പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്
|

പുറത്ത് വന്നത് ആധുനിക കവിതയും വക്കീലിന്റെ കുബുദ്ധിയും വിനായകനെ വിട്ടയച്ച് പോലീസ്

പ്രശസ്തരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് പൊലീസ്. വിവാദ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ആയിരുന്നു കൊച്ചി സൈബര്‍ പൊലീസ് നടനെ ചോദ്യം ചെയ്തത്. അധിക്ഷേപമല്ല, ആധുനിക കവിതയാണ് താന്‍ എഴുതിയത് എന്നാണ് ഏതോ വക്കീലിന്റെ കുബുദ്ധിയെ ആസ്പദമാക്കി വിനായകന്റെ വിചിത്രവാദം. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ…

വിഭജന ദിനാചരണം: ഗവർണർക്കെതിരെ മുഖ്യമന്ത്രി
|

വിഭജന ദിനാചരണം: ഗവർണർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ സര്‍ക്കുലറിനെതിരെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തന പദ്ധതികള്‍ രാജ്ഭവനില്‍ നിന്ന് പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്ന് അദ്ദേഹം തുറന്നടിച്ചു. ആഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും ബ്രിട്ടീഷ് ക്രൂരതകളുടെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് അന്ന്. അതിന് പുറമെ മറ്റൊരു ദിനാചരണം കൂടി വേണമെന്ന ആശയം സംഘപരിവാറിന്റേതാണ്. ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്…

കാലാവസ്ഥ മാറിയും മറിഞ്ഞും; മഴ മുന്നറിയിപ്പ്
|

കാലാവസ്ഥ മാറിയും മറിഞ്ഞും; മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മധ്യ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ആഗസ്ത് 13 വരെ ഒട്ടപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പണം വാങ്ങി പോലീസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചു -ആക്ഷൻ കൗൺസിൽ
|

പണം വാങ്ങി പോലീസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചു -ആക്ഷൻ കൗൺസിൽ

ആലപ്പുഴയിലെ ബിന്ദു തിരോധാന കേസ് അട്ടിമറിച്ചത് പൊലീസിലെ ഉന്നതര്‍ എന്ന് ബിന്ദു പത്മനാഭന്‍ ആക്ഷന്‍ കൗണ്‍സില്‍. പിന്നാലെ കൗണ്‍സില്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നല്‍കി. സെബാസ്റ്റ്യന്റെ കൈയില്‍ നിന്ന് അന്വേഷണസംഘം പണം വാങ്ങിയെന്നും ആരോപണം. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പറയുന്ന കാര്യമായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ നേരിട്ട് ഇടപെട്ടു എന്നത്. സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട് അവര്‍ വലിയ ഇടപാട് നടത്തിയിട്ടുണ്ട്. കേസില്‍ തെളിവ് നശിപ്പിക്കലടക്കം നടത്തിയിട്ടുണ്ട്. ഭാവിയില്‍ കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെ ചോദ്യം…

സുരേഷ് ഗോപിയും ജഗദീപ് ധൻകറും എവിടെ
|

സുരേഷ് ഗോപിയും ജഗദീപ് ധൻകറും എവിടെ

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ പോലീസില്‍ പരാതി ലഭിച്ചത്. ആഴ്ചകളായി അദ്ദേഹത്തെ മണ്ഡലത്തിലും പൊതുപരിപാടികളിലും കാണുന്നില്ല. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ട് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ കാണാനില്ലെന്നും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണം എന്നും ആവശ്യപ്പെട്ട് കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പരാതി നല്‍കിയത്. ബിജെപിയുടെ ഓഫീസില്‍ അന്വേഷിച്ചിട്ട് കൃത്യമായ…

മഴയൊഴിഞ്ഞ് കേരളം; അടുത്ത 5 ദിവസം മുന്നറിയിപ്പില്ല
|

മഴയൊഴിഞ്ഞ് കേരളം; അടുത്ത 5 ദിവസം മുന്നറിയിപ്പില്ല

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ മത്സ്യബന്ധനത്തിനും വിലക്കുകളില്ല. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്  തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദേശം 10/08/2025 മുതൽ 14/08/2025: തെക്കൻ തമിഴ്നാട് തീരം,  ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും…

അൽ – ജസീറ മാധ്യമ സംഘം ഗാസയിൽ കൊല്ലപ്പെട്ടു
|

അൽ – ജസീറ മാധ്യമ സംഘം ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറ അറബിക് ലേഖകൻ അനസ് അൽ ഷെരീഫ് അടക്കമുള്ള മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിരവധി മാധ്യമ പ്രവർത്തകർ നിലയുറപ്പിച്ചിരുന്ന അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപമാണ് ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്തുള്ള ഒരു കൂടാരം ലക്ഷ്യമിട്ട് നടന്ന സമരത്തിൽ ഏഴ് പേർ മരിച്ചതായി ഷിഫ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു . വ്യോമാക്രമണത്തിൽ അൽ ഷെരീഫ് കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ സൈന്യം…

സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിതാൽ മിസൈൽവെച്ച് തകർക്കും – പാക് സൈനിക മേധാവി
|

സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിതാൽ മിസൈൽവെച്ച് തകർക്കും – പാക് സൈനിക മേധാവി

ലാഹോർ: ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ . തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ അത്താഴവിരുന്നിൽ സംസാരിക്കവേയാണ് അസിം മുനീറിൻ്റെ പ്രതികരണം. യുഎസ്സുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് അസിം മുനീറിൻ്റെ പ്രകോപനപരമായ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്. പാകിസ്താൻ ആണവരാഷ്ട്രമാണ്. പാകിസ്താൻ തകർന്നാൽ ലോകത്തിൻ്റെ പകുതിയും ഒപ്പം തകർക്കും. ഇന്ത്യ സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ പൂർത്തിയായ ഉടൻ മിസൈൽ അയച്ച്…

എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെ ഇറക്കി
|

എയർ ഇന്ത്യ വിമാനം അടിയന്തിരമായി താഴെ ഇറക്കി

തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ AI2455 വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയും കാരണം മുൻകരുതൽ നടപടി സ്വീകരിക്കുകയായിരുന്നു. എംപിമാർ ഉൾപ്പെടെ 100 യാത്രക്കാരുമായി പറന്ന വിമാനം ആവശ്യമായ പരിശോധനകൾക്ക് ശേഷം മാത്രമാകും സർവീസ് പുനഃരാരംഭിക്കുക. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് എയർ ഇന്ത്യ ക്ഷമ ചോദിച്ചു. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, തമിഴ്നാട്ടിൽനിന്നുള്ള റോബർട്ട് ബ്രൂസ് തുടങ്ങിയ അഞ്ച് എംപിമാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്….

വോട്ട് ‘ചോറി’ ഒപ്പിട്ട് പരാതി നൽകാൻ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
|

വോട്ട് ‘ചോറി’ ഒപ്പിട്ട് പരാതി നൽകാൻ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു വോട്ടർ രണ്ടുതവണ വോട്ട് ചെയ്തുവെന്ന തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി. കത്തിൽ, രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് സിഇഒ പരാമർശിച്ചു. തന്റെ അവതരണത്തിലെ ചില രേഖകൾ “ഇസി ഡാറ്റ” ആണെന്നും വോട്ടർ ശകുൻ റാണി “പോളിംഗ് ഓഫീസർ നൽകിയ” രേഖകളുടെ അടിസ്ഥാനത്തിൽ രണ്ടുതവണ വോട്ട് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “എസ് ഐഡി കാർഡ് പർ…