ചെന്നൈ ശുചീകരണ തൊഴിലാളികൾ സമരം തുടരുന്നു
|

ചെന്നൈ ശുചീകരണ തൊഴിലാളികൾ സമരം തുടരുന്നു

പ്രതിഷേധിക്കുന്ന ചെന്നൈയിലെ ശുചിത്വ തൊഴിലാളികൾക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപാദ. ഈ തൊഴിലാളികളിൽ പലരും അവിവാഹിതരായ അമ്മമാരും അവരുടെ കുടുംബത്തിലെ ഏക വരുമാനക്കാരുമാണ്. “അവർ വാഗ്ദാനം ചെയ്ത ജോലി മാത്രമാണ് ആവശ്യപ്പെടുന്നത്. അവർ ജോലിക്കും ശമ്പളത്തിനും അർഹരാണ്,” മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചിന്മയി പറഞ്ഞു. വെള്ളവും ബിസ്‌ക്കറ്റും നൽകിയാണ് താൻ പ്രതിഷേധ സ്ഥലം സന്ദർശിച്ചതെന്ന് അവർ പറഞ്ഞു, “അവരുടെ ശബ്ദങ്ങൾ വർദ്ധിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശ്യം” എന്ന് കൂട്ടിച്ചേർത്തു. ഇപ്പോൾ രണ്ടാം ആഴ്ചയിലേക്ക്…

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസിൽ പരാതി
|

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസിൽ പരാതി

തൃശൂര്‍: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എവിടെ? കഴിഞ്ഞ കുറച്ച് ദിവസമായി തൃശൂരില്‍ നിറയുന്ന ചോദ്യമാണിത്. മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പരോക്ഷമായി ചോദ്യം ഉന്നയിച്ചതും ഇതോട് ചേര്‍ത്തു വായിക്കണം. ഇപ്പോള്‍ പോലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഗുരുവായൂർ പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. ബിജെപിയെയും സുരേഷ് ഗോപിയെയും പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി എന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയും ഫോണ്‍ ചെയ്തും അന്വേഷിച്ചിരുന്നു എന്നാണ് ഗോകുല്‍…

|

കോട്ടയത്ത് വൻ കവർച്ച; 50 പവനും പണവും തട്ടിയെടുത്തു

കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വൻ മോഷണം.  50 പവനും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്പുങ്കയത്ത് വീട്ടിൽ  അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്.  21–ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ്…

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഇന്ന് കല്ലിടൽ
|

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഇന്ന് കല്ലിടൽ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് സ്വന്തമായൊരു വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ നേതൃത്വത്തിലാണ് വീട് നിർമ്മാണം.  “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജൂലൈ 17നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ പ്രഭാകരൻ…

മഴയിൽ മതിലിടിഞ്ഞ് ഏഴു പേർ മരിച്ചു
|

മഴയിൽ മതിലിടിഞ്ഞ് ഏഴു പേർ മരിച്ചു

ന്യൂഡൽഹി: തെക്ക് – കിഴക്കൻ ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. ജയത് പൂരിലെ ഹരിനഗറിലാണ് സംഭവം. മൂന്ന് പുരുഷൻ മാരും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ദില്ലി പോലീസ് സ്ഥിരീകരിച്ചു. രവിബുൾ(27), റുബീന (25), സഫി കുൽ(27), മുട്ടൂസ് (50), സോളി (28) എന്നിവരാണ് മരിച്ച മറ്റുള്ളവർ . 25-കാരനായ ഹസിബുൾ എന്നയാൾക്ക് ഗുരുതരമായ പരിക്കേറ്റു. തകർന്ന മതിലിനടിയിൽ എട്ടു പേരും കുടുങ്ങിപ്പോവുകയായിരുന്നു. എട്ടു പേരെയും…

‘ അമ്മ ‘പരസ്യ പ്രതികരണം വിലക്കി
|

‘ അമ്മ ‘പരസ്യ പ്രതികരണം വിലക്കി

കൊച്ചി: വരുന്ന ഓഗസ്റ്റ് 15-നാണ് താര സംഘടനയായ അമ്മയില്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയുടെ ചരിത്രത്തില്‍ ഇന്നോളം ഇല്ലാത്ത വിധം ഭിന്നതയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് ഇടയിലുള്ളത്. ഇതിനകം പല നാടകീയ നീക്കങ്ങള്‍ക്കും ചലച്ചിത്ര ലോകം സാക്ഷ്യം വഹിച്ചു. മത്സരത്തിനും വിവാദത്തിനും ഇല്ലെന്നു പറഞ്ഞ് സൂപ്പര്‍ താരങ്ങളും യുവ താരങ്ങളും പിന്മാറി നില്‍ക്കുകയാണ്. ഈ ഘട്ടത്തിലാണ് മറ്റ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്പരം ചെളി വാരിയെറിയുന്നത്. അമ്മയിലെ മുതിര്‍ന്ന വനിതാ അംഗങ്ങള്‍ തമ്മിലും വലിയ ഭിന്നതയാണ് നിലനില്‍ക്കുന്നത്….

വിനായകനെ വിടാതെ വിമർശനങ്ങൾ
|

വിനായകനെ വിടാതെ വിമർശനങ്ങൾ

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിനും വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും എതിരെ നടന്‍ വിനായകന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഗായകന്‍ കെജി മാര്‍ക്കോസ്. വിനായകന്റെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കെജി മാര്‍ക്കോസും തന്റെ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചത്. യേശുദാസിനെ അപമാനിക്കാന്‍ വിനായകന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും നല്ല പെരുമാറ്റമോ വിദ്യാഭ്യാസമോ ഇദ്ദേഹത്തിന് ഉണ്ടോയെന്നും കെജി മാര്‍ക്കോസ് ചോദിക്കുന്നു. ഇന്നത്തെ തലമുറയിലെ ആസ്വാദകര്‍ വളരെ മോശമായിട്ടാണ് മുന്‍ഗാമികളായ പലരെയും സംബോധന ചെയ്യുന്നത്. വിനായകന്‍ മലയാള സമൂഹത്തിന്…

കള്ള വോട്ട്: രാഹുൽ ഗാന്ധിയെ പിന്തുണച്ച് CPI നേതാവ്
|

കള്ള വോട്ട്: രാഹുൽ ഗാന്ധിയെ പിന്തുണച്ച് CPI നേതാവ്

രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച് വിഎസ് സുനിൽ കുമാർ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നുള്ള ഇടതു സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാർ, താൻ മത്സരിച്ച മണ്ഡലത്തിലും സമാനമായ ക്രമക്കേടുകൾ നടന്നതായി അവകാശപ്പെട്ടു. “തൃശ്ശൂരിൽ, മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ആളുകളെയും കുടിയേറ്റ തൊഴിലാളികളെയും വോട്ടർ പട്ടികയിൽ ചേർത്തതായി ഞങ്ങൾ കണ്ടെത്തി. ഒരു ബൂത്തിൽ 280 വോട്ടുകൾക്ക് പോലും അപേക്ഷകൾ ഉണ്ടായിരുന്നു,” സുനിൽ കുമാർ ആരോപിച്ചു….

ആദായ നികുതി ബിൽ-2025 റദ്ദ് ചെയ്തു, പുതിയ ബിൽ തിങ്കളാഴ്ച
|

ആദായ നികുതി ബിൽ-2025 റദ്ദ് ചെയ്തു, പുതിയ ബിൽ തിങ്കളാഴ്ച

ന്യൂഡൽഹി: നിലവിലുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി ഈ വർഷം ഫെബ്രുവരിയിൽ ലോക്‌ഭയിൽ അവതരിപ്പിച്ച ആദായനികുതി ബിൽ 2025 ഔദ്യോഗികമായി പിൻവലിച്ചതായി റിപ്പോർട്ട്.ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി നൽകിയ മിക്ക ശുപാർശകളും ഉൾപ്പെടുത്തി ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് ഓഗസ്‌റ്റ് 11ന് അവതരിപ്പിക്കും. നിലവിലെ ആശങ്കകൾ ദുരീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബില്ലിന്റെ ഒന്നിലധികം പതിപ്പുകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ ഒരു പതിപ്പ് നൽകുന്നതിനുമായാണ് ആദായനികുതി ബില്ലിന്റെ പുതിയ പതിപ്പ് കൊണ്ട്…

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും 10 മരണം, 33 പേരെ കാണാതായി
|

ചൈനയിൽ പേമാരിയും വെള്ളപ്പൊക്കവും 10 മരണം, 33 പേരെ കാണാതായി

ചൈനയിലെ വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും 33 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ ഝിൻഹുവ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പെയ്യുന്ന പേമാരിയെ തുടർന്ന് യുഷോങ് കൗണ്ടിയിൽ വെള്ളപ്പൊക്കവും ലാൻഷോ നഗരത്തിനടുത്തുള്ള പർവതപ്രദേശങ്ങളിൽ കുറഞ്ഞത് ഒരു മണ്ണിടിച്ചിലുമുണ്ടായി. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട് പ്രകാരം, കനത്ത മഴയിൽ സിങ്‌ലോങ് പർവതമേഖലയിൽ വൈദ്യുതി, ഫോൺ സേവനങ്ങൾ…