആളുകള്‍ വാങ്ങി വയ്ക്കുന്നത്. നാണയമായും വാങ്ങുന്നുണ്ട്. കൂടാതെ ബാറുകള്‍ ആയും ഡിജിറ്റല്‍ ആയും സ്വര്‍ണം വാങ്ങുന്നവര്‍ അടുത്ത കാലത്ത് വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കാന്‍ ചില നടപടികള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്വര്‍ണനാണയം വാങ്ങിവച്ചവര്‍ക്ക് ഇത് ആശങ്കയാകാം. എന്നാല്‍ സ്വര്‍ണ വിപണിയിലെ ചൂഷണം തടയുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും നടപ്പാക്കുക. അതിനിടെ, സ്വര്‍ണം തൂക്കുന്ന ഇലക്ട്രോണിക് ബാലന്‍സുകളുടെ അക്വറസി ഒരു…