നിയമസഭാ സമ്മേളനം ഇന്ന് മുതൽ ഒക്ടോ. 10 വരെ
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം ഇന്ന് (സെപ്റ്റംബർ 15 ന്) ആരംഭിക്കും. ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ള കലണ്ടർ പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിവസം മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി. പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്ക് പിരിയുമെന്ന് നിയമസഭ മീഡിയാ…