കമ്മീഷൻ സത്യവാങ്മൂലം നൽകണമെന്ന് അഖിലേഷ് യാദവ്
|

കമ്മീഷൻ സത്യവാങ്മൂലം നൽകണമെന്ന് അഖിലേഷ് യാദവ്

ഡല്‍ഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പാർട്ടി സമർപ്പിച്ച സത്യവാങ്മൂലങ്ങള്‍ ലഭിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിനെതിരെ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ “അസ്വഭാവികതകൾ” സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ ഡിജിറ്റല്‍ രസീതുകളും അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടു. തന്റെ പാർട്ടിക്ക് ലഭിച്ച ഡിജിറ്റൽ രസീതുകളുടെ ആധികാരികത സ്ഥിരീകരിക്കുന്ന ഒരു സത്യവാങ്മൂലം നൽകണമെന്നും യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. അമപൂർ, ബക്ഷി കാ തലാബ്, ജൗൻപൂർ സദർ,…

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷം
|

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷം

വോട്ട് മോഷണം’ ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെൻ്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷം ആലോചിക്കുന്നതായി സൂചന. വളരെ വേഗം ഒരു തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി പറഞ്ഞു. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പാർലമെൻ്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്, ഇത് നിലവിൽ പ്രതിപക്ഷത്തിന് ഇല്ല. അതേസമയം, കോൺഗ്രസും അവരുടെ നേതാവ് രാഹുൽ ഗാന്ധിയും ഉന്നയിച്ച തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണങ്ങളെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഞായറാഴ്ച…

മിസ്റ്റർ ഗ്യാനേഷ് കുമാർ , ഞങ്ങളുടെ ബുദ്ധി ബി.ജെ.പി ക്കാരുടേതുമായി തുലനം ചെയ്യരുത് – മഹുവ മൊയ്ത്ര
|

മിസ്റ്റർ ഗ്യാനേഷ് കുമാർ , ഞങ്ങളുടെ ബുദ്ധി ബി.ജെ.പി ക്കാരുടേതുമായി തുലനം ചെയ്യരുത് – മഹുവ മൊയ്ത്ര

കൊൽക്കത്ത: ഗ്യാനേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ എംപി മുഹൂവ മൊയ്ത്ര. ലോക്സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി സംബന്ധിച്ച് രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയ പ്രസ്താവനകൾ തികച്ചും പരിഹാസ്യമാണെന്നും കമ്മീഷൻ ബിജെപിയുടെ കളിപ്പാവയായി മാറിയെന്നും അവർ ആരോപിച്ചു. “ബഹുമാനപ്പെട്ട ഗാനേഷ് കുമാർ സാർ ദയവായി ഞങ്ങളുടെ ശരാശരി ഐ. ക്യൂ. ബിജെപി കേഡറകുകളുടെതുമായി തുലനം ചെയ്യരുതെന്ന് അവർ ചൂണ്ടിക്കാണിച്ചു . കൂടാതെ ബീഹാറിലെ വോട്ടർപട്ടിയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളും മൊയ്ത്ര ചുണ്ടിക്കാണിച്ചു . 22,000…

ഇവിടുണ്ട് സ്വർണ്ണം;  ഒഡീഷ, ആന്ധ്ര, കർണാടകം, യു.പി, ജാർഖണ്ഡ് – ലേല നടപടി പുരോഗമിക്കുന്നു
|

ഇവിടുണ്ട് സ്വർണ്ണം;  ഒഡീഷ, ആന്ധ്ര, കർണാടകം, യു.പി, ജാർഖണ്ഡ് – ലേല നടപടി പുരോഗമിക്കുന്നു

സ്വര്‍ണം എത്രത്തോളം കൈവശമുണ്ടോ അത്രയും ആത്മവിശ്വാസമാണ് വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും. ഓരോ രാജ്യവും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വര്‍ധിച്ചു വരികയാണ്. സ്വര്‍ണത്തിന് വില കൂടാന്‍ കാരണവും ഇതുതന്നെ. വ്യക്തികള്‍ വാങ്ങുന്നത് മാത്രമല്ല സ്വര്‍ണവില കൂടാന്‍ കാരണം. ഓരോ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് സ്വര്‍ണം വാങ്ങുന്നത്. ഇന്ത്യ കഴിഞ്ഞ വര്‍ഷം 700-800 മെട്രിക് ടണ്‍ സ്വര്‍ണമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കിയത്. ഏറ്റവും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്ന ആസ്തിയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെയാണ് എല്ലാ രാജ്യങ്ങളും വാങ്ങുന്നത്….

