ചൈന രാഹുലിന് സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു: വിദേശകാര്യമന്ത്രി
|

ചൈന രാഹുലിന് സ്വകാര്യ ട്യൂഷൻ കൊടുക്കുന്നു: വിദേശകാര്യമന്ത്രി

ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക്കിസ്ഥാനും ചൈനയും ഒരേ നെക്സസ് ആണെന്ന് രാഹുൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക് അധിനിവേശ കാശ്മീർ കോൺഗ്രസ് സർക്കാർ വിട്ട് കൊടുത്തതിനാലാണ് ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ ‘ചൈന ഗുരു’ എന്നും മന്ത്രി പരിഹസിച്ചു. യു പി എ ഭരണകാലത്ത് സംഭവിച്ച തെറ്റുകൾക്ക് രാജ്യം ഇന്ന് വില നൽകേണ്ടി വരുന്നുവെന്നും അദ്ദേഹം…

കന്യാസ്ത്രീകളെ സന്ദർശിച്ച് LDF സംഘവും
|

കന്യാസ്ത്രീകളെ സന്ദർശിച്ച് LDF സംഘവും

ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് എൽഡിഎഫ് പ്രതിനിധി സംഘം. ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് പ്രതിനിധി സംഘം ദുർഗ് ജയിലിൽ എത്തിയാണ് കന്യാസ്ത്രീകളെ കണ്ടത്. ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുമായി സംസാരിച്ചു. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ സന്ദർശിക്കാൻ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. സന്ദര്‍ശന സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശം തടഞ്ഞത്. ബൃന്ദാ കാരാട്ട്, ആനി രാജ, എംപിമാരായ കെ…

നിസാർ ദൗത്യം: ഇന്ന് വിക്ഷേപണം
|

നിസാർ ദൗത്യം: ഇന്ന് വിക്ഷേപണം

ശുഭാൻഷു ശുക്ലയുടെ ആക്സിയം -4 ദൗത്യത്തിനുശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വീണ്ടും വിക്ഷേപണവുമായി തിരിച്ചെത്തുകയാണ്.  നാസയുമായി ചേർന്ന് നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസാർ) ദൗത്യം ഇന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിന് മുകളിലും താഴെയുമായി സംഭവിക്കുന്ന ഏറ്റവും ശാന്തമായ ചലനങ്ങൾ പകർത്തിക്കൊണ്ട്, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഭൂമിയുടെ മാപ്പ് ചെയ്യാൻ ഈ പവർഹൗസ് ഉപഗ്രഹം ഒരുങ്ങിയിരിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശക്തമായ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV-MkII)…

റഷ്യയിൽ കനത്ത ഭൂകമ്പം, ജപ്പാനിലും സുനാമി മുന്നറിയിപ്പ്
|

റഷ്യയിൽ കനത്ത ഭൂകമ്പം, ജപ്പാനിലും സുനാമി മുന്നറിയിപ്പ്

റഷ്യയിലെ  കിഴക്കൻ പെനിൻസുലയിൽ ബുധനാഴ്ച 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇതിന് പിന്നാലെ 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഭൂകമ്പത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ്, ജപ്പാൻ, സമീപ രാജ്യങ്ങളുടെ ചില ഭാഗങ്ങൾ എന്നിവയ്ക്ക് പസഫിക് സമുദ്രത്തിലെ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. അവാച്ച ഉൾക്കടലിൽ ഏകദേശം 165,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയുടെ കിഴക്ക്-തെക്കുകിഴക്കായി ഏകദേശം 125 കിലോമീറ്റർ (80…

വയനാട് ദുരന്തം: ഇന്ന് വാർഷികം, അനുസ്മരണവും പ്രതിഷേധവും
|

വയനാട് ദുരന്തം: ഇന്ന് വാർഷികം, അനുസ്മരണവും പ്രതിഷേധവും

കഴിഞ്ഞ വർഷം, ഇന്നേ ദിവസം കേരളം ഉണര്‍ന്നത് വയനാട് ദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്ന ഭാരവുമായിട്ടായിരുന്നു.കേരളത്തിന്റെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വയനാട് ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കഴിഞ്ഞ വര്‍ഷം അര്‍ധരാത്രിയിലാണ് മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചു നീക്കിയ ദുരന്തമുണ്ടായത്. ആര്‍ത്തലച്ചെത്തിയ ഉരുളിനൊപ്പം ഒഴുകിപ്പോയത് 298 ജീവനുകളാണ്. കാണാമറയത്ത് ഇപ്പോഴും 32 പേര്‍. ജൂലൈ 29 ന് അര്‍ധരാത്രിയില്‍ പുഞ്ചിരിമട്ടം മേഖലയിലാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയായിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കാത്തിരിപ്പിനും…

ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ UDF സംഘം നേരിൽ കണ്ടു
|

ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ UDF സംഘം നേരിൽ കണ്ടു

കൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ യുഡിഎഫ് പ്രതിനിധി സംഘം കണ്ടു. ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിക്കുന്നത് തടയാന്‍ ബിജെപി ഭരണകൂടം ശ്രമിച്ചിരുന്നു എന്ന് റോജി എം ജോണ്‍ എംഎല്‍എ പറയുന്നു. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് കാണാന്‍ അനുമതി ലഭിച്ചത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ പീഡനം കന്യാസ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വന്നു എന്ന് എംഎല്‍എ വിശദീകരിച്ചു. മൂന്ന് പെണ്‍കുട്ടികളെ അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ കൊണ്ടുവരാനാണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ പോയത്. പോലീസ് നോക്കി…

കാശ്മീരിൽ പാക് (PoK)അധിനിവേശമുണ്ടായത് കോൺഗസ്സ് ഭരണത്തിൽ – നരേന്ദ്ര മോദി
|

കാശ്മീരിൽ പാക് (PoK)അധിനിവേശമുണ്ടായത് കോൺഗസ്സ് ഭരണത്തിൽ – നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് 22 മിനുട്ട് നീണ്ട മറുപടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരെ തകര്‍ക്കുമെന്ന് താന്‍ പഹല്‍ഗാം ആക്രമണം ഉണ്ടായ വേളയില്‍ തന്നെ പറഞ്ഞിരുന്നു എന്ന് മോദി വിശദീകരിച്ചു. പാകിസ്താന്റെ ആണവ ഭീഷണിക്ക് മുമ്പില്‍ പതറില്ല എന്ന് ലോകത്തിന് ഇന്ത്യ കാണിച്ചുകൊടുത്തു. പാകിസ്താന്റെ വ്യോമതാവളങ്ങള്‍ ഇപ്പോഴും ഐസിയുവില്‍ ആണ്. ഇന്ത്യയുടെ ശക്തി ലോകം കണ്ടു. എല്ലാ രാജ്യങ്ങളില്‍…

ഓപ്പറേഷൻ സിന്ദൂർ: കനിവില്ലാതെ കനിമൊഴി, പ്രിയമില്ലാതെ പ്രിയങ്ക
|

ഓപ്പറേഷൻ സിന്ദൂർ: കനിവില്ലാതെ കനിമൊഴി, പ്രിയമില്ലാതെ പ്രിയങ്ക

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രം പ്രതിപക്ഷത്തെ മൂന്ന് വനിതാ എംപിമാരായിരുന്നു. പ്രിയങ്ക ഗാന്ധിയും കനിമൊഴിയുമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇന്ന് ചോദ്യശരങ്ങള്‍ എയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച്ച ആരോപിച്ച എംപിമാര്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പല വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന നിലപാടാണ് സുപ്രിയ സുലെ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും കടന്നാക്രമിക്കാനുള്ള ആദ്യത്തെ ഊഴം പ്രിയങ്ക…

‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത
|

‘അമ്മ’ യിൽ വനിത സാരഥിക്ക് സാധ്യത

താര സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന ജഗദീഷിന്റെ പുതിയ നീക്കങ്ങളാണ് വനിതാ പ്രസിഡന്റിനുള്ള സാധ്യത വര്‍ധിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിച്ചാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാം എന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജഗദീഷ് അറിയിച്ചതാണ് സൂചന. ഇവരുടെ രണ്ട് പേരുടെയും പിന്തുണ ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കും. നിലവില്‍ മോഹന്‍ലാല്‍ ജപ്പാനിലും മമ്മൂട്ടി ചെന്നൈയിലും ആണുള്ളത്. അമ്മയെ വനിതാ പ്രസിഡന്റ് നയിക്കട്ടെ എന്ന നിലപാട് ജഗദീഷിനുണ്ട്. സുരേഷ് ഗോപിയുമായും ഇക്കാര്യം സംസാരിച്ചതായാണ്…

മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്
|

മുന്നണി മാറ്റം: നിഷേധിച്ച് മാത്യു ടി.തോമസ്

തിരുവനന്തപുരം: താന്‍ ജെ ഡി എസ് വിട്ട് മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച് തിരുവല്ല എം എല്‍ എ മാത്യൂ ടി തോമസ്. രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെന്നും അതില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ബി ജെ പി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് എന്റേത്. അവരിരുവരും ജനവിരുദ്ധ നയങ്ങൾ ഒരു പോലെ നടപ്പാക്കുന്നവരാണ്. പല തവണ പൊതു…