റഷ്യൻ വിമാനം തകർന്നു വീണു, 50 മരണം
|

റഷ്യൻ വിമാനം തകർന്നു വീണു, 50 മരണം

റഷ്യൻ യാത്രാ വിമാനം തിങ്കളാഴ്ച ചൈനയുടെ അതിർത്തിയിലുള്ള ഫാർ ഈസ്റ്റേൺ മേഖലയിൽ തകർന്നുവീണു, ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ഉദ്ധരിച്ചു. 50 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു, മിനിറ്റുകൾക്ക് ശേഷം, രക്ഷാപ്രവർത്തകർ കത്തുന്ന ഫ്യൂസ്‌ലേജിന്റെ ഭാഗങ്ങൾ കണ്ടെത്തി. അമുർ മേഖലയിലെ ടിൻഡ പട്ടണത്തിൽ മോശം ദൃശ്യതയിൽ ലാൻഡിംഗിനിടെ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈൻ പ്രവർത്തിപ്പിക്കുന്ന ആൻ-24 വിമാനം ടിൻഡ വിമാനത്താവളത്തിലേക്കുള്ള…

ഇന്ത്യയും ഇംഗ്ലണ്ടും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പ് വെച്ചു

ഇന്ത്യയും ഇംഗ്ലണ്ടും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പ് വെച്ചു

ഇന്ത്യയും ഇംഗ്ലണ്ടും വ്യാഴാഴ്ച ചരിത്രത്തിൽ ഒരു നാഴികക്കല്ലായ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) ഒപ്പുവച്ചു. ഇത് ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളർ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശന വേളയിലാണ് ഈ കരാർ ഒപ്പിട്ടത്. വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും തമ്മിൽ ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ്…

റഷ്യ – ഉക്രെയിൻ വെടിനിർത്തൽ അകലെ
|

റഷ്യ – ഉക്രെയിൻ വെടിനിർത്തൽ അകലെ

ബുധനാഴ്ച ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളുടെ ഒരു ഹ്രസ്വ സെഷനിൽ റഷ്യയും ഉക്രെയ്നും കൂടുതൽ തടവുകാരെ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു, എന്നാൽ വെടിനിർത്തൽ വ്യവസ്ഥകളിലും അവരുടെ നേതാക്കളുടെ സാധ്യമായ കൂടിക്കാഴ്ചയിലും ഇരുപക്ഷവും അകന്നു നിന്നു. “മനുഷ്യത്വപരമായ പാതയിൽ നമുക്ക് പുരോഗതിയുണ്ട്, ശത്രുത അവസാനിപ്പിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല,” 40 മിനിറ്റ് മാത്രം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഉക്രെയ്നിന്റെ മുഖ്യ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഓഗസ്റ്റ് അവസാനത്തിന് മുമ്പ് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ്…

അടുത്ത 5 ദിവസവും മഴ തുടരും
|

അടുത്ത 5 ദിവസവും മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്27/07/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ…

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാർക്കും പെൻഷൻകാർക്കും വൻവർദ്ധന
|

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാർക്കും പെൻഷൻകാർക്കും വൻവർദ്ധന

എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ പോകുന്നു. 2026 ജനുവരിയോടെ ഇത് നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായും ധനകാര്യ മന്ത്രാലയവുമായും അനുബന്ധ വകുപ്പുകളുമായും കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് സംസ്ഥാന ധനമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എട്ടാം ശമ്പള കമ്മീഷൻ ഉടൻ നടപ്പിലാക്കും. ഈ കമ്മീഷന് കീഴിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവ വർദ്ധിക്കും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഇതോടൊപ്പം, ഡിഎ അലവൻസും ഫിറ്റ്മെന്റ് ഘടകവും വർദ്ധിക്കും, ഇത്…

കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .
|

കണ്ണേ, കരളേ,വി.എസ്സേ….. കാലം കാത്തുവെച്ച ആദരം .

വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ ആലപ്പുഴയിൽ എത്തിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലേയ്ക്ക് എത്തി. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം.  വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ…

ചക്രവാതച്ചുഴി; 5 ദിവസത്തേക്ക് കനത്ത മഴ സാധ്യത
|

ചക്രവാതച്ചുഴി; 5 ദിവസത്തേക്ക് കനത്ത മഴ സാധ്യത

തെക്കൻ ഒഡിഷക്കു  മുകളിലായി ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു. ഇത് ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിൻ്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ  21, 24  തീയതികളിൽ  അതിശക്തമായ മഴയ്ക്കും ജൂലൈ 21 മുതൽ  25 വരെ  ശക്തമായ മഴയ്ക്കും   സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര…

വി.എസിന്റെ സംസ്കാരം നാളെ വലിയ ചുടുകാട്ടിൽ
|

വി.എസിന്റെ സംസ്കാരം നാളെ വലിയ ചുടുകാട്ടിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരം നാളെ . പുന്നപ്ര-വയലാർ രക്തസാക്ഷികളും മുതിർന്ന പാർട്ടി നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ബുധനാഴ്ച്ച വൈകിട്ടോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. എസ് യു ടി ആശുപത്രിയില്‍ നിന്നും മൃതദേഹം ആദ്യം എത്തിക്കുക എകെജി സെന്ററിലേക്കാണ്. അവിടെ നിന്ന് രാത്രി 11.30 മണിയോടെ മൃതദേഹം തിരുവനന്തുപുരത്തെ വീട്ടിലേക്ക്  എത്തിച്ചു. വീട്ടിൽ പൊതു ദർശനം പാർട്ടി വിലക്തിയെങ്കിലും വീട്ടുകാരുടെ സൗമനസ്യത്തിൽ രാത്രി ഏറെ വൈകിയും …

ദുഃഖം, ആദരവോടെ…..
|

ദുഃഖം, ആദരവോടെ…..

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ് അവധി. ഇന്ന് പൊതുദർശനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ…

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു
|

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി വെച്ചു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ രാജിവച്ചു.അടിയന്തരപ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ ഇക്കാര്യം അറിയിച്ചത്. 2022 മുതൽ ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുന്ന 74 കാരനായ അദ്ദേഹം, രാജ്യസഭാ ചെയർമാനായി മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം അധ്യക്ഷത വഹിച്ച ശേഷമാണ് പ്രഖ്യാപനം നടത്തിയത്. രാജിക്കത്തിൻ്റെ പൂർണ്ണ രൂപം “ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനുമായി, ഭരണഘടനയുടെ…