ഒരേ സമയം രണ്ട് ന്യൂനമർദ്ദം: മഴ തുടരും
|

ഒരേ സമയം രണ്ട് ന്യൂനമർദ്ദം: മഴ തുടരും

കേരളത്തിൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ന്യൂനമർദ്ദം ഒരേ സമയം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നതിന്റെ കാരണം. ഇത് മൂലം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

സി.പി.രാധാകൃഷ്ണൻ NDA ഉപരാഷ്ട്രപതി സ്ഥാനാർഥി
|

സി.പി.രാധാകൃഷ്ണൻ NDA ഉപരാഷ്ട്രപതി സ്ഥാനാർഥി

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻ‌ഡി‌എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയുടെ പേര് അന്തിമമാക്കാൻ ബിജെപി പാർലമെന്ററി ബോർഡ് യോഗമാണ് തീരുമാനമെടുത്തതെന്ന്  ജെ പി നദ്ദ പറഞ്ഞു. 1957 ഒക്ടോബർ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണൻ (സി.പി. രാധാകൃഷ്ണൻ) ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവാണ്, നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ആർ.എസ്.എസിലും ജനസംഘത്തിലുമാണ് രാധാകൃഷ്ണൻ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്….

ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ
|

ഓണക്കാലത്ത് ‘സന്തോഷ കാല’വുമായി സപ്ലൈകോ

കാലം മാറുന്നതിനനുസരിച്ച് കോലവും മാറാനൊരുങ്ങി സപ്ലൈകോയും . വ്യാപാര മേഖലയിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. മത്സരം കടുത്തതോടെ അനുദിനം വ്യത്യസ്തമായ വ്യാപാര തന്ത്രങ്ങളുമായാണ് കച്ചവട സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്. ഉത്സവ കാലങ്ങളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒക്കെയായി വലിയ കച്ചവട സ്ഥാപനങ്ങളാണ് കൂടുതലും കളം നിറയുന്നത്. ഇത്തരം ഓഫറുകളുടെ കാര്യത്തില്‍ പലപ്പോഴും ഷോപ്പിംഗ് മാളുകളാണ് ഗോളടിക്കുന്നത്. അടുത്തകാലം വരെ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇത്തരം കച്ചവട തന്ത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ കാലത്തിനൊത്ത് സഞ്ചരിക്കാനുള്ള തീവ്രശ്രമത്തിലാണ് സപ്ലൈകോയും കുടുംബശ്രീയും…

‘വോട്ട് മോഷണം’ രാഹുലിനെ വിരട്ടി ഇലക്ഷൻ കമ്മീഷൻ
|

‘വോട്ട് മോഷണം’ രാഹുലിനെ വിരട്ടി ഇലക്ഷൻ കമ്മീഷൻ

“വോട്ട് മോഷണം” ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.  ഏഴ് ദിവസത്തിനകം രാഹുൽ ഗാന്ധി തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. “ഒരു സത്യവാങ്മൂലം നൽകേണ്ടിവരും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. മൂന്നാമതൊരു വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അർത്ഥം,” ഇന്ന് ഉച്ചയ്ക്ക്…

അജിത് കുമാറിനു വേണ്ടി എന്തും ചെയ്യാൻ സർക്കാർ രംഗത്ത്; ഹൈക്കോടതിയെ സമീപിക്കും
|

അജിത് കുമാറിനു വേണ്ടി എന്തും ചെയ്യാൻ സർക്കാർ രംഗത്ത്; ഹൈക്കോടതിയെ സമീപിക്കും

എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ നീക്കം. ഭരണത്തലവനെതിരായ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചേക്കുക. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന വാദം ഉന്നയിക്കും. അപ്പീൽ പോകണമെന്ന അഭിപ്രായം വിജിലൻസിനുമുണ്ട്. ഇക്കാര്യം വിജിലൻസിലെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചതായാണ് സൂചന. എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിനെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റകൃത്യം നടന്നുവെന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആർ അജിത്…

‘അമ്മ’യിൽ തിരിച്ചെത്താൻ ഭാവനക്ക് ഭാവമില്ല

‘അമ്മ’യിൽ തിരിച്ചെത്താൻ ഭാവനക്ക് ഭാവമില്ല

കൊച്ചി: താരസംഘടനയായ അമ്മയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശ്വേതാ മേനോനോട് മാധ്യമങ്ങള്‍ ചോദിച്ച ആദ്യ ചോദ്യം സംഘടനയില്‍ നിന്ന് പിണങ്ങിപ്പോയവരെ തിരിച്ച് കൊണ്ട് വരുമോ എന്നതായിരുന്നു. അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ താന്‍ നേരിട്ട് സംസാരിക്കാനും അവരെ തിരിച്ച് കൊണ്ട് വരാനും തയ്യാറാണ് എന്നാണ് ശ്വേത മേനോന്‍ പ്രതികരിച്ചത്. 2018ലാണ് നടി ഭാവന അടക്കം നാല് പേര്‍ അമ്മയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോകുന്നത്. അമ്മയില്‍ ഇരട്ട നീതിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പുറത്ത് പോയ നടിമാര്‍…