സത്യജിത് റേയുടെ പൈതൃക ഭവനം പൊളിച്ചു മാറ്റുന്നു…….
|

സത്യജിത് റേയുടെ പൈതൃക ഭവനം പൊളിച്ചു മാറ്റുന്നു…….

ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാൻ തുടങ്ങിയെന്ന് ബംഗ്ലാദേശി വാർത്താ വെബ്‌സൈറ്റായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തിന് ഇന്ത്യയിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്, വിദേശകാര്യ മന്ത്രാലയം (MEA) ഖേദം പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. “ബംഗ്ലാദേശിലെ മൈമെൻസിംഗിലുള്ള പ്രശസ്ത ചലച്ചിത്രകാരനും സാഹിത്യകാരനുമായ സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ പൂർവ്വിക സ്വത്ത് പൊളിച്ചുമാറ്റുന്നതിൽ ഞങ്ങൾ അഗാധമായ ഖേദം…

അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP
|

അയ്യപ്പ സന്നിധാനത്തും അഭ്യാസവുമായി ADGP

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. നിയമവിരുദ്ധ യാത്രകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പി.യും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ട്രാക്ടർ യാത്രയെക്കുറിച്ച് എ.ഡി.ജി.പി.യോട് ഡിജിപി വിശദീകരണം തേടിയതായി സർക്കാർ വക്കീൽ കോടതിയെ അറിയിച്ചു. സ്വാമി അയ്യപ്പൻ റോഡ് വഴി നിയമവിരുദ്ധമായി യാത്ര നടത്താൻ പാടില്ലെന്നും ഹൈക്കോടതി…

വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ
|

വരുന്നു….. രോഹിത് വെമുല ബിൽ കർണാടകത്തിൽ

വർഷകാല സമ്മേളനത്തിൽ ‘രോഹിത് വെമുല’ ബിൽ അവതരിപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിയമലംഘനം കണ്ടെത്തിയാൽ 3 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും അടക്കമുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പട്ടികജാതി (എസ് സി), പട്ടികവർഗ്ഗം (എസ് ടി), പിന്നാക്ക (ഒ ബി സി), ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ളതാണ് ബിൽ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശനo നിഷേധിക്കുകയോ ഇവരിൽ നിന്നും…

ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ
|

ധനം വേണ്ട, വധം മതിയെന്ന് തലാലിന്റെ സഹോദരൻ

ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കാന്തപുരം അബൂബക്കര്‍ മുസലിയാര്‍, എംഎ യൂസഫലി, ബോബി ചെമ്മണ്ണൂര്‍.. അങ്ങനെ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായവുമായി മുന്നിട്ടിറങ്ങിയ എല്ലാവരുടേയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചപ്പോള്‍ അനുനയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നുമെന്നും ആശ്വാസകരമായ തീരുമാനം ഉണ്ടാകും എന്നുമായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ അത്തരം പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുകയാണ് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന…

വൈദ്യുതാഘാതമേറ്റ കുഞ്ഞ് കുരങ്ങനെ വനപാലകൻ രക്ഷപ്പെടുത്തി
|

വൈദ്യുതാഘാതമേറ്റ കുഞ്ഞ് കുരങ്ങനെ വനപാലകൻ രക്ഷപ്പെടുത്തി

തിരുവനന്തപുരത്തെ ഗോൾഡൻ വാലി ചെക്ക്‌പോസ്റ്റിനു സമീപം വൈദ്യുതാഘാതമേറ്റ് അബോധാവസ്ഥയിൽ കിടന്ന ഒരു കുഞ്ഞ് കുരങ്ങിനെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രക്ഷപ്പെടുത്തി. ഒരു കൂട്ടം കുരങ്ങന്മാർ തമ്മിലുള്ള തർക്കത്തിനിടെയാണ് സംഭവം. കുഞ്ഞ് കുരങ്ങൻ അബദ്ധത്തിൽ ഒരു ലൈവ് വയറിൽ തൊട്ട് കുഴഞ്ഞുവീഴുകയായിരുന്നു. പൊന്മുടിയിലെ ഗോള്‍ഡന്‍ വാലി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍ അരുണ്‍ ഉടന്‍ തന്നെ രക്ഷക്കായെത്തി. ഓഫീസര്‍ കുരങ്ങിനെ ശ്രദ്ധാപൂര്‍വ്വം എടുത്ത് സ്ഥലത്തുവെച്ചുതന്നെ കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സി.പി.ആര്‍) നടത്തി. ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന…

