വാർത്ത പ്രസിദ്ധീകരിക്കുന്നത് രാജ്യദ്രോഹമല്ല; സുപ്രീം കോടതി
ന്യൂഡൽഹി : മാധ്യമപ്രവർത്തകരുടെ വാർത്തയോ വീഡിയോയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തിയല്ലെന്ന് സുപ്രീം കോടതി. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ജെറ്റുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് രാജ്യദ്രോഹ വാർത്ത നൽകിയെന്ന് ആരോപിച്ച് അസ്സം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ’ ദി വയർ’ ന്റെ എഡിറ്റർ സിദ്ധാർത്ഥ വരദരാജൻ , ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേണലിസം അംഗങ്ങൾ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ് മല്യ ബാഗ്‌ചി എന്നിവർ അടങ്ങിയ…