വിഘ്നങ്ങളൊഴിയട്ടെ…. ഇന്ന് വിനായക ചതുർഥി
|

വിഘ്നങ്ങളൊഴിയട്ടെ…. ഇന്ന് വിനായക ചതുർഥി

ഹൈന്ദവ വിശ്വാസ പ്രകാരം സാംസ്‌കാരികവും ആത്മീയപരവുമായി ഏറെ പ്രാധാന്യമുള്ള ആഘോഷ ചടങ്ങിലൊന്നാണ് വിനായക ചതുര്‍ഥി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. ഗണപതി ഭഗവാന്റെ ജന്മദിനമായിട്ടാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. രാജ്യമെമ്പാടും ഭക്തി നിര്‍ഭരമായ ഈ ആഘോഷം ഗംഭീരമായാണ് നടത്തുന്നത്. ഗണപതി ഭഗവാന്‍ വിഘ്നേശ്വരന്‍, വിനായകന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍…

വെളിച്ചെണ്ണയിൽ മായം; 4513 ലിറ്റർ പിടിച്ചെടുത്തു
|

വെളിച്ചെണ്ണയിൽ മായം; 4513 ലിറ്റർ പിടിച്ചെടുത്തു

സംസ്ഥാനത്ത് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപ്പാദന-വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് ഓണക്കാല പരിശോധനകൾക്ക് പുറമേ ഈ പ്രത്യേക പരിശോധനകൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം നടത്തിയത്. പരിശോധനയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിന്നായി 4513 ലിറ്റർ സംശയാസ്പദ വെളിച്ചെണ്ണ പിടിച്ചെടുത്തു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. പത്തനംതിട്ടയിൽ നിന്നും 300…

ശനിയാഴ്ച്ചയും അവധി: സർക്കാരിനും സംഘടനകൾക്കും ആലോചനാമൃതം
|

ശനിയാഴ്ച്ചയും അവധി: സർക്കാരിനും സംഘടനകൾക്കും ആലോചനാമൃതം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രതിവാര പ്രവര്‍ത്തനം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് ആലോചിക്കുന്നു. ശനിയാഴ്ച കൂടി പൊതു അവധിയാക്കുന്നതാണ് പരിഗണനയില്‍. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൊതുഭരണവകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സര്‍വീസ് സംഘടനകള്‍ക്ക് അയച്ചു. സെപ്തംബര്‍ 11ന് വൈകീട്ട് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളിലാണ് യോഗം ചേരുക. അഭിപ്രായങ്ങള്‍ നേരത്തെ അറിയിക്കാന്‍ ഒരു ഇമെയില്‍ ഐഡിയും പൊതുഭരണ വകുപ്പ് കൈമാറിയിട്ടുണ്ട്. സര്‍വീസ് സംഘടനകളുടെ അഭിപ്രായം കേട്ട ശേഷം ഇക്കാര്യത്തില്‍…

കാശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും, 31 മരണം
|

കാശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും, 31 മരണം

ത്രികൂട കുന്നുകളിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായി ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. സംഭവത്തെത്തുടർന്ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഈ പുണ്യക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കുന്നിൻ മുകളിലെ ശ്രീകോവിലിലേക്കുള്ള 12 കിലോമീറ്റർ യാത്രയുടെ ഏകദേശം പകുതി ദൂരത്തിൽ, ഉച്ചകഴിഞ്ഞ് 3 മണിയോടെ ഉരുൾപൊട്ടലുണ്ടായ അധ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജനാലയത്തിന് സമീപം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഹിംകോടി ട്രെക്ക്…

അറിവില്ലായ്മ, മാപ്പ് – ജാസ്മിൻ ജാഫർ
|

അറിവില്ലായ്മ, മാപ്പ് – ജാസ്മിൻ ജാഫർ

ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫർ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ, തന്ത്രിയുടെ നിർദേശപ്രകാരം ക്ഷേത്രക്കുളം പുണ്യാഹവും ശുദ്ധിച്ചടങ്ങുകളും ആരംഭിച്ചു. രുദ്രതീർത്ഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളത്തിൽ 5 ഓതിക്കന്മാർ ചേർന്ന് ഹോമം, പുണ്യാഹം ചടങ്ങുകൾക്കു ശേഷം ഇന്ന് മുതൽ 6 ദിവസത്തെ 18 പൂജകളും 18 ശീവേലികളും വീണ്ടും നടത്തും. ജാസ്മിന്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചവരെ…