ആടിയുലഞ്ഞ് നെതന്യാഹു; പിന്തുണ പിൻവലിച്ച് സഖ്യകക്ഷികൾ
|

ആടിയുലഞ്ഞ് നെതന്യാഹു; പിന്തുണ പിൻവലിച്ച് സഖ്യകക്ഷികൾ

ബെഞ്ചമിൻ നെതന്യാഹു സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഇസ്രായേലിലെ അൾട്രാ-ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജുഡായിസം. പിൻതുണ പിൻവലിക്കൽ ഭീഷണിയുമായി ഷാംസു കക്ഷിയും രംഗത്ത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യസർക്കാരിൽ നിന്ന് പിന്മാറുന്നതായി പാർട്ടി നേതൃത്വം വ്യക്തമാക്കി. നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട ഒരു നിയമനിർമ്മാണത്തെച്ചൊല്ലിയുള്ള ദീർഘകാല വിവാദമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജുഡായിസം പിന്തുണ പിന്‍വലിച്ചതോടെ നെതന്യാഹു സർക്കാർ വലിയ ഭീഷണിയാണ് നേരിടുന്നത്. 120 അംഗ ക്നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്)…

സമൂസ, ജിലേബി, ലഡ്ഡു മുന്നറിയിപ്പ് ലേബൽ ബാധകമല്ല
|

സമൂസ, ജിലേബി, ലഡ്ഡു മുന്നറിയിപ്പ് ലേബൽ ബാധകമല്ല

സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ലഘുഭക്ഷണങ്ങൾക്ക് മുന്നറിയിപ്പ് ലേബലുകൾ നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തെരുവ് കച്ചവടക്കാർ വിൽക്കുന്ന ഭക്ഷണങ്ങൾ ലേബൽ ചെയ്യുന്നതിനോ ലക്ഷ്യമിടുന്നതിനോ ഒരു നീക്കവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി, കൂടാതെ ഈ ഉപദേശം ഇന്ത്യൻ തെരുവ് ഭക്ഷണത്തെ ഒരു തരത്തിലും ഒറ്റപ്പെടുത്തുന്നില്ല. പകരം, ജോലിസ്ഥലങ്ങളിൽ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പൊതു ആരോഗ്യ ഉപദേശം ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കി. ലോബികൾ, കാന്റീനുകൾ, കഫറ്റീരിയകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ ഓഫീസ്…

കാന്തപുരം മുന്നിട്ടിറങ്ങി;എം.എ യൂസഫലിയും ബോ ചെയും സഹായ ഹസ്തവുമായി…
|

കാന്തപുരം മുന്നിട്ടിറങ്ങി;എം.എ യൂസഫലിയും ബോ ചെയും സഹായ ഹസ്തവുമായി…

നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്ന ദിവസം. കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ തുടർന്നാണ് അവസാന മണിക്കൂറുകളില്‍ ആശ്വാസ തീരുമാനം വന്നിരിക്കുന്നത് എന്നാണ് വിവരം.യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷ മാറ്റി വെക്കാനുളള തീരുമാനം വന്നിരിക്കുന്നത്. അതേസമയം കേന്ദ്ര ഉദ്യോഗസ്ഥര്‍ യെമനിലെ ജയില്‍ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നാളത്തെ വധശിക്ഷ നടപ്പാക്കല്‍ നീട്ടി വെച്ചിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍…

രാഹുൽ മാങ്കൂട്ടത്തിലും വി.ടി.ബൽറാമും എ.എ റഹീമിനോട് ഒരു ചോദ്യം…….
|

രാഹുൽ മാങ്കൂട്ടത്തിലും വി.ടി.ബൽറാമും എ.എ റഹീമിനോട് ഒരു ചോദ്യം…….

വയനാട് ദുരിതാശ്വാസത്തിനായി ഡിവൈഎഫ്ഐ പിരിച്ചെടുത്ത തുകയെ കുറിച്ച് എഎ റഹീമിനോട് ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിലും വിടി ബൽറാമും രംഗത്ത് .യൂത്ത് കോൺഗ്രസ് പിരിച്ചത് 88 ലക്ഷം മാത്രമാണെന്നും അത് ഡിവൈഎഫ്ഐയുടെ ഒരു ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയുടെ അത്രയേ ഉളളൂ എന്നും എഎ റഹീം പരിഹാസ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പിരിച്ച തുകയിൽ ഒരു ഭാഗം ഡിവൈഎഫ്ഐ മുക്കിയോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ 210 ബ്ലോക്ക് കമ്മറ്റികൾ…

പാൽ വില കൂടില്ല
|

പാൽ വില കൂടില്ല

അഭ്യൂഹത്തിനിടെ പാൽവില കൂട്ടേണ്ടെന്ന് തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാനാണ് മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ്…