ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

ശുഭാംശു ശുക്ല: ഇന്ന് ലാൻഡ് ചെയ്യും

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 4:30 ന് ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ നിന്ന് ഇറങ്ങും. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച ഒരു നാഴികക്കല്ല് ദൗത്യം പൂർത്തിയാക്കിയാണ് ശുഭാൻഷുവിൻ്റെ തിരിച്ചു വരവ്. ശുക്ലയും മൂന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും ഉൾപ്പെടുന്ന ആക്സിയം-4 (ആക്സ്-4) സംഘത്തിന്റെ മടക്കയാത്ര ജൂലൈ 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കാലിഫോർണിയ തീരത്ത് അവസാനിക്കും….

കൊച്ചിയിൽ വൻ തീപിടുത്തം; ആളപായമില്ല

കൊച്ചിയിൽ വൻ തീപിടുത്തം; ആളപായമില്ല

കൊച്ചി നഗരത്തിൽ വൻ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. സമീപത്തായി രണ്ട് ഫ്ലാറ്റുകളും ഒരു വീടുമാണ് ഉണ്ടായിരുന്നത്. ഇവിടെ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്ത് പെട്രോൾ പമ്പുകളുള്ളത് ആശങ്ക…

ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു
|

ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു

ടെൽ അവീവ്: ഗാസയിലുടനീളമുള്ള ജനവാസ കേന്ദ്രങ്ങളെയും കുടിയിറക്ക ക്യാമ്പുകളെയും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 59 പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതിൽ 28 പേർ ഗാസ സിറ്റിയിൽ നിന്നുള്ളവർ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗാസയിലെ മെഡിക്കൽ-പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ മധ്യ ഗാസയിലെ ഒരു ജലശേഖരണ കേന്ദ്രത്തിൽ കുറഞ്ഞത് 10 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ ആറ് പേർ കുട്ടികളാണ്. ഇസ്രായേലിന്റെ ഉപരോധം നേരിടുന്ന ഗാസയിൽ ക്ഷാമം പടരുകയും…

നിപ: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
|

നിപ: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം . ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് 57 വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ്…

ബീഹാർ: ഭരണം നിലനിർത്താൻ നിധീഷിന്റെ നെട്ടോട്ടം
|

ബീഹാർ: ഭരണം നിലനിർത്താൻ നിധീഷിന്റെ നെട്ടോട്ടം

പാറ്റ്‌ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും തൊഴിലവസരങ്ങളും നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. വീണ്ടും സംസ്ഥാനത്ത് ഭരണത്തിലേറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിതീഷ് കുമാറിന്റെ നിർണായക പ്രഖ്യാപനം. 2020-2025 കാലയളവിൽ നിശ്ചയിച്ചിരുന്ന മുൻ ലക്ഷ്യത്തിന്റെ ഇരട്ടിയായി, 2020-2025 കാലയളവിൽ 50 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും…

|

തലയിൽ പാലു കാച്ചി; പാലിൽ കുളിച്ച് വിവാഹ മോചിതൻ

ദിസ്പുർ ∙ വിവാഹമോചനത്തിനു പിന്നാലെ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്.‘ ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ പാലിൽ കുളിക്കുന്നു’’ – മാനിക് അലി പറഞ്ഞു. നാലു ബക്കറ്റ്…

ബീഹാറിൽ വെടിവെയ്പ് പരമ്പര; നാലുപേർ മരിച്ചു
|

ബീഹാറിൽ വെടിവെയ്പ് പരമ്പര; നാലുപേർ മരിച്ചു

പട്‌നയിലെ സുൽത്താൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച ജിതേന്ദ്ര കുമാർ മഹ്‌തോ എന്ന 58 കാരൻ വെടിയേറ്റ് മരിച്ചു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ വെടിവയ്പ്പ് സംഭവമാണിത്. ചായ കുടിച്ച് മടങ്ങുന്നതിനിടെ അജ്ഞാതരായ അക്രമികൾ മഹ്തോയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പട്ന ഈസ്റ്റ് എസ്പി പരിചയ് കുമാർ പറഞ്ഞു. “ജിതേന്ദ്ര മഹാതോ എന്ന വ്യക്തിയെ കുറ്റവാളികൾ വെടിവച്ചു. അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അദ്ദേഹം മരിച്ചു,” കുമാർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന്…

“ജാനകി’ വിവാദം;എല്ലാം കഴിഞ്ഞ്, മൗനം വെടിഞ്ഞ് നായകനെത്തി
|

“ജാനകി’ വിവാദം;എല്ലാം കഴിഞ്ഞ്, മൗനം വെടിഞ്ഞ് നായകനെത്തി

കഥാപാത്രത്തിന്റെ പേരിലൂടെ വിവാദമായ ‘ജെഎസ്‌കെ – ജാനകി. വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ജൂലായ് 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സുരേഷ് ഗോപി. ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ നായകനാണ് സുരേഷ് ഗോപി. യുഎ 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് എട്ട് മാറ്റങ്ങളോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചത്. സിനിമയുടെ പേര്…

ഭാരതാംബയും ഗുരുപൂജയും നമ്മുടെ സംസ്കാരമെന്ന് ഗവർണർ
|

ഭാരതാംബയും ഗുരുപൂജയും നമ്മുടെ സംസ്കാരമെന്ന് ഗവർണർ

ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ…

വൈകല്യങ്ങളെ വെല്ലുവിളിച്ച് ഒരു മിടുക്കി
|

വൈകല്യങ്ങളെ വെല്ലുവിളിച്ച് ഒരു മിടുക്കി

നേഹ ഡി തമ്പാൻ,സവിശേഷതകൾ ഏറെയുള്ള മിടുക്കി കുട്ടി…ഇംഗ്ലീഷിലും മലയാളത്തിലും സുന്ദരമായി കവിതകളെഴുതുന്ന, ഉയർന്ന രാഷ്ട്രീയ ബോധ്യങ്ങളുള്ള നേഹ രണ്ട് ബിരുദാനന്തരബിരുദങ്ങൾ കരസ്ഥമാക്കിയത്, ഭിന്നശേഷീയവസ്ഥകളോട് പൊരുതിയാണ്.കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഇൻ്റർ നാഷണൽ റിലേഷൻസ് & ഡിപ്ലോമസിയിൽ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുമ്പോഴാണ് എനിക്ക് നേഹയെ പരിചയം. ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള നേഹയ്ക്ക് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, കേരള സംസ്ഥാന ഭിന്ന ശേഷി കമ്മീഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നേഹയുടെ അഞ്ചാമത്തെ പുസ്തകപ്രകാശനച്ചടങ്ങിൽ നേഹയുടെ അമ്മ,…