സ്പേസ് എക്സ്: രണ്ടാമത്തെ വിക്ഷേപണവും ഉപേക്ഷിച്ചു
|

സ്പേസ് എക്സ്: രണ്ടാമത്തെ വിക്ഷേപണവും ഉപേക്ഷിച്ചു

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിൻ്റെ രണ്ടാമത്തെ വിക്ഷേപണ ശ്രമവും റദ്ദാക്കി. വിക്ഷേപണ കേന്ദ്രത്തിലെ മോശം കാലാവസ്ഥ കാരണമാണ് ചൊവ്വാഴ്ച വിക്ഷേപണം മാറ്റിവെച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിക്ഷേപണം റദ്ദാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. സൗത്ത് ടെക്സാസിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച, വിക്ഷേപണത്തിന് മിനിറ്റുകൾക്ക് മുമ്പ് വിക്ഷേപണ കൗണ്ട്ഡൗൺ…

ജീവനക്കാരുടെ ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സർക്കാർ
|

ജീവനക്കാരുടെ ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാന സർക്കാർ ജീവനക്കാർക്കുളള ഓണം ബോണസും അഡ്വാൻസും  പ്രഖ്യാപിച്ച് സർക്കാർ. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസ്‌ ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത…

ഇസ്രയേൽ 15 പേരെ ഗാസയിൽ കൊലപ്പെടുത്തി; ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടു
|

ഇസ്രയേൽ 15 പേരെ ഗാസയിൽ കൊലപ്പെടുത്തി; ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടു

തിങ്കളാഴ്ച ഗാസയിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ ഒരാൾ റോയിട്ടേഴ്‌സ് കോൺട്രാക്ടർ, ഫോട്ടോഗ്രാഫർ ഹതീം ഖാലിദ് ആണെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പറഞ്ഞു. കഴിഞ്ഞ ആഴ്ച, ഗാസ സിറ്റിയിൽ സംഘർഷം തുടരുന്നതിനിടെ, ഇസ്രായേൽ സൈന്യം ഒരു ഓപ്പറേഷനായി നടപടികൾ ആരംഭിച്ചു. നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ പതിനായിരക്കണക്കിന് റിസർവിസ്റ്റുകളെ അണിനിരത്തിയിട്ടുണ്ട്. 2023 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ…

നാളെ അത്തം: അത്തം പത്തിന് പൊന്നോണം
|

നാളെ അത്തം: അത്തം പത്തിന് പൊന്നോണം

മലയാളികളുടെ ദേശീയ ഉത്സവമായ പൊന്നോണത്തിന് തുടക്കം കുറിച്ച് കൊണ്ട് നാളെ അത്തം. നാളേക്ക് പത്താം ദിവസമാണ് തിരുവോണം. അതിനാല്‍ തന്നെ അത്തം നാള്‍ തൊട്ടാണ് മലയാളികളുടെ അങ്കണങ്ങളില്‍ പൂക്കളം നിറയുക. ഇത്തവണ സെപ്തംബര്‍ അഞ്ചിനാണ് തിരുവോണം. മലയാളികളുടെ ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായാണ് അത്തം കണക്കാക്കുന്നത്. ഓരോ മലയാളിക്കും അത്തം ഒരു ഓര്‍മ്മപ്പെടുത്തലാണ്. കേരളത്തിന്റെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ് അത്തം നാള്‍. ഓണാഘോഷത്തിന്റെ ആരംഭം കുറിക്കുന്ന ഈ ദിനം പണ്ടുകാലം മുതല്‍ക്കേ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചിങ്ങമാസത്തിലെ അത്തം…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ മുതൽ വീണ്ടും മഴ
|

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ മുതൽ വീണ്ടും മഴ

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിയ്ക്കും. മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അതേ സമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല.നാളെ മുതൽ ആഗസ്ത് 28 വരെ മത്സ്യ ബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യെല്ലോ അലർട്ട് 26/08/2025: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27/08/2025 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,…