തായ്ലൻഡ് – കംമ്പോഡിയ അതിർത്തിയിൽ താൽക്കാലിക വെടിനിർത്തൽ
|

തായ്ലൻഡ് – കംമ്പോഡിയ അതിർത്തിയിൽ താൽക്കാലിക വെടിനിർത്തൽ

ദിവസങ്ങളായി തുടരുന്ന അതിർത്തി സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി തായ്‌ലൻഡും കംബോഡിയയും അടിയന്തരവും നിരുപാധികവുമായ വെടിനിർത്തലിന് സമ്മതിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തിങ്കളാഴ്ച പറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ തായ്‌ലൻഡ്-കംബോഡിയ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ മലേഷ്യ വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ഈ സംഭവവികാസം. തെക്കുകിഴക്കൻ ഏഷ്യൻ അയൽക്കാർ കഴിഞ്ഞയാഴ്ചയാണ് പോരാട്ടം ആരംഭിച്ചതെന്ന് പരസ്പരം ആരോപിച്ചു, തുടർന്ന് 817 കിലോമീറ്റർ കര അതിർത്തിയിൽ കനത്ത പീരങ്കി ബോംബാക്രമണവും തായ് വ്യോമാക്രമണവും നടത്തി അത് കൂടുതൽ വഷളാക്കി. മലേഷ്യയിലെ പുത്രജയയിൽ…

അമേരിക്കൻ തൊഴിലവസരങ്ങൾ: ഇന്ത്യാക്കാരെ വിലക്കി ട്രoപ്
|

അമേരിക്കൻ തൊഴിലവസരങ്ങൾ: ഇന്ത്യാക്കാരെ വിലക്കി ട്രoപ്

വാഷിങ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി  യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് . ഗൂഗിൾ , മൈക്രോസോഫ്റ്റ്, ആപ്പിൾ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ ഇന്ത്യയിൽനിന്നടക്കമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിർത്തി അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നാണ് ട്രംപിൻ്റെ ആഹ്വാനം. വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിലാണ് അമേരിക്കൻ കമ്പനികൾ അമേരിക്കൻ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്നും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്കൻ കമ്പനികൾ ചൈനയിൽ…

ഭാരതത്തെ വിവർത്തനം ചെയ്ത് ഇന്ത്യ ആക്കരുത്
|

ഭാരതത്തെ വിവർത്തനം ചെയ്ത് ഇന്ത്യ ആക്കരുത്

ഭാരതം ഭാരതമായി തന്നെ തുടരണമെന്നും ഒരു സാഹചര്യത്തിലും വിവർത്തനം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം (RSS) മേധാവി മോഹൻ ഭാഗവത്. ആർ‌എസ്‌എസുമായി ബന്ധപ്പെട്ട ശിക്ഷ സംസ്‌കൃതി ഉത്താൻ ന്യാസ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനമായ ‘ഗ്യാൻ സഭ’യിൽ സംസാരിക്കവെ, ഭാരതം വെറുമൊരു പേരല്ല, മറിച്ച് രാഷ്ട്രത്തിന്റെ തന്നെ “സ്വത്വം” ആണെന്ന് ഭഗവത് പറഞ്ഞു. “ഭാരതം എന്നത് ഒരു സംജ്ഞാ നാമമാണ്. അത് വിവർത്തനം ചെയ്യരുത്. ‘ഭാരതം എന്ന ഇന്ത്യ’ എന്നത് സത്യമാണ്. എന്നാൽ…

അഞ്ച് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കും
|

അഞ്ച് ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ തുറക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ യുകെ സന്ദർശന വേളയിൽ ചർച്ചയായി വിദ്യാഭ്യാസവും. ഇന്ത്യയിൽ പുതിയ അഞ്ച് ബ്രിട്ടീഷ് കാമ്പസുകൾ തുറക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടി‌എ) കരാർ ചർച്ചകൾക്കൊപ്പമാണ് ബ്രിട്ടീഷ് കാമ്പസുകൾ ഇന്ത്യയിൽ തുറക്കുന്നത് സംബന്ധിച്ച കാര്യത്തിലും നിർണായക തീരുമാനമുണ്ടായത്. ഇന്ത്യയിൽ ആറ് പുതിയ ബ്രിട്ടീഷ് കാമ്പസുകൾ തുറക്കുന്നതിനെക്കുറിച്ചും സതാംപ്ടൺ സർവകലാശാല കാമ്പസ് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി…

ലുലു വരുന്നു , പത്തനാപുരത്തേക്ക്
|

ലുലു വരുന്നു , പത്തനാപുരത്തേക്ക്

കേരളത്തിൽ വീണ്ടുമൊരു ഹൈപ്പാർമാർക്കറ്റ് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊല്ലം പത്തനാപുരത്താണ് ഹൈപ്പർ മാർക്കറ്റ് വരുന്നത്. മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലി തുടങ്ങിയതിന് പിന്നാലെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു തന്റെ മണ്ഡലത്തിലേക്ക് ലുലുവിനെ എത്തിക്കാനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്….

മഴ തുടരും, കെടുതിയും ദുരിതങ്ങളും ഏറുന്നു
|

മഴ തുടരും, കെടുതിയും ദുരിതങ്ങളും ഏറുന്നു

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന്  (ജൂലൈ 27) അതിശക്തമായ മഴയ്ക്കും ജൂലൈ 27 മുതൽ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (27/07/2025)  ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിയിലും ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 വരെ വേഗതയിൽ  ശക്തമായ കാറ്റിനു സാധ്യത. ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം…

|

ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ

കോഴിക്കോട് മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ വഴക്കാണെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പല തവണ ഈ പെണ്‍കുട്ടി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന് നില്‍ക്കുകയും പിന്നീട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തിരികെ…

മഴക്കെടുതിയും ദുരിതങ്ങളും , മൂന്ന് മരണം
|

മഴക്കെടുതിയും ദുരിതങ്ങളും , മൂന്ന് മരണം

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തില്‍ ശക്തമായ മഴക്കുള്ള കാരണം. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. അതിനിടെ ശക്തമായ മഴയിലും കാറ്റിലും പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെതുടര്‍ന്ന് കണ്ണൂരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു….

കന്യാസ്ത്രീകൾ പോലും സഭാവസ്ത്രം ഉപേക്ഷിക്കേണ്ട ദുരവസ്ഥ
|

കന്യാസ്ത്രീകൾ പോലും സഭാവസ്ത്രം ഉപേക്ഷിക്കേണ്ട ദുരവസ്ഥ

ഡല്‍ഹി: കന്യാസ്ത്രീകൾക്കു പോലും ആചാര വേഷങ്ങൾ ഉപേക്ഷിച്ച് പുറത്തിറങ്ങേണ്ട ദുരവസ്ഥയെന്ന് കോൺഗ്രസ്സ് . രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ ആർഎസ്എസും സംഘപരിവാറും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഛത്തീസ്ഗഡിലുണ്ടായതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ കന്യാസ്ത്രീകൾക്കെതിരെയാണ്…

|

ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

കൊല്ലം: അഞ്ചൽ വിളക്കുപാറയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് റെജിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും പ്രശോഭയെ അടുക്കളയിൽ രക്തം വാർന്ന് മരിച്ചനിലയിലും കണ്ടത്. റബർ ടാപ്പിംഗ് തൊഴിലാളികളായിരുന്നു ഇരുവരും. ഇന്ന് പലതവണ മകൾ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതോടെ ഭർത്താവിനൊപ്പം വീട്ടിലെത്തിയപ്പോഴാണ് റെജി തൂങ്ങി നിൽക്കുന്നത് കണ്ടത്. പ്രദേശവാസികളെ കൂട്ടി കതക് തുറന്ന് നോക്കിയപ്പോൾ…