വേടനെതിരെ ബലാൽസംഗ കേസ്
റാപ്പർ വേടനെതിരെ (ഹിരൺ ദാസ് മുരളി) ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവഡോക്ടറാണ് പരാതി നൽകിയത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു. ഐപിസി 376 പ്രകാരമാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.നേരത്തേ വേടനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നു. വിമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെയായിരുന്നു ആരോപണം. സംഭവം…