കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .
|

കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .

വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലേയ്ക്ക് എത്തി. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം.  വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ…

ചക്രവാതച്ചുഴി; 5 ദിവസത്തേക്ക് കനത്ത മഴ സാധ്യത
|

ചക്രവാതച്ചുഴി; 5 ദിവസത്തേക്ക് കനത്ത മഴ സാധ്യത

തെക്കൻ ഒഡിഷക്കു  മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു. ഇത് ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ  21, 24  തീയതികളിൽ  അതിശക്തമായ മഴയ്ക്കും ജൂലൈ 21 മുതൽ  25 വരെ  ശക്തമായ മഴയ്ക്കും   സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര…

വി.എസിന്റെ സംസ്കാരം നാളെ വലിയ ചുടുകാട്ടിൽ
|

വി.എസിന്റെ സംസ്കാരം നാളെ വലിയ ചുടുകാട്ടിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം നാളെ . പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ബുധനാഴ്ച്ച വൈകിട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും മൃതദേഹം ആദ്യം എത്തിക്കുക എകെജി സെന്ററിലേക്കാണ്. അവിടെ നിന്ന് രാത്രി 11.30 മണിയോടെ മൃതദേഹം തിരുവനന്തുപുരത്തെ വീട്ടിലേക്ക്  എത്തിച്ചു. വീട്ടിൽ പൊതു ദർശനം പാർട്ടി വിലക്തിയെങ്കിലും വീട്ടുകാരുടെ സൗമനസ്യത്തിൽ രാത്രി ഏറെ വൈകിയും …

ദുഃഖം, ആദരവോടെ…..
|

ദുഃഖം, ആദരവോടെ…..

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് അവധി. ഇന്ന് പൊതുദർശനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ…

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു
|

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ രാജിവച്ചു.അടിയന്തരപ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ ഇക്കാര്യം അറിയിച്ചത്. 2022 മുതൽ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ അദ്ദേഹം, രാജ്യസഭാ ചെയർമാനായി മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം അധ്യക്ഷത വഹിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്. രാജിക്കത്തിൻ്റെ പൂർണ്ണ രൂപം “ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനുമായി, ഭരണഘടനയുടെ…

കേരളത്തിന്റെ കണ്ണും കരളും: വി.എസ് വിട വാങ്ങി

കേരളത്തിന്റെ കണ്ണും കരളും: വി.എസ് വിട വാങ്ങി

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 3.20 നാണ് മരണം സംഭവിച്ചത്. അനാരോഗ്യത്തെ തുടർന്ന് 2019 മുതൽ വി എസ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് വിഎസ് 101 ആം പിറന്നാൾ ആഘോഷിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. അദ്ദേഹം നടത്തിയ…

നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം
|

നിപ: സമ്പർക്കപ്പട്ടികയിൽ 571 പേർ,വ്യാപനം തടയാൻ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 571 പേരെ നിപ വൈറസ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള 62 പേരും, പാലക്കാട് നിന്നുള്ള 418 പേരും, കോഴിക്കോട് നിന്നുള്ള 89 പേരും, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഇതിൽ ഉൾപ്പെടുന്നു. മലപ്പുറത്ത് നിലവിൽ പതിമൂന്ന് പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് ഒരാളും ഐസൊലേഷനിൽ ചികിത്സയിലാണ്. അതേസമയം, ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയ ശേഷം…

ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; എയ്ലത്ത് തുറമുഖം അടച്ചുപൂട്ടി
|

ഇസ്രയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; എയ്ലത്ത് തുറമുഖം അടച്ചുപൂട്ടി

ടെല്‍ അവീവ്: ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോര്‍ട്ട്. കടംകയറി എയ്‌ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമത്രെ. യമനിലെ ഹൂത്തി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂത്തികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല, ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂത്തികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്‌ലാത്ത്…

ചരിത്രം സൃഷ്ടിച്ച് സി.പി.ഐ മാതൃകയാവുന്നു
|

ചരിത്രം സൃഷ്ടിച്ച് സി.പി.ഐ മാതൃകയാവുന്നു

 കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ ആദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാളെ ദേശീയ സെക്രട്ടറിയാക്കിയതും സിപിഐ . പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലതാ മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ്  വനിതാ ജില്ലാ സെക്രട്ടറിയായി മാറിയ സുമലത മോഹന്‍ദാസ്  അകത്തേത്തറ  തോട്ടപ്പുര സ്വദേശിയാണ്. കഴിഞ്ഞ മൂന്നു ടേമിലും ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജിന് പകരമായാണ് ജില്ലയിലെ ആദ്യ വനിതാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കേരള…

തരൂരിന് ഊര് വിലക്കുമായി കെ.മുരളീധരൻ
|

തരൂരിന് ഊര് വിലക്കുമായി കെ.മുരളീധരൻ

ശശി തരൂരും കോൺഗ്രസും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷാ വിഷയത്തിൽ തന്റെ നിലപാട് മാറ്റുന്നതുവരെ തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി പരിപാടിയിലേക്കും തരൂരിനെ ക്ഷണിക്കില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗം കൂടിയായ തരൂരിനെ ഇനി ഞങ്ങളിൽ ഒരാളായി കണക്കാക്കുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു. തരൂരിനെതിരെ എന്ത് നടപടി വേണമെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹം നിലപാട് മാറ്റുന്നതുവരെ, തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാർട്ടി…