മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ
|

മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്. മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും…

കൈക്കുഞ്ഞടക്കം താമസിക്കുന്ന വീടിന് മുന്നിൽ കൊടികുത്തി CPM
|

കൈക്കുഞ്ഞടക്കം താമസിക്കുന്ന വീടിന് മുന്നിൽ കൊടികുത്തി CPM

ആലപ്പുഴ; നൂറനാട് കൈക്കുഞ്ഞടക്കം കുടുംബം താമസിക്കുന്ന വീടിനു മുൻപിൽ പാർട്ടി കൊടി കുത്തി വീട് പൂട്ടിയ സംഭവത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി കെ സി വേണുഗോപാൽ എം പി. ‌ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നടപടി ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്താണ് നാം സഞ്ചരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി.വെള്ളം കയറിയ വീട്ടില്‍ നിന്നിറങ്ങി ബന്ധുവീട്ടില്‍ താത്കാലിക അഭയം തേടാനെത്തിയ കുടുംബത്തിന് മുന്നില്‍ അനീതിയുടെ ചെങ്കൊടി കുത്തിവെയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം ഒറ്റപ്പെട്ട കാഴ്ചയല്ല. കാലങ്ങളായി സി…

ആത്മാവ് പോയി ഇന്ത്യാ മുന്നണി; ആം ആദ്മി പിൻമാറി
|

ആത്മാവ് പോയി ഇന്ത്യാ മുന്നണി; ആം ആദ്മി പിൻമാറി

ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണിയിൽ നിന്ന് ഔദ്യോഗികമായി പുറത്തുപോയതായും പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) ഇന്ത്യാ ബ്ലോക്കിൽ നിന്ന് പുറത്തുപോയതായും പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന പ്രതിപക്ഷ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്നും മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് വെള്ളിയാഴ്ച പറഞ്ഞു. “ആം ആദ്മി പാർട്ടി ഇന്ത്യാ മുന്നണിക്ക് പുറത്താണ്. ഞങ്ങളുടെ…

നാളെ KSU സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും
|

നാളെ KSU സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം: നാളെ കേരളത്തില്‍ കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരം. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ സ്കൂളിനോട് ചേർന്ന് വൈദ്യുതി ലൈനിൽ പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വളരെ ഗൗരവത്തോട് കൂടി നോക്കി കാണേണ്ടതാണ്. സി പി എം മാനേജ്‌മെന്റിൽ ഉള്ള സ്കൂളിന് ഫിറ്റ്നസ്…

അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ…..
|

അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ:കാലാവസ്ഥാ മുന്നറിയിപ്പുകൾ…..

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു . അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ…

സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ പ്രാഥമിക ധനസഹായം

സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ പ്രാഥമിക ധനസഹായം

കൊല്ലം : തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച തുറന്നുപറഞ്ഞ് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനു സ്കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നു. സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ സ്പേസർ സ്ഥാപിച്ചിരുന്നു. ലൈനുകൾ…

|

വേശ്യാവൃത്തിക്ക് വിസമ്മതിച്ച സ്ത്രീയെ പങ്കാളി കൊലപ്പെട്ടുത്തി

ആന്ധ്രാപ്രദേശിലെ അംബേദ്കർ കൊണസീമ ജില്ലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് 22 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രാജോലു മണ്ഡലത്തിലെ ബി സവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഒലേട്ടി പുഷ്പ, ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി 22 വയസ്സുള്ള ഷെയ്ഖ് ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അവർ ഗ്രാമത്തിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന്…

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളങ്കറസ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ തൊട്ടതോടെ ഷോക്കേൽക്കുകയായിരുന്നു. അധ്യാപകർ ഓടിയെത്തി അകലെയുള്ള…

വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
|

വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസ്. തലയോലപ്പറമ്പ് പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് ഷംനാസ് തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം…

ഇറാഖിലെ ഹൈപ്പർ മാർക്കറ്റിൽ വൻ തീ പിടുത്തം; 50 മരണം

ഇറാഖിലെ ഹൈപ്പർ മാർക്കറ്റിൽ വൻ തീ പിടുത്തം; 50 മരണം

കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ മുഹമ്മദ് അൽ-മിയാഹിയെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഇറാഖി ന്യൂസ് ഏജൻസി (ഐഎൻഎ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ, അഞ്ച് നില കെട്ടിടത്തിൽ രാത്രി മുഴുവൻ തീ പടരുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിൽ കാണാം. എന്നിരുന്നാലും, ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല….