ഉലകനായകൻ കമൽഹാസൻ ഇനി രാജ്യസഭാംഗം
|

ഉലകനായകൻ കമൽഹാസൻ ഇനി രാജ്യസഭാംഗം

ന്യൂഡൽഹി: പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. രാജ്യസഭാ എംപിയായി കമൽ ചുമതല ഏറ്റെടുത്തത് തമിഴിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം താൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ പേര് രജിസ്‌റ്റർ ചെയ്യാൻ പോകുന്നുവെന്നും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ലോക്‌സഭാ സീറ്റിൽ മത്സരിക്കണോ അതോ രാജ്യസഭാ നാമനിർദ്ദേശം സ്വീകരിക്കണോ എന്ന് തിരഞ്ഞെടുക്കാൻ കമലഹാസന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ്…

മോദി, മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ – രാഹുൽ ഗാന്ധി
| | | |

മോദി, മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂൺ – രാഹുൽ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും ഷോ മാത്രമാണെന്നും പ്രത്യേകിച്ച് കഴമ്പൊന്നും ഇല്ലെന്നും കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ തല്‍കട്ടോര സ്‌റ്റേഡിയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗിധാരി ബ്യായ് സമ്മേളന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അദ്ദേഹത്തിന് ഷോ മാത്രമേ ഉളളൂ, ആവശ്യമില്ലാത്ത പ്രാധാന്യം അദ്ദേഹത്തിന് കൊടുക്കുകയാണ്, രാഹുല്‍ പറഞ്ഞു. മൂന്നാല് തവണ പ്രധാനമന്ത്രിക്കൊപ്പം ഒരു മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയതില്‍ നിന്നും മനസ്സിലായത് അദ്ദേഹം ഒരു പ്രശ്‌നം അല്ലെന്നാണ്. മോദിക്ക് ഗട്‌സ് ഇല്ലെന്നും രാഹുല്‍…

ന്യൂനമർദ്ദം; സംസ്ഥാനത്ത് പെരുമഴ
|

ന്യൂനമർദ്ദം; സംസ്ഥാനത്ത് പെരുമഴ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും  മുകളിലുമായി  തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും വടക്കൻ…

ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ
|

ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ

നാടകീയ രംഗങ്ങൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ തളാപ്പിലെ ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ് ഗോവിന്ദച്ചാമി പിടികൂടിയത്. ഇവടെയുള്ള കിണറിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. ഇയാൾക്കെതിരെയുള്ള നാട്ടുകാരുടെ ആക്രമണം ഒഴിവാക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നാണ് സൂചന. കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ…

ഇന്നും അതി ശക്തമായ മഴ; കാലാവസ്ഥാ മുന്നറിയിപ്പ്
|

ഇന്നും അതി ശക്തമായ മഴ; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രകാരം ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.26/07/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടി
|

കൊടുംകുറ്റവാളി ഗോവിന്ദ ചാമി ജയിൽ ചാടി

കണ്ണൂര്‍:  സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്നു രാവിലെ ഏഴു മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്. വന്‍ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. സൗമ്യ കൊലക്കേസ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്. കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി സെല്‍ കമ്പികള്‍ മുറിച്ച്, വസ്ത്രങ്ങള്‍ ഉപയോഗിച്ച് മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ അനുമാനം. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരാള്‍ക്ക് തനിയെ ചാടാന്‍…

|

10-ാം ക്ലാസ്സ് വിദ്യാർഥിനി പ്രസവിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വീട്ടിൽവെച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. സംശയമുള്ള ചിലരെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ്…

ഗുസ്തി താരം ഹൾക്ക് ഹോഗൻ അന്തരിച്ചു
|

ഗുസ്തി താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ ഗുസ്തി താരം ഹൾക്ക് ഹൊഗൻ അഥവാ ടെറി ജീൻ ബൊല്ലിയ, ജൂലൈ 24 വ്യാഴാഴ്ച ഫ്ലോറിഡയിലെ തന്റെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ഓടിയെത്തി ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. ക്ലിയർവാട്ടറിലെ വസതിയിൽ നിന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപ്ത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നതായി TMZ റിപ്പോർട്ട് ചെയ്തു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു, ഗുസ്തിക്കാരന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു. 1953 ഓഗസ്റ്റ് 11…

ഇന്ത്യാ- ഇംഗ്ലണ്ട് വ്യാപാര കരാർ , പങ്കാളിത്ത പുരോഗതി ഉറപ്പാക്കും
|

ഇന്ത്യാ- ഇംഗ്ലണ്ട് വ്യാപാര കരാർ , പങ്കാളിത്ത പുരോഗതി ഉറപ്പാക്കും

ഇന്ത്യാ- ഇംഗ്ലണ്ട് ബന്ധത്തിൽ ഒരു നാഴികകല്ലായി മാറാൻ പോകുന്ന ഒരു വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പ് വെച്ചു. ഇത് പ്രതിവർഷം ഏകദേശം ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ലണ്ടനിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുകെ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഇരുപക്ഷത്തെയും പ്രതിനിധീകരിച്ച് കരാർ ഔദ്യോഗികമായി അംഗീകരിച്ചു. ഒരു ദശാബ്ദത്തിനിടെ ഇന്ത്യ ഒപ്പുവച്ച ഏറ്റവും വലിയ വ്യാപാര കരാറാണിത്, ബ്രെക്സിറ്റിനു ശേഷമുള്ള യുകെയുടെ…

വിവരക്കേടേ….നിന്റെ പേരോ, വിനായകൻ
|

വിവരക്കേടേ….നിന്റെ പേരോ, വിനായകൻ

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെയും മുന്‍ ഭരണകര്‍ത്താക്കളുടേയും മരണത്തെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ച നടന്‍ വിനായകനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് ഡി ജി പിക്ക് പരാതി കൊടുത്തിരിക്കുന്നത്. വിനായകനെ നിലയ്ക്ക് നിര്‍ത്തണം എന്ന് സിജോ ജോസഫ് ആവശ്യപ്പെട്ടു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചു എന്നാണ് സിജോ പരാതിയില്‍ പറയുന്നത്. ഇന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ…