മോദി, മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ – രാഹുൽ ഗാന്ധി
| | | |

മോദി, മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ – രാഹുൽ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ഷോ മാത്രമാണെന്നും പ്രത്യേകിച്ച് കഴമ്പൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ തല്‍കട്ടോര സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗിധാരി ബ്യായ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദ്ദേഹത്തിന് ഷോ മാത്രമേ ഉളളൂ, ആവശ്യമില്ലാത്ത പ്രാധാന്യം അദ്ദേഹത്തിന് കൊടുക്കുകയാണ്, രാഹുല്‍ പറഞ്ഞു. മൂന്നാല് തവണ പ്രധാനമന്ത്രിക്കൊപ്പം ഒരു മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയതില്‍ നിന്നും മനസ്സിലായത് അദ്ദേഹം ഒരു പ്രശ്‌നം അല്ലെന്നാണ്. മോദിക്ക് ഗട്‌സ് ഇല്ലെന്നും രാഹുല്‍…

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍
| | | | |

മനുഷ്യ- വന്യജീവി സംഘര്‍ഷം; സംസ്ഥാനം നിയമനിര്‍മ്മാണം നടത്തും – സര്‍ക്കാര്‍

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം പിമാരുടെ യോഗത്തില്‍ അറിയിച്ചു

വരുന്ന നാല് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
| |

വരുന്ന നാല് ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത്  ഇന്ന് മുതൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാല് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്
| |

പുതിയ DGP; മനോജ് എബ്രഹാമും എം.ആർ അജിത് കുമാറും പുറത്ത്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ സംസ്ഥാനസർക്കാർ നിർദ്ദേശിച്ച മനോജ് എബ്രഹാമും എം ആർ അജിത് കുമാറും ഇടം നേടിയില്ല. നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെയാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത് . ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. ഇതിലെ ആദ്യത്തെ മൂന്നു പേരുകളാണ് കേന്ദ്രം പരിഗണിച്ചത്. ഡൽഹി യുപിഎസ് സി  ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് കേന്ദ്രം മൂന്നംഗ പട്ടിക തയ്യാറാക്കിയത് . സംസ്ഥാനം സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്ന എഡിജിപി…

VS-Achuthanandan
| | |

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. പക്ഷാഘാതത്തെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായ് മകൻ അരുൺ കുമാറിന്റെ വസതിയിൽ താമസിച്ചു വരികയായിരുന്നു വി.എസ്.

നിലമ്പൂർ; തിരിച്ചുപിടിച്ച് ആര്യാടൻ; ജന്മനാട്ടിൽ അടിതെറ്റി സ്വരാജ്.
| | |

നിലമ്പൂർ; തിരിച്ചുപിടിച്ച് ആര്യാടൻ; ജന്മനാട്ടിൽ അടിതെറ്റി സ്വരാജ്.

ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 69932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു 59140 വോട്ടും പി വി . അൻവറിന് 17873 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. സ്വതന്ത്രനും സിറ്റിംഗ് എംഎൽഎയും ആയിരുന്ന പി വി അൻവർ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മോശമില്ലാത്ത നിലയിൽ തന്റെ സ്വാധീനം നിലനിർത്തി. യുഡിഎഫും കോൺഗ്രസ് മുസ്ലിം…

ക്രിസ്ത്യൻ പുരോഹിതനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി
|

ക്രിസ്ത്യൻ പുരോഹിതനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി

ദക്ഷിണാഫ്രിക്ക: കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ക്രിസ്ത്യൻ പള്ളിയിൽ പ്രാർത്ഥനാ യോഗം നയിക്കുന്നതിനിടെയാണ് ആയുധധാരികൾ ക്രിസ്ത്യൻ പുരോഹിതനെ തട്ടിക്കൊണ്ടു പോയത്. തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയാണ് അമേരിക്കൻ മിഷനറിയായ ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തീരദേശ നഗരമായ ഗ്ക്വെർഹയ്ക്ക് സമീപമുള്ള മദർവെല്ലിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് പള്ളിയിലെ പുരോഹിതനാണ് ആണ് ജോഷ് സള്ളിവൻ. പള്ളിയിൽ പ്രസംഗം നടത്തുന്നതിനിടെ, ആയുധധാരികളും മുഖംമൂടി ധരിച്ചവരുമായ നാല് അക്രമികൾ പള്ളിയിൽ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്നുവെന്ന് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പുരോഹിതനെ തട്ടിക്കൊണ്ടുപോയ ആക്രമികൾ…

January 6 U.S. Capitol Attack
| |

ജനുവരി 6 ക്യാപിറ്റോൾ കലാപം; 1,500 തടവുകാർക്ക് ട്രംപിന്റെ പൊതു മാപ്പ്, വിവാദങ്ങൾ ഒഴിയാതെ ട്രംപ്

വാഷിങ്ടൺ — അമേരിക്കൻ പ്രസിഡന്റായ ഡോണാൾഡ് ട്രംപ് ജനുവരി 6, 2021 ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട 1,500 തടവുകാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. നിയമസംരക്ഷകരെ ആക്രമിച്ചതടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവരെ വരെ ഈ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട 14 പേരുടെ ശിക്ഷയും ട്രംപ് കുറച്ചു. രാജ്യദ്രോഹ ഗൂഢാലോചനയിൽ ശിക്ഷിക്കപ്പെട്ട പ്രൗഡ് ബോയ്‌സ്, ഓത്ത് കീപ്പർമാർ എന്നിവരുമായി ബന്ധപ്പെട്ട വ്യക്തികളുടെ ശിക്ഷ ട്രംപ് ഇളവ് ചെയ്തു. തുടർന്ന് അദ്ദേഹം “2021…

donald-trump-inauguration-2025-america-revolution-of-common-sense
| |

വീണ്ടും പ്രസിഡന്റായി ഡോണാൾഡ് ട്രംപ്; “അമേരിക്കയുടെ പുനർനിർമ്മാണത്തിന് സുവർണ്ണ തുടക്കം”; വിവാദങ്ങൾക്കും

വാഷിങ്ടൺ ഡി.സി.: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റു. കാപിറ്റോൾ വൺ അരീനയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ, ട്രംപ് “അമേരിക്കയുടെ പൂർണ്ണ പുനർസ്ഥാപനവും സ്വഭാവബുദ്ധിയുടെ വിപ്ലവവും” (Common Sense Revolution (CSR)) വാഗ്ദാനം ചെയ്തു. ആദ്യ ദിനത്തിൽ തന്നെ ജനുവരി 6 (ക്യാപിറ്റോൾ കലാപം) സംഭവവുമായി ബന്ധപ്പെട്ട തടവുകാർക്ക് പൊതുമാപ്പ് നൽകുമെന്ന പ്രഖ്യാപനം പരിപാടിയിലെ പ്രധാന ആകർഷണമായിരുന്നു. ജനുവരി 6 തടവുകാർക്ക് മോചനം: ട്രംപിന്റെ ആദ്യ പ്രഖ്യാപനം“ഈ രാത്രിയിൽ തന്നെ ഞാൻ ‘ജനുവരി 6’ തടവുകാരുടെ…

ചൈനയിൽ പുതിയ വൈറസ് ഭീഷണി; ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV); കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു
| | |

ചൈനയിൽ പുതിയ വൈറസ് ഭീഷണി; ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV); കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

എച്ച്എംപിവി വൈറസിനെ പ്രതിരോധിക്കാൻ പ്രത്യേക വാക്‌സിനോ ചികിത്സയോ നിലവിൽ ഇല്ലാത്തതിനാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചൈനയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV) വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ ഉയരുന്ന സാഹചര്യത്തിൽ, കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ചൈനയിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സമയോചിതമായി ലഭ്യമാക്കുവാൻ ഇന്ത്യ, ലോകാരോഗ്യ സംഘടന (WHO) യോട് ആവശ്യപ്പെട്ടുണ്ട് ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന ഈ വൈറസ്, ജലദോഷം, പനി, ചുമ, തുമ്മൽ തുടങ്ങിയ…