ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം; 50 മരണം, 200 പേരെ കാണാതായി
|

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം; 50 മരണം, 200 പേരെ കാണാതായി

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 200 പേർക്കായി തിരച്ചിൽ. പ്രദേശത്ത് രക്ഷാ പ്രവർത്തനം  പുരോഗമിക്കുകയാണ്.   രക്ഷാപ്രവർത്തകർ അപകടമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചു, രക്ഷാപ്രവർത്തകരെ…

നടി മിനു മുനീർ പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിൽ
|

നടി മിനു മുനീർ പോക്സോ കേസിൽ പോലീസ് കസ്റ്റഡിയിൽ

നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് പോലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയില്‍ എടുത്തത് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ബന്ധുവായ യുവതിയെ വ്യാജ വാഗ്ദാനം നല്‍കി സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ മാസം മിനു മുനീറിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു എന്നായിരുന്നു വാര്‍ത്ത. നടനും സംവിധായകനുമായ ബാലചന്ദ്ര മോനോനെ അപകീര്‍ത്തിപ്പെടുത്തി എന്ന…

വാർത്ത പ്രസിദ്ധീകരിക്കുന്നത് രാജ്യദ്രോഹമല്ല; സുപ്രീം കോടതി
|

വാർത്ത പ്രസിദ്ധീകരിക്കുന്നത് രാജ്യദ്രോഹമല്ല; സുപ്രീം കോടതി

ന്യൂഡൽഹി : മാധ്യമപ്രവർത്തകരുടെ വാർത്തയോ വീഡിയോയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന പ്രവൃത്തിയല്ലെന്ന് സുപ്രീം കോടതി. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ജെറ്റുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തതിന് രാജ്യദ്രോഹ വാർത്ത നൽകിയെന്ന് ആരോപിച്ച് അസ്സം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഓൺലൈൻ ന്യൂസ് പോർട്ടലായ’ ദി വയർ’ ന്റെ എഡിറ്റർ സിദ്ധാർത്ഥ വരദരാജൻ , ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ് ജേണലിസം അംഗങ്ങൾ എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ് മല്യ ബാഗ്‌ചി എന്നിവർ അടങ്ങിയ…

ന്യൂനമർദ്ദം: വീണ്ടും മഴ മുന്നറിയിപ്പ്
|

ന്യൂനമർദ്ദം: വീണ്ടും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 15/08/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് 16/08/2025: കോഴിക്കോട്, കണ്ണൂർ,…

വിഭജന ദിനാചരണം: ഗവർണറുടെ ഉത്തരവ് നടാടെ, നാടാകെ സംഘർഷം
|

വിഭജന ദിനാചരണം: ഗവർണറുടെ ഉത്തരവ് നടാടെ, നാടാകെ സംഘർഷം

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിർദ്ദേശപ്രകാരം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വിഭജന ഭീകരത അനുസ്മരണ ദിനം ആചരിച്ചതിനെത്തുടർന്ന് കാസർഗോഡ് സർക്കാർ കോളേജിൽ സംഘർഷം. എബിവിപി പ്രവർത്തകർ കോളേജിൽ ആ ദിവസത്തെക്കുറിച്ചുള്ള പോസ്റ്ററുകൾ പതിച്ചു, ഇത് എസ്എഫ്ഐ അംഗങ്ങൾ വൻതോതിൽ ഒത്തുകൂടി പോസ്റ്ററുകൾ കീറിമുറിക്കാൻ കാരണമായി. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് ഇടപെട്ടു. കാമ്പസിന് പുറത്ത് എസ്എഫ്ഐക്കാർ ഗവർണറുടെ ഒരു കോലം കത്തിച്ചു. പിന്നീട്, എബിവിപി വിദ്യാർത്ഥികൾ കോളേജ് നോട്ടീസ് ബോർഡിൽ പോസ്റ്ററുകൾ വീണ്ടും…

വടക്കേന്ത്യയിൽ കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയം, മേഘവിസ്ഫോടനം
|

വടക്കേന്ത്യയിൽ കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയം, മേഘവിസ്ഫോടനം

വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി നിരവധി അടിപ്പാതകൾ വെള്ളത്തിനടിയിലായി. അതേസമയം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും ഡൽഹി-എൻസിആർ, ചണ്ഡീഗഡ്, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ വാരാന്ത്യത്തിൽ യാത്ര പോകാൻ പദ്ധതിയിടുന്നവർക്ക് ഇത് നിരാശ നൽകും.ഹിമാചൽ…

കർമ്മ പഥത്തിലെ കാവൽ മാലാഖമാർ : ഇന്ത്യൻ സൈന്യത്തിലെ പെൺതിളക്കം
|

കർമ്മ പഥത്തിലെ കാവൽ മാലാഖമാർ : ഇന്ത്യൻ സൈന്യത്തിലെ പെൺതിളക്കം

ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യം സ്വന്തം ജീവൻ പോലെ കാത്തു സൂക്ഷിക്കുന്നവര്‍. മഞ്ഞും മഴയും വെയിലും ഏറ്റ് രാജ്യത്തിന് കാവല്‍ നില്‍ക്കുന്നവര്‍. സൈനികരുടെ സേവനത്തിന് വിലയിടാനാകില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ അടക്കം ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും ധീരതയും ലോകത്തിന് മുന്നില്‍ വെളിപ്പെട്ടതാണ്. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടത് ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമാണ്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. സൈന്യത്തിന്റെ ഊര്‍ജവും ശക്തിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു സോഫിയയുടെ വാക്കുകള്‍. പുരുഷനൊപ്പം തുല്യ…

ആർ.സി.സി യിൽ സൗജന്യ റോബോട്ടിക് സർജറി
|

ആർ.സി.സി യിൽ സൗജന്യ റോബോട്ടിക് സർജറി

നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യം നൽകുന്നത്. 2025 – 26 വർഷത്തിൽ 100 രോഗികൾക്ക് സൗജന്യ ശസത്രക്രിയ നൽകും. ഇതിനായി 1.25 കോടി രൂപ എൽഐസിയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്നും ആർസിസിക്ക് കൈമാറുന്നതിന് ധാരണയായി. കഴിഞ്ഞ സാമ്പത്തിക…

വായ്പ എഴുതി തള്ളുന്ന തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി
|

വായ്പ എഴുതി തള്ളുന്ന തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കോടതി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു…

പെട്രോൾ പമ്പിലെ ശുചി മുറി എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം -ഹൈക്കോടതി
|

പെട്രോൾ പമ്പിലെ ശുചി മുറി എല്ലാ യാത്രക്കാർക്കും ഉപയോഗിക്കാം -ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. മറ്റ് ഇടങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്….